എ ഡോഗ്സ് ലൈഫ് എന്നത്  ചാർളി ചാപ്ലിൻ എഴുതി സംവിധാനം ചെയ്ത് 1918-ൽ പുറത്തിറങ്ങിയ ഒരു നിശ്ശബ്ദചലച്ചിത്രമാണ്. ഫസ്റ്റ് നാഷണലിന് വേണ്ടി ചാപ്ലിൻ ചെയ്ത ആദ്യ ചലച്ചിത്രമാണിത്. [1]

എ ഡോഗ്സ് ലൈഫ്
എ ഡോഗ്സ് ലൈഫിന്റെ പോസ്റ്റർ
സംവിധാനംചാർളി ചാപ്ലിൻ
നിർമ്മാണംചാർളി ചാപ്ലിൻ
രചനചാർളി ചാപ്ലിൻ
അഭിനേതാക്കൾചാർളി ചാപ്ലിൻ
എഡ്നാ പർവയൻസ്
സിഡ്നി ചാപ്ലിൻ
സംഗീതംചാർളി ചാപ്ലിൻ
ഛായാഗ്രഹണംറോളി ടോതെറോ
ചിത്രസംയോജനംചാർളി ചാപ്ലിൻ
വിതരണംഫസ്റ്റ് നാഷണൽ
റിലീസിങ് തീയതി
  • ഏപ്രിൽ 14, 1918 (1918-04-14)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
സമയദൈർഘ്യം33 മിനിറ്റുകൾ
A Dog's Life

ചാപ്ലിൻ ഒരു മൃഗത്തിന്റെയൊപ്പം "സഹനടനായാണ്" ഇതിൽ അഭിനയിക്കുന്നത്. "സ്ക്രാപ്സ്' എന്ന് പേരുള്ള ഒരു നായയാണ്‌ ഇതിലെ 'നായകൻ'. ചാപ്ലിൻ തന്റെ പതിവ് തെരുവുതെണ്ടി വേഷത്തിലും എഡ്നാ പർവയൻസ് നൃത്തശാലയിലെ പാട്ടുകാരിയായും അഭിനയിക്കുന്നു. സിഡ്നി ചാപ്ലിനും ഈ ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ചാപ്ലിൻ സഹോദരന്മാർ ആദ്യമായി തിരശ്ശീലയിൽ ഒന്നിക്കുന്നത് ഈ ചിത്രത്തിലാണ്.

ചാപ്ലിനെ അഭിമുഖം ചെയ്തിട്ടുള്ള പ്രമുഖ പത്ര-എഡിറ്ററായിരുന്ന ചാൾസ് ലാപ്‌വർത്ത് ഈ ചിത്രത്തിന്റെ ഒരു ഉപദേശകനായി പ്രവർത്തിക്കുകയുണ്ടായി.[2]

കഥാപാത്രങ്ങൾ

തിരുത്തുക
  • ചാർളി ചാപ്ലിൻ - തെരുവുതെണ്ടി
  • എഡ്നാ പർവയൻസ് - നൃത്തശാലയിലെ പാട്ടുകാരി
  • സിഡ്നി ചാപ്ലിൻ - ഭക്ഷണവണ്ടി ഉടമസ്ഥൻ

നിശ്ചലഫോട്ടോകൾ

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. നിരൂപണവും വിശകലനവും "സിനിമ ചരിത്രം". Retrieved 31 March 2014.
  2. Tom Stempel, Framework: a history of screenwriting in the American film, p.33

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എ_ഡോഗ്സ്_ലൈഫ്&oldid=2472779" എന്ന താളിൽനിന്ന് ശേഖരിച്ചത്