എ.ആർ. ആന്തുലെ
കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായിരുന്നു ഏ.ആർ. ആന്തുലെ എന്ന അബ്ദുൾ റഹ്മാൻ ആന്തുലെ (9 ഫെബ്രുവരി 1929 – 2 ഡിസംബർ 2014).
Abdul Rehman Antulay | |
---|---|
अब्दुल रेहमान अंतुले | |
7th മഹാരാഷ്ട്ര മുഖ്യമന്ത്രി | |
ഓഫീസിൽ 9 June 1980 – 12 January 1982 | |
മുൻഗാമി | ശരത് പവാർ |
പിൻഗാമി | ബാബാസാഹബ് ബോസ്ലെ |
Member of the ഇന്ത്യൻ Parliament for കൊളാബ ലോക്സഭാ മണ്ഡലം | |
ഓഫീസിൽ 1989–1998 | |
മുൻഗാമി | ദിനകർ പാട്ടീൽ |
പിൻഗാമി | റാംഷേത്ത് താക്കൂർ |
ഓഫീസിൽ 2004–2009 | |
മുൻഗാമി | റാംഷേത്ത് താക്കൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 9 ഫെബ്രുവരി 1929 |
മരണം | 2 ഡിസംബർ 2014 മുംബൈ, ഇന്ത്യ | (പ്രായം 85)
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
ജീവിതരേഖ
തിരുത്തുകഅദ്ദേഹം ഹാഫിസ് അബ്ദുൾ ഗഫൂറിന്റെയും സൊഹ്രാബിയുടേയും മകനായി മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ ജനിച്ചു. . എം.എൽ.എ., എം.പി., സംസ്ഥാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രിപദം വഹിച്ച ഏക മുസ്ലിം വിഭാഗക്കാരനാണ്. 1980 ജൂൺ മുതൽ 1982 ജനവരിവരെയാണ് മുഖ്യമന്ത്രിയായിരുന്നത്.
മഹാരാഷ്ട്ര നിയമസഭയിൽ 1962 മുതൽ '76 വരെ അംഗമായിരുന്നു. ഈ കാലയളവിൽ വിവിധ വകുപ്പുകളിൽ മന്ത്രിയായി. 1976 മുതൽ '80 വരെ രാജ്യസഭാംഗമായി. 1980-ൽ വീണ്ടും നിയമസഭാംഗം. '89 വരെ എം.എൽ.എ.യായി തുടർന്നു. പിന്നീട് രണ്ടുതവണ വീണ്ടും എം.പി.യായി. 1995 ജൂൺ മുതൽ '96 മെയ് വരെ കേന്ദ്ര ആരോഗ്യമന്ത്രി. 2004-ൽ മൻമോഹൻസിങ് മന്ത്രിസഭയിൽ ന്യൂനപക്ഷക്ഷേമ മന്ത്രിയായി.
സിമന്റ് കുംഭകോണം
തിരുത്തുകഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായി അറിയപ്പെട്ട ആന്തുലെ സിമന്റ് കുംഭകോണത്തിൽപ്പെട്ട് അദ്ദേഹത്തിന് സ്ഥാനം രാജിവെക്കേണ്ടിവന്നു.
ഭാര്യ : നർഗീസ് ആന്തുലേ
കൃതികൾ
തിരുത്തുക- പാർലമെന്ററി പ്രിവിലേജ്
- മഹാജൻ - അവാർഡ്;
- അപ്പോയിന്റ്മെന്റ് ഓഫ് എ ചീഫ് ജസ്റ്റീസ്;
- ഡെമോക്രസി പാർലമെന്ററി ഓർ പ്രസിഡൻഷ്യൽ?
അവലംബം
തിരുത്തുക
പുറം കണ്ണികൾ
തിരുത്തുക