എൽഗോൺ പർവ്വതം
ആഫ്രിക്കയിലെ ഉഗാണ്ട, കെനിയ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലുള്ള ഒരു മൃതാവസ്ഥയിലുള്ള ഒരു അഗ്നിപർവ്വതമാണ് എൽഗോൺ പർവ്വതം.[3] കിസുമു എന്ന സ്ഥലത്തിന്റെ ഉത്തരഭാഗത്തും കിതാലെയുടെ പടിഞ്ഞാറുമായാണിതു കാണപ്പെടുന്നത്. ഉഗാണ്ടയ്ക്കകത്താണ് ഈ പർവ്വതത്തിന്റെ കൊടുമുടിയായ വാഗാഗൈ സ്ഥിതിചെയ്യുന്നത്.[1][4] 4,321 മീ. (14,177 അടി) ഉള്ള എൽഗോൺ പർവ്വത്തിനു ഉയരത്തിൽ ആഫ്രിക്കയിലെ പതിനേഴാമതു സ്ഥാനമാണുള്ളത്. ഈ നിർജ്ജീവ അഗ്നിപർവ്വതത്തിനു 240 ലക്ഷം വർഷത്തെ പഴക്കം ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു. ഇതാണ് കിഴക്കൻ ആഫ്രിക്കയിലെ ഏറ്റവും പഴയ മൃതാവസ്ഥയിലുള്ള അഗ്നിപർവ്വതം.[5] ഇത് 3,500 ചതുരശ്ര കിലോമിറ്റർ പ്രദേശത്താണ് നിലകൊള്ളുന്നത്.
എൽഗോൺ പർവ്വതം | |
---|---|
Wagagai (summit) | |
ഉയരം കൂടിയ പർവതം | |
Elevation | 4,321 മീ (14,177 അടി) [1] Ranked 17th in Africa |
Prominence | 2,458 മീ (8,064 അടി) [1] |
Isolation | 339 കി.മീ (1,112,000 അടി) |
Listing | Ultra |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Topo map | Mount Elgon Map and Guide[2] |
ഭൂവിജ്ഞാനീയം | |
Age of rock | Miocene origin |
Mountain type | Shield volcano |
Last eruption | Unknown |
Climbing | |
First ascent | 1911 by Kmunke and Stigler |
Easiest route | Scramble |
- See also Mount Elgon District
ഭൗതിക ഘടന
തിരുത്തുകകിഴക്കൻ ഉഗാണ്ടയുടെയും പടിഞ്ഞാറൻ കെനിയയുടെയും അതിർത്തിയിലുള്ള ഈ അഗ്നിപർവ്വതം, ഒറ്റയ്ക്കു നിലകൊള്ളുന്നു. ഇതിന്റെ വ്യാസം 80 കിലോമീറ്ററും ഉയരം ചുറ്റുപാടുമുള്ള പീഠഭൂമിയിൽനിന്നും 3,070 മീറ്ററും (10,070 ft) ആകുന്നു. ഇതിന്റെ ഉയരങ്ങളിൽ ഉള്ള തണുത്ത കാലാവസ്ഥ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾക്കു ജീവിക്കാൻ ഉതകുന്നതാണ്.
എൽഗോൺ പർവ്വതത്തിന് 5 പ്രധാന കൊടുമുടികൾ ഉണ്ട്:
- വാഗാഗായ്
- സുദെക്ക്
- കൊയൊത്തൊബോസ്
- മുബിയി
- മസാബ
പേര്
തിരുത്തുകമസായി ഗോത്രജനതയും ബമസാബ ഗോത്രവും വ്യത്യസ്ത പെരുകളിലാണ് ഈ പർവ്വതത്തെ വിളിച്ചുവരുന്നത്.
സസ്യലതാദികൾ
തിരുത്തുകചില അത്യപൂർവ്വ സസ്യങ്ങൾ ഇവിടെ വളരുന്നുണ്ട്. Ardisiandra wettsteinii, Carduus afromontanus, Echinops hoehnelii, Ranunculus keniensis, and Romulea keniensis.[6] എന്നിവയാണ് അവയിൽ ചിലവ.
പ്രാദേശിക ജനവിഭാഗങ്ങൾ
തിരുത്തുകഎൽഗോൺ പർവ്വതം നാലു ആദിവാസി ജനവിഭാഗങ്ങളുടെ വാസസ്ഥാനമാണ്. ബഗിസു, സപീഞ്ചക്, സബാഓട്ട്, ഒഗീക്ക് എന്നിവരാണവർ. ഇവരെ പൊതുവായി, എന്ദൊറോബോ എന്നു വിളിച്ചുവരുന്നു.[7]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 Africa Ultra-Prominences Peaklist.org. Retrieved 2012-01-11.
- ↑ Mount Elgon Map and Guide (Map) (1st ed.). 1:50,000 with mountaineering information. EWP. 1989. ISBN 0-906227-46-1.
- ↑ "Uganda Wildlife Authority". www.uwa.or.ug. Archived from the original on 2007-12-24. Retrieved 2008-03-16.
- ↑ "Mount Elgon, Uganda" Peakbagger.com. Retrieved 2012-01-11.
- ↑ NASA (28 August 2005). "SRTM Africa Images". NASA. Retrieved 24 October 2015.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-02-18. Retrieved 2016-12-28.
- ↑ Scott, Penny (1998). From Conflict to Collaboration: People and Forests at Mount Elgon, Uganda. IUCN. ISBN 2-8317-0385-9.