എ. ഇസ്ഹാക്ക്
ഭഗവദ്ഗീത മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ആദ്യത്തെ മുസ്ലിം പണ്ഡിതനാണ് വിദ്വാൻ എ. ഇസ്ഹാക്ക് സാഹിബ്. കരുനാഗപ്പള്ളി താലൂക്കിൽ മരുതൂർകുളങ്ങര തെക്കുംമുറിയിൽ വാഴയത്ത് വീട്ടിൽ അലികുഞ്ഞിന്റെ മകനായി 1917-ൽ ജനിച്ചു. അമ്മാവനായ യൂസുഫ് ഇസ്ദുദീൻ മൌലവിയിൽ നിന്നും ലഭിച്ച ഭാഷാ പരിചയത്തിലൂടെ സംസ്കൃതത്തിൽ അവഗാഹം നേടി. മദ്രാസ് സർവകലാശാലയിൽ നിന്നും വിദ്വാൻ പരീക്ഷ പാസായതിന് ശേഷം ദീർഘകാലം അദ്ധ്യാപക വൃത്തിയിൽ ഏർപ്പെട്ടു. ഏറെക്കാലവും പാലക്കാട് ജില്ലയിലെ അലനല്ലൂർ ഹൈസ്കൂളിൽ മലയാള അദ്ധ്യാപകനായി ജോലി നോക്കി. മലയാളത്തിനും, സംസ്കൃതത്തിനും പുറമെ അറബി, തമിഴ്, ഇംഗ്ലിഷ് ഭാഷകളിലും അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു. ലളിതമായ ഭാഷയിൽ ഭഗവദ്‍ഗീതക്ക് മലയാളം തർജ്ജമ രൂപപ്പെടുത്തിയതിലൂടെയാണ് ഇസഹാക് സാഹിബ് ശ്രദ്ധേയനായത്. 1977 ലാണ്ശ്രീ കൈരളി ഭഗവദ്‍ഗീത എന്ന പേരിൽ ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്[1]. ഭഗവദ്‍ഗീതയും മനുസ്മൃതിയും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ആദ്യ ഇസ്ലാമിക പണ്ഡിതൻ എന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തമാണ്. ഇതിനുംപുറമേ, തിരുക്കുറൾ, നീതിശതകം തുടങ്ങിയ കൃതികളുടെ കാവ്യപരിഭാഷയും അദ്ദേഹം പൂർത്തീകരിച്ചിട്ടുണ്ട്.[2][3]
കേന്ദ്ര, കേരള സർക്കാരിൻറെ ഫെല്ലോഷിപ്പുകളും കൈരളി ഭഗവദ്‍ഗീതക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ കേരള സാഹിത്യഅക്കാദമിയുടെ പുരസ്കാരവും ലഭിച്ചു[4]. തിരുക്കുറൽ തർജിമ ചെയ്ത് കൊണ്ടിരുന്ന അവസരത്തിൽ രോഗശയ്യയിലായി. 1998 ഒക്ടോബർ 19 ന് 81-ാം വയസ്സിൽ അന്തരിച്ചു.
കൃതികൾ
തിരുത്തുക- ശ്രീകൈരളീ ഭഗവദ്‍ഗീത
- മനുസ്മൃതി
അവലംബം
തിരുത്തുക- ↑ "Sree Kairali Bhagavad Gita @ indulekha.com". Archived from the original on 2021-01-14. Retrieved 2021-01-12.
- ↑ ., . "സാമുദായിക മൈത്രി വളർത്തിയ പരിഭാഷാ യത്‌നങ്ങൾ". https://www.prabodhanam.net. Prabodhanam. Archived from the original on 2021-01-14. Retrieved 13 ജനുവരി 2021.
{{cite web}}
:|last1=
has numeric name (help); External link in
(help)|website=
- ↑ ., . "ഇസ്ഹാഖ് സാഹിബിന്റെ കൈരളി ഭഗവദ്ഗീത ഒരു ഓർമപ്പെടുത്തൽ". https://www.prabodhanam.net. പ്രബോധനം. Archived from the original on 2021-01-14. Retrieved 13 ജനുവരി 2021.
{{cite web}}
:|last1=
has numeric name (help); External link in
(help)|website=
- ↑ "എ. ഇസ്ഹാക്ക് സാഹിബ് വഴികാട്ടിയത് സംസ്‌കാരങ്ങളുടെ സമന്വയത്തിന്". Retrieved 2021-01-12.[പ്രവർത്തിക്കാത്ത കണ്ണി]