എൽ പാമർ ദേശീയോദ്യാനം
എൽ പാമർ ദേശീയോദ്യാനം (സ്പാനിഷ്, Parque Nacional El Palmar), എൻട്രേ റിയോസ് പ്രവിശ്യയുടെ മധ്യ-പടിഞ്ഞാറൻ ഭാഗത്തായുള്ള അർജൻറിനയിലെ ദേശീയോദ്യാനങ്ങളിലൊന്നാണ്. കൊളാണ് (54 കിലോമീറ്റർ) കോൺകോർഡിയ (60 കിലോമീറ്റർ) എന്നീ നഗരങ്ങളിൽനിന്ന് മദ്ധ്യദൂരമാണ് ദേശീയോദ്യാനത്തിലേയ്ക്കുള്ളത്. ഏകദേശം 85 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം 1966 ൽ രൂപീകരിക്കപ്പെട്ടത്, ഇവിടെയുള്ള യാറ്റായ് വർഗ്ഗത്തിലുള്ള പനമരങ്ങൾ (Syagrus yatay, മുമ്പ്, Butia yatay, Arecaceae കുടുംബം). സംരക്ഷിക്കുന്നതിനായിട്ടായിരുന്നു.
എൽ പാമർ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Entre Ríos Province, Argentina |
Nearest city | Colón, Entre Ríos |
Coordinates | 31°51′11″S 58°19′21″W / 31.85306°S 58.32250°W |
Area | 85 കി.m2 (33 ച മൈ) |
Established | 1966 |
Governing body | Administración de Parques Nacionales |
അർജൻറൈൻ മെസൊപ്പൊട്ടേമിയയിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു മിതോഷ്ണ-ആർദ്ര സാവന്ന ആവാസവ്യവസ്ഥായാണ് ഇവിടെയുള്ളത്. നിരവധി ഇനങ്ങളിലുള്ള പനമരങ്ങൾ, പുൽമേടുകൾ, ചെറു മരങ്ങൾ, വനങ്ങൾ, കിഴക്ക് ഉറുഗ്വേ നദിയിലേക്ക് ഒഴുകുന്ന അരുവികൾ എന്നിവയടങ്ങിയതാണ് ഭൂപ്രകൃതി. മരംകൊത്തി, നാൻഡസ് (റിയ പക്ഷി), കുറുക്കൻ, വിസ്കാച്ചാസ് (വാലിനു നീളമുള്ള മുയലിനെപ്പോലെയുള്ള ജീവി) കാപ്പിബറാസ് എന്നിവയാണ് ഇവിടെ പ്രാദേശികമായി കണ്ടുവരുന്ന ജീവിവർഗ്ഗങ്ങൾ.