സ്പെയിൻകാരനായ ഒരു ജീവശാസ്ത്രകാരനായിരുന്നു ഏഞ്ചൽ കാബ്രെറ (Ángel Cabrera). (19 ഫെബ്രുവരി 1879 – 8 ജൂലൈ 1960). മാഡ്രിഡിൽ ജനിച്ച അദ്ദേഹം അവിടത്തെ സർവകലാശാലയിലാണ് പഠനം നടത്തിയത്. 1902 മുതൽ നാഷണൽ മ്യൂസിയം ഓഫ് നാചുറൽ സയൻസസിൽ ജോലിചെയ്യുന്ന കാലത്ത് അദ്ദേഹം പലതവണ മൊറോക്കോയിലേക്ക് സ്പെസിമനുകൾ ശേഖരിക്കാനായി യാത്ര ചെയ്തിട്ടുണ്ട്. 1925 -ൽ അർജന്റീനയിലേക്ക് പോയ അദ്ദേഹം ശേഷജീവിതം അവിടെത്തന്നെ കഴിച്ചുകൂട്ടി. മ്യൂസിയോ ഡി ലാ പ്ലാറ്റയിലെ വെർട്ടെബ്രേറ്റ് പാലിയന്റോളജി വിഭാഗം മേധാവിയായിരുന്ന അദ്ദേഹം പാറ്റഗോണിയയിലേക്കും കാറ്റമാർക്കയിലേക്കും സ്പെസിമനുകൾ ശേഖരിക്കുവാനായി യാത്രകൾ ചെയ്തിരുന്നു.

സൌത്ത് അമേരിക്കൻ മാമ്മൽസ് (1940) എന്ന ഗ്രന്ഥവും അദ്ദേഹത്തിന്റെ കൃതികളിൽ ഉൾപ്പെടുന്നു

അവലംബംതിരുത്തുക

Biography (in Spanish)


"https://ml.wikipedia.org/w/index.php?title=ഏഞ്ചൽ_കാബ്രെറ&oldid=3416025" എന്ന താളിൽനിന്ന് ശേഖരിച്ചത്