ഏഞ്ചല ബാസെറ്റ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആഞ്ചല എവ്ലിൻ ബാസ്സറ്റ് (ജനനം, ആഗസ്റ്റ് 16, 1958) ഒരു അമേരിക്കൻ നടിയാണ്. ജീവചരിത്ര സംബന്ധിയായ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് പ്രശസ്തയായിരുന്ന അവർ, പ്രത്യേകിച്ച് 1993 ൽ പുറത്തിറങ്ങിയ "വാട്ട്സ് ലവ് ഗോട്ട് ഇറ്റ് ഡു വിത്ത് ഇറ്റ്" എന്ന ചിത്രത്തിലെ ടിന ടർണർ എന്ന കഥാപാത്രമായുള്ള അഭിനയത്തിന് മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് അർഹയാവുകയും ചെയ്തിരുന്നു.
ഏഞ്ചല ബാസെറ്റ് | |
---|---|
ജനനം | ഏഞ്ചല എവ്ലിൻ ബാസ്സറ്റ് ഓഗസ്റ്റ് 16, 1958 ന്യൂയോർക്ക് നഗരം, ന്യൂയോർക്ക്, യു.എസ്. |
ദേശീയത | അമേരിക്കൻ |
കലാലയം | യേൽ സർവ്വകലാശാല (BA; MFA) |
തൊഴിൽ | നടി |
സജീവ കാലം | 1985–ഇതുവരെ |
കുട്ടികൾ | 2 |
ആദ്യകാലം
തിരുത്തുക1958 ആഗസ്റ്റ് 16 -ന് ന്യൂയോർക്ക് നഗരത്തിൽ ബെറ്റി ജെയിൻ (മുമ്പ്, ഗിൽബർട്ട്; 1935–2014),[1] ഡാനിയൽ ബെഞ്ചമിൻ ബാസെറ്റ് (1924-1981) എന്നിവരുടെ മകളായി ജനിച്ച ബാസെറ്റ്, ഹാർലെമിൽ വളർന്നു.[2][3][4] ബാസെറ്റിന്റെ മധ്യനാമം അമ്മായി എവ്‌ലിൻറെ ബഹുമാനാർത്ഥം അവർക്ക് നൽകപ്പെട്ടതാണ്.[5] ബാസറ്റിന്റെ കുടുംബപ്പേര് തന്റെ മുൻ അടിമ ഉടമയുടെ കുടുംബപ്പേര് സ്വീകരിച്ച മുതുമുത്തച്ഛൻ വില്യം ഹെൻറി ബാസെറ്റിൽ നിന്നാണ് വന്നത്.[6]
സ്വകാര്യജീവിതം
തിരുത്തുകബാസെറ്റ് 1997-ൽ നടൻ കോട്‌നി ബി. വാൻസസിനെ വിവാഹം കഴിച്ചു. യേൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ വെച്ചാണ് അവർ ആദ്യമായി കണ്ടുമുട്ടിയത്, പിന്നീട് ഒരു ദശാബ്ദത്തിന് ശേഷം ലോസ് ഏഞ്ചൽസിൽ വച്ച് കണ്ടുമുട്ടിയ അവർ ദമ്പതികളായി. 2005-ലെ വേനൽക്കാലത്ത്, മിനിസോട്ടയിലെ മിനിയാപൊളിസിലെ ഗുത്രി തിയേറ്ററിൽ വെച്ച് ഹിസ് ഗേൾ ഫ്രൈഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണത്തിൽ അവർ ഒരുമിച്ച് പങ്കെടുത്തിരുന്നു.
അവലംബം
തിരുത്തുക- ↑ Betty Bassett Obituary Tampa Bay Times accessed November 23, 2016
- ↑ Bassett, Angela (2009), p. 11.
- ↑ Bassett, Angela; Vance, Courtney B.; with Beard, Hilary (2007). Friends: A Love Story. Kimani Press (excerpt via) Faithful Reader.com. ISBN 9780373830589.
...she met my daddy, Daniel Benjamin Bassett, who'd moved to New York from Winston-Salem, North Carolina. They met, dated, got pregnant with me, married and lived in a small apartment in Harlem.
- ↑ "Betty Jane BASSETT". legacy.com. Archived from the original on November 29, 2014. Retrieved September 19, 2014.
- ↑ Bassett, Angela; Vance, Courtney B.; with Beard, Hilary (2007). Friends: A Love Story. Kimani Press (excerpt via) Faithful Reader.com. ISBN 9780373830589.
...she met my daddy, Daniel Benjamin Bassett, who'd moved to New York from Winston-Salem, North Carolina. They met, dated, got pregnant with me, married and lived in a small apartment in Harlem.
- ↑ "Nas, Angela Bassett, and Valerie Jarrett on 'Finding Your Roots'". Genealogy Magazine. Archived from the original on December 2, 2014. Retrieved October 1, 2018.