ഏകനാഥ് സോൾക്കർ

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍

ഇന്ത്യൻ ക്രിക്കറ്റിലെ ഒരു ഓൾ റൗണ്ടർ ആയ ഏകനാഥ് സോൾക്കർ മഹാരാഷ്ട്രയിലെ മുംബൈയിൽ ജനിച്ചു. (മാർച്ച്18, 1948 – ജൂൺ 26, 2005 ) ഇന്ത്യയ്ക്കു വേണ്ടി 27 ടെസ്റ്റ് മത്സരങ്ങളും 7 ഏകദിനമത്സരങ്ങളും സോൾക്കർ കളിച്ചിട്ടുണ്ട്. ബാറ്റ്സ്മാന്റെ ഏറ്റവും അടുത്ത് ഫീൽഡ് ചെയ്യുന്നതിനുള്ള സോൾക്കറുടെ പ്രാഗല്ഭ്യം (close fielding)ഇംഗ്ലണ്ടുമായുള്ള 1971 ലെ ഓവൽ ടെസ്റ്റിൽ ഇന്ത്യയ്ക്കു തുണയായിട്ടുണ്ട്. 'ഞാൻ കണ്ടതിൽ വച്ച് ഷോട്ട് ലെഗ് സ്ഥാനത്ത് ഫീൽഡുചെയ്യുന്ന ഏറ്റവും മികച്ച കളിക്കാരൻ' എന്ന് ടോണി ഗ്രെഗ് ഒരിയ്ക്കൽ സോൾക്കറെ വിശേഷിപ്പിയ്ക്കുകയുണ്ടായി.[1]

Eknath Solkar
പ്രമാണം:Eknath Solkar.jpg
വ്യക്തിഗത വിവരങ്ങൾ
ജനനം(1948-03-18)18 മാർച്ച് 1948
Mumbai, British India
മരണം26 ജൂൺ 2005(2005-06-26) (പ്രായം 57)
Mumbai, India
വിളിപ്പേര്Ekki
ബാറ്റിംഗ് രീതിLeft-hand bat
ബൗളിംഗ് രീതിLeft arm seam, Left arm spin
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 123)15 October 1969 v New Zealand
അവസാന ടെസ്റ്റ്1 January 1977 v England
ആദ്യ ഏകദിനം (ക്യാപ് 8)13 July 1974 v England
അവസാന ഏകദിനം22 February 1976 v New Zealand
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs First-class
കളികൾ 27 7 189
നേടിയ റൺസ് 1068 27 6895
ബാറ്റിംഗ് ശരാശരി 25.42 4.50 29.34
100-കൾ/50-കൾ 1/6 -/- 8/36
ഉയർന്ന സ്കോർ 102 13 145*
എറിഞ്ഞ പന്തുകൾ 2265 252 21721
വിക്കറ്റുകൾ 18 4 276
ബൗളിംഗ് ശരാശരി 59.44 42.25 29.89
ഇന്നിംഗ്സിൽ 5 വിക്കറ്റ് - - 10
മത്സരത്തിൽ 10 വിക്കറ്റ് - n/a 1
മികച്ച ബൗളിംഗ് 3/28 2/31 6/38
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 53/- 2/- 190/–
ഉറവിടം: ESPNCricinfo, 27 February 2013

27 മത്സരങ്ങളിലായി 53 ക്യാച്ചുകൾ സോൾക്കർ എടുത്തിട്ടുണ്ട്.20 ടെസ്റ്റുകളിലധികം കളിച്ച വിക്കറ്റ് കീപ്പറല്ലാത്ത കളിക്കാരെ സംബന്ധിച്ച് വിലയിരുത്തുമ്പോൾ ഇത് ടെസ്റ്റ്കളിയിലെ മികച്ച ശരാശരിയാണെന്നു കാണാം.[2]

അവലംബം തിരുത്തുക

  1. http://www.espncricinfo.com/magazine/content/story/584181.html
  2. "Ghost-Spoken - Cricinfo".

പുറം കണ്ണികൾ തിരുത്തുക

  • ഏകനാഥ് സോൾക്കർ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=ഏകനാഥ്_സോൾക്കർ&oldid=2784777" എന്ന താളിൽനിന്ന് ശേഖരിച്ചത്