എ.വി. മുഹമ്മദ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
കേരളത്തിലെ പ്രമുഖനായ മാപ്പിള പാട്ട് ഗായകനായിരുന്നു എ വി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ടിരുന്ന എ. വി. മുഹമ്മദ്. അറുപതുകളിൽ തുടങ്ങി 1995 ൽ മരിക്കുന്നത് വരെ മലയാളിയെ വിസ്മയപ്പെടുത്തുന്ന നൂറിൽ പരം മാപ്പിളപാട്ടുകൾ എ വി കേരളത്തിനു സംഭാവന ചെയ്തു[അവലംബം ആവശ്യമാണ്]. കേരള സംഗീത നാടക അക്കാദമി പുരസ്കാരം 1984-ൽ നേടിയിട്ടുണ്ട്. 60-ൽ പരം ഗ്രാമ ഫോൺ റെകോർഡുകൾ HMV & കൊളംബിയ തുടങ്ങിയ കമ്പനികൾ വഴി ഇറങ്ങിയിട്ടുണ്ട്[അവലംബം ആവശ്യമാണ്].
എ. വി. മുഹമ്മദ് | |
---|---|
ജനനം | 1932 തിരൂരങ്ങാടി, മലപ്പുറം |
മരണം | 1995 മെയ് 20 തിരൂരങ്ങാടി |
തൂലികാ നാമം | എ. വി. മുഹമ്മദ് |
തൊഴിൽ | മാപ്പിളപ്പാട്ട്, മാപ്പിളപ്പാട്ടുകാരൻ |
ദേശീയത | ഭാരതീയൻ |
വിഷയം | മാപ്പിളപ്പാട്ട് |
ജീവിതരേഖ
തിരുത്തുകമലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിലാണ് എ. വി. മുഹമ്മദിന്റെ സ്വദേശം. പിതാവ്: ആഴി വളപ്പിൽ കുഞ്ഞിമൊയ്തീൻ തോണിക്കാരനായിരുന്നു മാതാവ്: മമ്മത്തുമ്മ. രണ്ടു സഹോദരിമാർക്കുള്ള ഏക സഹോദരനായിരുന്നു എ. വി.മുഹമ്മദ് തിരുരങ്ങാടിലെ ആദ്യകാല കോണ്ഗ്രസ് പ്രവർത്തകനായിരുന്നു എങ്കിലും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വേണ്ടിയും പാടിയിട്ടുണ്ട് 1971 ബാബുരാജ്മൊത്ത് ആദ്യമായി നടത്തിയ ഗൾഫ് പര്യടനത്തിൽ ഒരു നാടകം അവതരിപ്പിച്ചതിൽ അഭിനയിച്ചിരുന്നു. അഴിമുഖം (1972) എന്ന ചിത്രത്തിൽ പാടുവാൻ വേണ്ടി പോകുമ്പോൾ മാതാവ് മരിച്ചതറിഞ്ഞു തിരിച്ചു വരുകയും അതിനെ തുടർന്ന് ബാബുരാജ് തന്നെ "അഴിമുഖം കണികാണും പെരുമീനോ എന്റെ കരളിലു ചാടി വീണ കരിമീനോ?" എന്ന പാട്ട് സ്വന്ത മായി പാടുകയുമാണുണ്ടായത്. 1994 ൽ ഹജ്ജു ചെയ്തു വന്നതിന്റെ അടുത്ത വർഷം 1995 മെയ് 12 -നു തിരൂരങ്ങാടിയിലെ സ്വവസതിയിൽ വച്ച് എ. വി. മുഹമ്മദ് അന്തരിച്ചു. ഹൃദയാഘാതം മൂലം മരിക്കുമ്പോൾ 63 വയസ്സായിരുന്നു. തിരൂരങ്ങാടി നടുവിലെ പള്ളിയിലാണ് ഖബറടക്കിയത്[അവലംബം ആവശ്യമാണ്].
പ്രവർത്തനങ്ങൾ
തിരുത്തുകഅമ്പതുകളിലും തൊണ്ണൂറുകളിലും കേരളത്തിലെ കല്യാണ വീടുകളിലും മുസ്ലിം ജീവിതത്തിന്റെ വൈകാരിക മണ്ഡലത്തിൽ ഏറെ ഇളക്കങ്ങൾ സൃഷ്ടിച്ച തനത് 'മാപ്പിളപ്പാട്ടുകളാണ്' എ. വി. മുഹമ്മദ് എന്ന പാട്ടുകാരനെ ആസ്വാദകർക്ക് പ്രിയങ്കരനാക്കിയത്.
ഹോട്ടൽ കച്ചവടമായിരുന്നു തൊഴിൽ സ്‌കൂളിൽ പഠിക്കുന്ന കാലത്തുതന്നെ പാടുകയും എഴുതുകയും ചെയ്യുമായിരുന്നു. എന്നാൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയില്ല. ഹോട്ടൽ നടത്തിപ്പുമായി കർണാടകയിലെ ശ്രീ മുഖത്തെയ്ക്ക് പോയി... അവിടെ നിന്നും വര്ഷങ്ങള്ക്ക് ശേഷം നാട്ടിൽ സ്ഥിര താമസമാക്കുകയും ചെയ്തു. ബാബുരാജ് ടീമിന്റെ ഒരു ഗാനമേളയിൽ എവിക്ക് പാടാൻ ഒരു അവസരം കിട്ടി ആ പാട്ടുകാരനെ ബാബുരാജിന് എറെ ഇഷ്ടപെടുകയും ബാബുരാജുമായി പരിചയപ്പെടുന്നതും,,, ബാബുരാജിന്റെ സംഗീതത്തിൽ എ വി പാടിയിട്ടുള്ള 60 ൽ പരം ഗാനങ്ങളിൽ ഒട്ടുമിക്കതും. കെ ടി മൊയ്തീൻ, കെ ടി മുഹമ്മദ് സഹോദരന്മാരുടെ മികച്ച രചനകളായിരുന്നു. എൽ ആർ. ഇശ്വരി എൽ ആർ അഞ്ജലി പ്രശസ്ത ഗായികമാരാണ് എവിയുടെ കൂടെ പാടിയിട്ടുള്ളത്
അറബിമലയാളം എന്ന സാംസ്‌കാരിക ഭാഷയിൽ നിന്നും ഉറവയെടുത്ത മനോഹര ശിൽപങ്ങളാണ് പരൻ വിധി ചുമ്മാ വിട്ട് ചൊങ്കിൽ നടക്കുന്ന എന്ന് തുടങ്ങുന്ന ഗാനം ജീവിത സമകാലികതയിൽ മരണത്തെ മറന്നു ജീവിക്കുന്നവരോടുള്ള മരണത്തെ കുറിച്ചുള്ള ഒരു ഒർമപ്പെടുത്തലാണ് ഈ ഗാനം
“ | " |
” |
അത് പോലെ
“ | "ആകെ ലോക കാരണ മുത്തൊളി യാ റസൂലേ ... |
” |
എന്നാ ഗാനം ബഹുദൈവാരദനയെ വേരോടെ പിഴുതെറിഞ്ഞ മുഹമ്മദ് നബിയുടെ മഹത്ത്വം വർണിക്കുന്ന ഗാനമാണ്
ആമിനാബി പെറ്റെ മുഹമ്മദു യാറസൂലേ എന്ന് തുടങ്ങുന്ന പാട്ട് ഒരു നാടക ഗാനം കേൾക്കുന്ന പോലെ സുഖം നൽകുന്നു ...
അലങ്കാര സുവർക്കത്തിൻ അതൃപ്പം ചൊല്ലാം ആറ്റലാം നബിയാരെ കല്യാണമേ ... എന്ന് തുടങ്ങുന്ന കല്യാണ പാട്ട് അക്കാലത്തെ കല്യാണ വേദികളിൽ സ്ഥിരം കേട്ടുകൊണ്ടിരുന്നതായിരുന്നു.
“ | " അഴകിൽ മികച്ചു നില്ക്കും യുസഫു നബി |
” |
വൃദ്ധനായ പ്രവാചകൻ എബ്രഹാമിന്റെ പ്രാര്തനയുടെ ഫലമായി ലഭിച്ച മകൻ ഇസ്മായിലിനെ ബാലിയർപ്പിക്കുവാൻ .ആവശ്യപ്പെടുന്നതിന്റെ ചരിത്രമാണ് ഈ ഗീതം
“ | " മാരനിണയായി വന്ന പൂമണവാട്ടി |
” |
മമ്പുറ പൂ മക്കാമിലെ മൌല നബിയുടെ വാതിലെ ഇമ്പപ്പൂവായ ഖുത്തുബൊലി സയ്യിദലവി റളിയള്ള ...
കണ്ണിന്റെ കടമിഴിയാലെ പുന്നാരം പറയണ പെണ്ണെ
ചലച്ചിത്ര ഗാന ശൈലിയുമായി വേറിട്ട് നിന്നിരുന്ന മാപ്പിളപ്പാട്ട് ശാഖക്ക് ജനപ്രിയസംഗീതം നൽകിക്കൊണ്ട് ബാബുരാജ് തകർത്താടിയ ഒരു കാലമുണ്ടായിരുന്നു. മുസ്‌ലിം കല്യാണവീടുകളിലും കുറിക്കല്ല്യാണ പന്തലിലും ബാബുക്കയുടെ ശബ്ദത്തിലും ഈണത്തിലും പിറവിയെടുത്ത മാപ്പിളപ്പാട്ടുകൾക്ക് കല്യാണസദ്യകളേക്കാൾ പ്രിയമായിരുന്നു അക്കാലത്ത്. എ വി മുഹമ്മദ് എന്ന മാപ്പിളപ്പാട്ട് ഗായകൻ അനശ്വരമാക്കിയ മിക്ക ഗാനങ്ങൾക്കും സംഗീതമൊരുക്കിയത് ബാബുരാജായിരുന്നു. ‘പരൻ വിധി ചുമ്മാ വിട്ട്….’, ‘മനുഷ്യാ നീ മറന്നിടുന്നോ….’, ‘ഇലാഹായ പുരാനോട്….’, ‘പകലൽ നിശാനിങ്ങലം….’, ‘ തകർത്താളീടണം നിൻ പാപമള്ളാ…’ , ‘ബിസ്മിയും ഹംദും സ്വലാത്തും….’ , അഴകിൽ മികച്ചു നിൽക്കും….’ ‘ആക ലോക കാരണ മുത്തൊളി….’ എന്നീ ഗാനങ്ങളെല്ലാം ബാബുക്കയുടെ മാസ്മരിക സംഗീതത്തിൽ എ വി മുഹമ്മദ് അനശ്വരമാക്കി.
ഇസ്ലാമിക കഥകളെ ഇതിവൃത്തമാക്കി രചിക്കപ്പെട്ട അക്കാലത്തെ പല നാടകങ്ങളിലെയും പ്രധാന ആകർഷണം ബാബുക്ക ചിട്ടപ്പെടുത്തിയ ഗാനങ്ങളായിരുന്നു. ഡോ. ഉസ്മാൻ-കെ ജി ഉണ്ണീൻ നാടകങ്ങളിലെ ‘ആശിച്ചപോലെ നടക്കൂല…’ ‘പൂച്ചെടി പൂവിന്റെ മൊട്ട്…’, ‘അലങ്കാരപദവിൽ കളിയാടും ഞാൻ….’ , ‘ദൂരെ ദൂരെ ദുനിയാവിന്നക്കരെ…’ എന്നീ ഗാനങ്ങൾക്ക് ഇന്നും കിഴക്കൻ ഏറനാട്ടിൽ വീര്യമുണ്ട്. പി എൻ എം ആലിക്കോയ, പി എം കാസിം, എസ് എം കോയ എന്നീ സംഗീത കുലപതികളോടൊപ്പം നാടകങ്ങളുടെയും ഗാനമേളകളുടെയും വേദികളിൽ ബാബുരാജ് എന്ന പ്രതിഭയുടെ വളർച്ച കണ്ടവരാണ് മലബാറുകാർ. അന്നത്തെ ആഘോഷരാവുകൾ പ്രിയങ്കരമാവുന്നത് ഹാര്-മോണിയപെട്ടികളിൽ ബാബുക്കയുടെ മെലിഞ്ഞു നീണ്ട കൈകൾ അമരുമ്പോഴായിരുന്നു. മുൻ കാലഘട്ടത്തിലെ സമകാലീനരുടെ സംഗീത സ്വപ്നങ്ങൾക്ക് മികവേകാൻ ബാബുക്കക്ക് സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ വിജയം.
പകലിൽ നിശാനി ആലം പരിപാലക ഇന്തിസാന മലക്കെ സമാദി നൂന തക്ദീർ കാലം പ്രസ്ഥാന ...
“ | " റഹ്മാനള്ള റഹീമുമള്ള റസാക്കും നീ യള്ളാ |
” |
ഇന്ദിര, ൽ. ആർ ഈശ്വരി, മോളി പ്രഭാവതി ജയഭാരതി തുടങ്ങി നിരവധി പേർ എ വി യോടൊപ്പം പാടിയിട്ടുണ്ട്.
കുടുംബം
തിരുത്തുകഭാര്യ: നഫീസ. മക്കൾ: റഷീദ് (ഡ്രൈവർ കുവൈറ്റിൽ), മറിയം, സുബൈദ, റാഫി (പ്രിന്റിംഗ് ടെക്നീഷ്യൻ - സൗദിയിൽ, സീനത്ത്, ശഹർ ബാനു, സാറ
പുരസ്കാരങ്ങൾ
തിരുത്തുക- സംഗീത നാടക അക്കാദമി അവാർഡ്
- 1971 ഖത്തർ സ്പോർട്സ് മിനിസ്ട്രി അവാർഡ്
- പി എസ് എം ഒ കോളേജ് തിരൂരങ്ങാടി സർഗ പ്രതിഭാ പുരസ്കാരം