ഗവണ്മെന്റ് ബോയ്സ് സ്കൂൾ പയ്യന്നൂർ

കണ്ണൂർ ജില്ലയിലെ പയ്യന്നൂ‍ർ നഗത്തിൽ സ്ഥിതിചെയ്യുന്ന ഹയർസെക്കന്ററി സ്ക്കൂൾ
(എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കണ്ണൂ‍ർ ജില്ലയിലെ പയ്യന്നൂർ നഗരസഭയിൽ സ്ഥിതിചെയ്യുന്ന സർക്കാർ സ്ക്കൂളാണ് എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ (എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവണ്മെന്റ് വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ, പയ്യന്നൂർ). 1917ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയിലെ ആദ്യ ബോർഡ് ഹൈസ്കൂൾ ആണിത്.

ചരിത്രം

തിരുത്തുക

1917 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ഥാപിച്ച മലബാർ മേഖലയിലെ ആദ്യ ഹൈസ്കൂൾ. 1921 ൽ പ്രധാന കെട്ടിടം നിർമ്മിച്ചു. കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ ഗവ. ഹൈസ്കൂൾ ആയി. തുടർന്ന് മോഡൽ ഹൈസ്കൂൾ ആയി ഉയർത്തി. 1982 ൽ ബോയ്സ് ഹൈസ്കൂൾ ആയും ഗേൾസ് ഹൈസ്കൂൾ ആയും വിഭജിച്ചു. 1988 ൽ വൊക്കേഷണൽ ഹയർ സെക്കൻററി ആയി. 2005 ൽ എ.കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

തിരുത്തുക

പയ്യന്നൂർ നഗരമദ്ധ്യത്തിൽ 2 ഏക്കർ സ്ഥലത്ത് സ്കൂൾ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു. ഇതിനു പുറമെ 2 ഏക്കർ വിസ്തീർണ്ണമുള്ള സ്റ്റേഡിയവും ഓഡിറ്റോറിയവുമുണ്ട്. 20 ക്ലാസ് മുറികളും അനുബന്ധമായി ഹൈസ്കൂൾ, വി.എച്ച്.എസ്. വിഭാഗത്തിനായി വെവ്വേറെ സയൻസ് ലാബ്, ഐ.ടി. ലാബ്, സ്മാർട് ക്ലാസ് റൂം, സ്കൂൾ സഹകരണ സ്ററോർ, എൻ.സി.സി., എൻ.എസ്.എസ്. പ്രവർത്തന മുറികൾ, ഉച്ചഭക്ഷണശാല എന്നിവയുമുണ്ട്. ഏ.ഇ.ഒ ഓഫീസ്, ബി.ആർ.സി.ഓഫീസ് എന്നിവയും സ്കൂൾ കോംപൗണ്ടിനകത്തു പ്രവർത്തിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക
  • എൻ. സുബ്രഹ്മണ്യ ഷേണായി (മുൻ എം.എൽ.എ)
  • ടി.ഗോവിന്ദൻ (മുൻ എം.പി.)
  • സി.പി.ശ്രീധരൻ (സാഹിത്യകാരൻ)
  • ജസ്റ്റിസ് ശിവരാമൻ നായർ (ന്യായാധിപൻ)
  • ഉണ്ണികൃഷ്ണൻ നമ്പൂതിരി (സിനിമാനടൻ)
  • സി.വി. ബാലകൃഷ്ണൻ (നോവലിസ്റ്റ്)
  • സതീഷ്‌ ബാബു പയ്യന്നൂർ (ചലച്ചിത്ര പ്രവർത്തകൻ)
  • പി.അപ്പുക്കുട്ടൻ (സാംസ്കാരിക പ്രവർത്തകൻ)