പി. അയ്യനേത്ത്
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായിരുന്നു പത്രോസ് അയ്യനേത്ത് എന്ന പി. അയ്യനേത്ത്.
പി. അയ്യനേത്ത് | |
---|---|
ജനനം | അയ്യനേത്ത് ഫിലിപ്പോസ് പത്രോസ് (എ.പി. പത്രോസ്) 1928 ഓഗസ്റ്റ് 10 |
മരണം | ജൂൺ 17, 2008 | (പ്രായം 79)
ദേശീയത | ഇന്ത്യ |
തൊഴിൽ | അദ്ധ്യാപകൻ, പത്രാധിപർ, സർക്കാരുദ്യോഗസ്ഥൻ |
അറിയപ്പെടുന്നത് | സാഹിത്യകാരൻ |
ജീവിതരേഖ
തിരുത്തുക1928 ഓഗസ്റ്റ് പത്തിന് പത്തനംതിട്ട ജില്ലയിലെ നരിയാപുരത്ത് പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായ ഫീലിപ്പോസിന്റേയും ശോശാമ്മയുടേയും മകനായി ജനിച്ചു. അദ്ധ്യാപകൻ, പത്രാധിപൻ, സർക്കാർ ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ബ്യൂറോ ഓഫ് ഇക്കണോമിക്സിൽ അസിസ്റ്റന്റ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . നോവൽ,കഥ,നാടകം തുടങ്ങിയ വിവിധ മേഖലകളിലായി അമ്പതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ആറ് നോവലുകൾ ചലച്ചിത്രമാക്കിയിട്ടുണ്ട്.
പ്രധാന കൃതികൾ
തിരുത്തുകഅറിയാത്തവനെ തേടി(നോവൽ)
- ഇവിടെയെല്ലാം പൊയ്മുഖം(നോവൽ)
- കൊടുങ്കാറ്റും കൊച്ചുവള്ളവും(നോവൽ)
- സ്ത്രീണാം ച ചിത്തം(നോവൽ)
- ഇരുകാലികളുടെ തൊഴുത്ത്(നോവൽ)
- തിരുശേഷിപ്പ്(നോവൽ)
- വേട്ട(നോവൽ)
- വാഴ്‌വേ മായം(നോവൽ)
- വേഗത പോരാ പോരാ(നോവൽ)
- മനസ്സ് ഒരു തുലാസ്(നോവൽ)
- തിരുശേഷിപ്പ്(നോവൽ)
- ദ്രോഹികളുടെ ലോകം(നോവൽ)
- നെല്ലിക്ക (നീണ്ട കഥ)
- മനുഷ്യാ നീ മണ്ണാകുന്നു
- കൊടുങ്കാറ്റ് (നോവൽ)
- കൊച്ചുവള്ളം (നോവൽ)
- ഇരുകാലികളുടെ തൊഴുത്ത് (നോവൽ)
- നിർദ്ധാരണം
ചലച്ചിത്രം
തിരുത്തുക- വാഴ്വേമായം
- തെറ്റ്
- ചൂതാട്ടം
- വേഗത പോരാ പോരാ
- ഇവിടെ എല്ലാം പോയ്മുഖം
- ദുർഭഗ
- ചട്ടക്കാരി
മരണം
തിരുത്തുക2008 ജൂൺ 16-ന് തിരുവനന്തപുരം കുമാരപുരത്തെ വീട്ടിൽ നിന്ന് പെൻഷൻ വാങ്ങാൻ പോകുന്ന വഴിയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന അയ്യനേത്തിനെ ഒരു ബൈക്ക് വന്ന് ഇടിച്ചുതെറിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഏതാനും ചുമട്ടുതൊഴിലാളികൾ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. എന്നാൽ, രണ്ടുമണിക്കൂർ നേരത്തേയ്ക്ക് അയ്യനേത്താണ് ആശുപത്രിയിലായതെന്ന് ആരുമറിഞ്ഞില്ല. തുടർന്ന് വീട്ടുകാർ വന്നാണ് അദ്ദേഹത്തെ തിരിച്ചറിഞ്ഞത്. അതിനുശേഷം അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. അവിടെ വച്ച് പിറ്റേ ദിവസം (ജൂൺ 17) ഉച്ചയ്ക്ക് അദ്ദേഹം അന്തരിച്ചു. 80 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു.