എ സ്ടെയിഞ്ചർ ഈസ് വാച്ചിങ്ങ്

എ സ്ട്രേഞ്ചർ ഈസ് വാച്ചിങ്ങ് 1977 ൽ പ്രസിദ്ധീകരിക്കപ്പെട്ട മേരി ഹിഗ്ഗിൻസ് ക്ലാർക്കിൻറെ ഒരു സസ്പെൻസ് നോവലാണ്.[1]

A Stranger Is Watching
പ്രമാണം:A Stranger Is Watching (cover).jpg
First edition cover
കർത്താവ്Mary Higgins Clark
രാജ്യംUnited States
ഭാഷEnglish
സാഹിത്യവിഭാഗംThriller novel
പ്രസാധകർSimon & Schuster
പ്രസിദ്ധീകരിച്ച തിയതി
1977
മാധ്യമംPrint (Hardcover and Paperback)
ഏടുകൾ256 pp (first edition hardcover)
ISBN0-671-23071-9 (first edition hardcover)
OCLC3380058
813/.5/4
LC ClassPZ4.C5942 St 1978 PS3553.L287
മുമ്പത്തെ പുസ്തകംWhere Are The Children?
ശേഷമുള്ള പുസ്തകംThe Cradle Will Fall

കഥാസന്ദർഭം

തിരുത്തുക

ഈ നോവലിലെ പ്രധാന കഥാപാത്രങ്ങൾ, സ്റ്റീവ് പെറ്റേർസൺ, രണ്ടുവർഷങ്ങൾക്കു മുമ്പ് കൊല ചെയ്യപ്പെട്ട അയാളുടെ ഭാര്യ നിന, കൊലപാതകത്തിനു ദൃക്സാക്ഷിയായ അയാളുടെ 6 വയസ് പ്രായമുള്ള നെയിൽ, രണ്ടുപേരുമായും ആത്മബന്ധമുണ്ടായിരുന്ന ഷാരോൺ മാർട്ടിൻ പത്രപ്രവർത്തകൻ എന്നിവരാണ്. നോവലിൻറെ തുടക്കം സ്റ്റീവ്, ഷാരോൺ എന്നിവർ വധശിക്ഷയെക്കുറിച്ചുള്ള ചർച്ചയിൽ മുഴുകിയിരിക്കുന്നതാണ്.റോണാൾഡ് തോംസൺ എന്ന ചെറുപ്പക്കാരൻ നിനയുടെ കൊലപാതകം സംബന്ധിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു. ഷാരോണ് വധശിക്ഷയ്ക്കു എതിരായ വ്യക്തിയും അയാളെ രക്ഷിക്കാൻ ശ്രമിക്കുന്നയാളുമാണ്. എന്നാൽ സത്യത്തിൽ അയാൾ നിരപരാധിയാണെന്നുള്ള കാര്യം രണ്ടുപേർക്കുമറിയില്ല. യഥാർത്ഥ കൊലയാളി ആഗസ്റ്റ് റൊമ്മൽ ടഗ്ഗാർട്ട് എന്ന മനോരോഗിയാണ്. ആർട്ടി എന്ന ചുരുക്കപ്പേരിൽ അയാൾ അറിയപ്പെടുന്നു. അയാൾ സ്വയം ജനറൽ റൊമ്മലിനെ അനുകരിച്ച് ഡെസർട്ട് ഫോക്സ് എന്നു വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നു. അയാൾ ഷാരോണിനെയും നെയിലിനെയും തട്ടിക്കൊണ്ടുപോകുകയും ന്യൂയോർക്കിലെ പ്രശസ്തമായ ഗ്രാൻഡ് സെൻട്രൽ സ്റ്റേഷനിൽ ഒളിപ്പിക്കുകയും ചെയ്യുന്നു. നോവലിലെ മറ്റ് അദ്ധ്യായങ്ങളിൽ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ത്രസിപ്പിക്കുന്ന പിന്തുടരലും മറ്റുമാണ്. ഈ നോവലിനെ അവലംബമാക്കി 1982 ൽ റിപ്പ് ടോൺ, ജയിംസ് നൌട്ടൺ, കെയ്റ്റ് മൾഗ്രൂ എന്നിവർ അഭിനയിച്ച സിനിമ പുറത്തിറങ്ങിയിരുന്നു.

  1. Lois Smith Brady (1996-12-08). "Mary Higgins Clark, John Conheeney". The New York Times. Retrieved 2012-03-29.