എ.എൻ. രാജൻ ബാബു
കേരളത്തിലെ ജെ.എസ്സ്.എസ്സിന്റെ നേതാവും പൊതു പ്രവർത്തകനും മുൻ നിയമസഭാംഗവുമാണ്, എ.എൻ. രാജൻ ബാബു. അഡ്വക്കേറ്റായ ഇദ്ദേഹം പതിനൊന്നാം നിയമസഭയിൽ, കരുനാഗപ്പള്ളി നിയമസഭാമണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. [1][2]
എ.എൻ. രാജൻ ബാബു | |
---|---|
പതിനൊന്നാം കേരള നിയമസഭാംഗം | |
ഓഫീസിൽ 2001–2006 | |
മുൻഗാമി | ഇ. ചന്ദ്രശേഖരൻ നായർ |
പിൻഗാമി | സി. ദിവാകരൻ |
മണ്ഡലം | കരുനാഗപ്പള്ളി, കൊല്ലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | [1] പത്തനംതിട്ട, കേരളം, ഇൻഡ്യ | 10 മേയ് 1948
ദേശീയത | ഇൻഡ്യൻ |
രാഷ്ട്രീയ കക്ഷി | ജനാധിപത്യ സംരക്ഷണസമിതി |
പങ്കാളി(കൾ) | ശോഭനകുമാരി |
കുട്ടികൾ | ഒരു മകൻ |
ജീവചരിത്രംതിരുത്തുക
1948 മേയ് 10-ന് പത്തനംതിട്ട ജില്ലയിലെ മെഴുവേലിൽ എം.കെ നാരായണന്റേയും റ്റി.കെ. ജാനകിയുടേയും മകനായാണ് രാജൻ ബാബുവിന്റെ ജനനം. ബി.എസ്.സി - എൽ.എൽ.ബി ബിരുദങ്ങൾ ഉള്ള ഇദ്ദേഹം ട്രേഡ് യൂണിയൻ തൊഴിലാളിയായും പ്രവർത്തിച്ചിട്ടുള്ളയാളാണ്. അഡ്വക്കേറ്റായി ജോലി നോക്കുന്ന ഇദ്ദേഹം, കൊല്ലം എസ്.എൻ.ഡി.പി യോഗത്തിന്റേയും, എസ്.എൻ ട്രസ്റ്റിന്റേയും ശിവഗിരി ധർമ്മസംഘം ട്രസ്റ്റിന്റേയും ലീഗൽ അഡ്വൈസറായും പ്രവർത്തിക്കുന്നു. കേരളാ ഹൈക്കോടതിയിൽ എസ്. ഈശ്വരയ്യറുടെ ജൂനിയർ അഡ്വക്കേറ്റായാണ് ഇദ്ദേഹത്തിന്റെ പ്രാക്ടീസ് തുടങ്ങിയത്. പിന്നീട് ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി പല പ്രമാദമായ കേസുകളിലും ഹാജരായിട്ടുണ്ട്. രാജൻ കേസിൽ ഇദ്ദേഹം കേരളസംസ്ഥാനത്തിന്റെ പ്ലീഡറായി കേരളാ ഹൈക്കോടതിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.[1]
രാഷ്ട്രീയ ജീവിതംതിരുത്തുക
സ്കൂളിൽ പഠിക്കുമ്പോൾ കെ.എസ്.എഫിന്റെ സജീവ പ്രവർത്തകനായിരുന്ന രാജൻ ബാബു, പിന്നീട് എസ്.എഫ്.ഐയുടെ തുടക്കം മുതൽ അതിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നു. 1971-ൽ സി.പി.എമ്മിന്റെ സജീവപ്രവർത്തകനായ ഇദ്ദേഹം ജെ.എസ്.എസ്. രൂപീകരണസമയത്ത് അതിന്റെ ഭാഗമായി. 1995-മുതൽ ജെ.എസ്.എസ്സിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.[1] പിന്നീട് ഗൗരിയമ്മയുമായുള്ള അഭിപ്രായ വത്യാസങ്ങളുടെ തുടർച്ചയായി ജെ.എസ്.എസ് പിളരുകയും, രാജൻ ബാബുവിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം എൻ.ഡി.എ.യുടെ ഭാഗമാകുകയും ചെയ്തു. 2019 ൽ അദ്ദേഹം വീണ്ടും ഗൗരിഅമ്മയുടെ പാർട്ടിയിൽ തിരിച്ചെത്തി.
മത്സര ചരിത്രംതിരുത്തുക
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | * |
---|---|---|---|---|---|---|
2001 | കരുനാഗപ്പള്ളി നിയമസഭാമണ്ഡലം | എ.എൻ. രാജൻ ബാബു | ജെ.എസ്സ്.എസ്സ് (യു.ഡി.എഫ്) | കെ.സി. പിള്ള | സി.പി.ഐ (എൽ.ഡി.എഫ്) | [4] |
2006 | കരുനാഗപ്പള്ളി നിയമസഭാമണ്ഡലം | സി. ദിവാകരൻ | സി.പി.ഐ (എൽ.ഡി.എഫ്) | എ.എൻ. രാജൻ ബാബു | ജെ.എസ്സ്.എസ്സ് (യു.ഡി.എഫ്) | [5] |
അവലംബംതിരുത്തുക
- ↑ 1.0 1.1 1.2 1.3 "Shri A.N. Rajan Babu". niyamasabha.org. ശേഖരിച്ചത് 24 മേയ് 2016.
- ↑ "MEMBERS OF PREVIOUS ASSEMBLY - ELEVENTH KLA (2001-2006)". niyamasabha.org. ശേഖരിച്ചത് 24 മേയ് 2016.
- ↑ "Election History". ceo.kerala.gov.in. ശേഖരിച്ചത് 24 മേയ് 2016.
- ↑ "STATISTICAL REPORT ON GENERAL ELECTION, 2001 TO THE LEGISLATIVE ASSEMBLY OF KERALA" (PDF). ceo.kerala.gov.in. പുറം. 135. ശേഖരിച്ചത് 24 മേയ് 2016.
{{cite news}}
:|chapter=
ignored (help) - ↑ "STATISTICAL REPORT ON GENERAL ELECTION, 2001 TO THE LEGISLATIVE ASSEMBLY OF KERALA" (PDF). ceo.kerala.gov.in. പുറം. 276. ശേഖരിച്ചത് 24 മേയ് 2016.
{{cite news}}
:|chapter=
ignored (help)
പുറം കണ്ണികൾതിരുത്തുക
- 2006-ലേയും 2011-ലെയും സ്വത്തു വിവരങ്ങൾ, തിരഞ്ഞെടുപ്പിന് മുൻപ് സമർപ്പിച്ചത്