എ.രാധിക സുരേഷ്
മലയാളിയായ അന്തർദേശീയ ടേബിൾ ടെന്നീസ് താരമാണ് എ. രാധിക സുരേഷ്. അമ്പിക രാധിക സുരേഷ് എന്നാണ് മുഴുവൻ പേര്. ടേബിൾ ടെന്നീസ് താര കുടുംബത്തിൽ ജനിച്ചു. സഹോദരൻ ആർ. രാജേഷ് മുൻ സംസ്ഥാന ചാംപ്യനാണ്. പിതാവ് കെ.ആർ. പിള്ള തമിഴ്‌നാട്, കേരള സംസ്ഥാന ചാംപ്യനായിരുന്നു. 10ആം വയസ്സിൽ സ്റ്റേറ്റ് സബ് ജൂനിയർ മത്സരത്തിൽ വിജയിയായി. 1986മുസഫർ പുരിൽ നടന്ന ദേശീയ സബ് ജൂനിയർ മത്സരത്തിൽ വിജയിയായി. 1989ൽ ഇൻഡോറിൽ നടന്ന ടേബിൾ ടെന്നീസ് മത്സരത്തിൽ ജൂനിയർ ക്രൗൺ ആയി.1995ൽ പോണ്ടിച്ചേരിയിൽ നടന്ന വനിതാ ടെബിൾ ടെന്നീസിൽ വിജയിച്ചു. 1996ൽ അറ്റ്‌ലാന്റയിൽ നടന്ന ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. [1]
A. Radhika Suresh | |||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Full name | Ambika Radhika Suresh | ||||||||||||||||||||||||||||||||||
Nationality | ഇന്ത്യ | ||||||||||||||||||||||||||||||||||
Medal record
|
നേട്ടങ്ങൾ
തിരുത്തുക1991, 1993, 1995 എന്നീ വർഷങ്ങളിൽ ലോക ചാംപ്യൻഷിപ്പിൽ പങ്കെടുത്തു. ഇതേ വർഷങ്ങളിൽ കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. 1990, 1992, 1994 വർഷങ്ങളിൽ ഏഷ്യൻ ചാംപ്യൻഷിപ്പിൽ പങ്കെടുത്തു. 1991ൽ നടന്ന കോമൺവെൽത്ത് ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 1991ൽ കോളംബോയിൽ നടന്ന സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസിൽ മൂന്ന് സ്വർണ്ണ മെഡൽ നേടി. വ്യക്തിഗത, ഡബിൾ, ടീം ഇനത്തിലുമാണ് സ്വർണ്ണം നേടിയത്. 1993ൽ ധാക്കയിൽ നടന്ന ഇതേ മത്സരത്തിലും ഈ വിജയം ആവർത്തിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ കസ്റ്റമർ സർവ്വീസ് എക്‌സിക്യുട്ടീവ് ആയി ജോലി ചെയ്യുന്നു. കൊച്ചിയിലെ കടവന്ത്രയിൽ കെ.ആർ പിള്ള ടേബിൾ ടെന്നീസ് അക്കാദമി എന്ന പേരിൽ പരിശീലനം കേന്ദ്രം നടത്തുന്നു.[2]
പുരസ്‌കാരം
തിരുത്തുക2015ൽ ഒളിമ്പ്യൻ സുരേഷ് ബാബു സ്മാരക ഒളിമ്പ്യൻ അവാർഡ് ലഭിച്ചു.[3]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-27. Retrieved 2016-09-26.
- ↑ http://www.thehindu.com/todays-paper/tp-sports/radhika-tastes-success-as-coach/article4018517.ece
- ↑ http://www.thehindu.com/todays-paper/tp-sports/olympian-award-for-radhika/article7335654.ece