ഒരു മലയാള സാഹിത്യകാരനാണ് ഏകലവ്യൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന കെ.എം. മാത്യു (ഓഗസ്റ്റ് 14 1934 - മേയ് 6 2012). പട്ടാള നോവലുകളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹത്തിന്റെ ചില കൃതികൾ ചലച്ചിത്രങ്ങളായിട്ടുണ്ട്.

ഏകലവ്യൻ
ജനനം1934 ഓഗസ്റ്റ് 14
മരണം2012 മേയ് 6
തൊഴിൽനോവലിസ്റ്റ്
ജീവിതപങ്കാളി(കൾ)ലീലാമണി
കുട്ടികൾസലിൽ, ഡോ. സുനിൽ

ജീവിതരേഖ

തിരുത്തുക

1934-ൽ കുന്നംകുളത്ത് ജനിച്ചു. പുകയിലക്കച്ചവടക്കാരനായ പിതാവ് മരിച്ചശേഷം കുടുംബം മാത്യുവിന്റെ ചുമലിലായി. മെട്രിക്കുലേഷൻ ജയിച്ചശേഷം 1953-ൽ പട്ടാളത്തിൽ ചേർന്നു. 1960 മുതൽ സാഹിത്യരംഗത്ത് സജീവമായി. പട്ടാളത്തിൽ ജോലിയിലിരിക്കെ സാഹിത്യരചനയ്ക് വിലക്കുള്ളതിനാലാൽ ഏകലവ്യൻ എന്ന തൂലികാനാമത്തിലായിരുന്നു എഴുതിയിരുന്നത്. 33 നോവലുകളും മൂന്നു ചെറുകഥാ സമാഹാരങ്ങളും ഒരു യാത്രാവിവരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയിൽ അയനം, കാഞ്ചനം, പാപത്തിന്റെ ശമ്പളം എന്നീ നോവലുകൾ സിനിമയായി.[1] ട്രഞ്ച്, കയം, എന്തു നേടി, ചോര ചീന്തിയവർ, ഗ്രീഷ്മവർഷം, കർമാന്തം, കല്ലു, കടലാസുപൂക്കൾ, സന്ധ്യ, പ്രഹരം, ശിവജിക്കുന്നുകൾ, ദർപ്പണം, അപർണ, നീരാളി, നീതിയെ തിരക്കിയ സത്യം,മൃഗതൃഷ്ണ തുടങ്ങിയവയാണു മറ്റ് പ്രശസ്ത നോവലുകൾ. കോവിലൻ, പാറപ്പുറം, നന്തനാർ എന്നിവർക്കൊപ്പം പട്ടാളബാരക്കുകളിലെ ജീവിതം മലയാള സാഹിത്യത്തിലെത്തിച്ച എഴുത്തുകാരനാണ് ഏകലവ്യൻ.[2][3] 1980-ൽ സുബേദാർ മേജർ ആയി പട്ടാളത്തിൽ നിന്നു വിരമിച്ചു. വൃക്കസംബന്ധമായ രോഗത്തിനു ചികിൽസയിലായിരുന്ന ഇദ്ദേഹം തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് 2012 മേയ് 6-ന് അന്തരിച്ചു.

  1. "പട്ടാളക്കഥകളുടെ ഏകലവ്യൻ അന്തരിച്ചു". മനോരമ ഓൺലൈൻ. മേയ് 7, 2012. Retrieved മേയ് 7, 2012.[പ്രവർത്തിക്കാത്ത കണ്ണി]
  2. "എഴുത്ത് ടെന്റിനുള്ളിൽ; എഴുതിയത് ടെന്റിനുമപ്പുറം". മാതൃഭൂമി. മേയ് 7, 2012. Retrieved മേയ് 7, 2012.[പ്രവർത്തിക്കാത്ത കണ്ണി]
  3. "ഏകലവ്യൻ അന്തരിച്ചു" (in ഇംഗ്ലീഷ്). ദ ഹിന്ദു. മേയ് 7, 2012. Retrieved മേയ് 7, 2012.
"https://ml.wikipedia.org/w/index.php?title=ഏകലവ്യൻ_(നോവലിസ്റ്റ്)&oldid=3626677" എന്ന താളിൽനിന്ന് ശേഖരിച്ചത്