എ.യു.പി. സ്കൂൾ ചിറ്റിലഞ്ചേരി
പാലക്കാട് ജില്ലയിലെ ആലത്തൂർ ഉപജില്ലയിലെ എ.യു.പി.സ്കൂൾ 1893-ൽ 27 വിദ്യാർത്ഥികളുമായി എഴുത്തുപള്ളിക്കൂടമായി തുടങ്ങിയതാണ്. 1903ൽ ഇതിനെ ഒരു അംഗീകൃത വിദ്യാലയമാക്കി ഇപ്പോഴത്തെ സ്ഥലത്തേക്ക് പതിയിൽ കേശവൻ നായർ മാറ്റി സ്ഥാപിച്ചു. 1952-ൽ സേതുമാധവൻ നായർ ഈ സ്ഥാപനത്തെ ഹൈയർ എലിമെന്ററി സ്കൂൾ ആക്കി ഉയർത്തി. 1993-ൽ സ്കൂൾ നൂറാം വാർഷികം ആഘോഷിച്ചു.