എ.കെ. പ്രേമജം
കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളും മുൻ ലോക്‌സഭാംഗവും കോഴിക്കോട് കോർപ്പറേഷൻ മുൻ മേയറുമാണ്[1] എ.കെ. പ്രേമജം (ജനനം: 1938 ഓഗസ്റ്റ് 12). വടകരയെ പ്രതിനിധീകരിച്ച് പന്ത്രണ്ടാം ലോക്‌സഭയിലും പതിമൂന്നാം ലോക്‌സഭയിലും അംഗമായി.[2]
A.K Premajam | |
---|---|
Member of the Indian Parliament for Vatakara | |
ഔദ്യോഗിക കാലം 1998–2004 | |
മുൻഗാമി | O. Bharatan |
പിൻഗാമി | P. Satheedevi |
വ്യക്തിഗത വിവരണം | |
ജനനം | Pallikkunnu, Kannur, Kerala | 8 ഡിസംബർ 1938
രാഷ്ട്രീയ പാർട്ടി | Communist Party of India |
പങ്കാളി(കൾ) | Dr. K. Ravindranath |
മക്കൾ | Two |
ജീവിതരേഖതിരുത്തുക
1938 ഓഗസ്റ്റ് 12-ന് കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിൽ കെ. കുഞ്ഞിരാമന്റെയും എ.ടി. യശോദയുടെയും മകളായി ജനിച്ചു. ചരിത്രത്തിൽ ബിരുദാനന്തരബിരുദം നേടിയ ഇവർ കോഴിക്കോട് പ്രൊവിഡൻസ് കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് കോളേജ് അദ്ധ്യാപികയായി ജോലി നോക്കി.[2]
രാഷ്ട്രീയരംഗത്ത്തിരുത്തുക
സി.പി.ഐ.(എം.) അംഗമായ പ്രേമജം 1995-ലാണ് ആദ്യമായി കോഴിക്കോട് കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 1995-98 കാലഘട്ടത്തിൽ കോഴിക്കോട് കോർപ്പറേഷൻ മേയറുമായി. 1998-ൽ പന്ത്രണ്ടാം ലോക്‌സഭയിലേക്കും 1999-ൽ പതിമൂന്നാം ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.[2] 2010-ൽ വീണ്ടും കോഴിക്കോട് കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇവർ 2010 നവംബർ 9-ന് മേയറായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്തു.[1] 2015 വരെ അവർ അധികാരത്തിൽ തുടർന്നു.
അവലംബംതിരുത്തുക
- ↑ 1.0 1.1 "മേയർമാർ അധികാരമേറ്റു". മാതൃഭൂമി. 9 നവംബർ 2010. ശേഖരിച്ചത് 9 നവംബർ 2010.
- ↑ 2.0 2.1 2.2 "Thirteenth Lok Sabha Members Bioprofile". Lok Sabha. ശേഖരിച്ചത് 9 നവംബർ 2010.