എർമ ബോംബെക്ക്
1960 കളുടെ പകുതി മുതൽ 1990 കളുടെ അവസാനം വരെ ഗ്രാമീണ ഗാർഹികജീവിതം വിവരിക്കുന്ന ഒരു പത്രം കോളത്തിൽ നിന്ന് വളരെയധികം പ്രശസ്തി നേടിയ ഒരു അമേരിക്കൻ ഹാസ്യകാരിയായിരുന്നു എർമ ലൂയിസ് ബോംബെക്ക് (നീ ഫിസ്റ്റെ; ഫെബ്രുവരി 21, 1927 - ഏപ്രിൽ 22, 1996).[1][2] ബോംബെക്ക് 15 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. അവയിൽ മിക്കതും ഏറ്റവുമധികം വിറ്റഴിഞ്ഞു. 1965 മുതൽ 1996 വരെ, എർമാ ബോംബെക്ക് 4,000 ത്തിലധികം പത്ര കോളങ്ങൾ എഴുതി. ഇതിൽ വിശാലവും വാചാലവുമായ നർമ്മം ഉപയോഗിച്ച്, ഒരു പാശ്ചാത്യ ഗ്രാമീണവീട്ടമ്മയുടെ സാധാരണ ജീവിതത്തെ വിവരിക്കുന്നു. 1970 കളോടെ യുഎസിലെയും കാനഡയിലെയും 900 പത്രങ്ങളുടെ 30 ദശലക്ഷം വായനക്കാർ അവരുടെ കോളങ്ങൾ ആഴ്ചയിൽ രണ്ടുതവണ വായിച്ചു.[3]
എർമ ബോംബെക്ക് | |
---|---|
എർമ ബോംബെക്ക് | |
ജനനം | എർമ ലൂയിസ് ഫിസ്റ്റെ ഫെബ്രുവരി 21, 1927 ബെൽബ്രൂക്ക്, ഒഹിയോ, U.S. |
മരണം | ഏപ്രിൽ 22, 1996 സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ, U.S. | (പ്രായം 69)
തൊഴിൽ | ഹ്യൂമറിസ്റ്റ്, സിൻഡിക്കേറ്റഡ് കോളമിസ്റ്റ്, എഴുത്തുകാരി |
ദേശീയത | അമേരിക്കൻ |
പൗരത്വം | യുണൈറ്റഡ് സ്റ്റേറ്റ്സ് |
വിദ്യാഭ്യാസം | ഡേട്ടൺ സർവ്വകലാശാല |
Years active | 1965 to 1996 |
പങ്കാളി | ബിൽ ബോംബെക്ക് |
കുട്ടികൾ | ബെറ്റ്സി, ആൻഡ്രൂ, മാത്യൂ |
ആദ്യകാലജീവിതം
തിരുത്തുകഒഹിയോയിലെ ബെൽബ്രൂക്കിൽ ഒരു തൊഴിലാളിവർഗ കുടുംബത്തിൽ ജനിച്ച എർമാ ഫിസ്റ്റെ വളർന്നത് ഡേട്ടണിലാണ്. എർമ (നീ ഹെയ്ൻസ്), സിറ്റി ക്രെയിൻ ഓപ്പറേറ്ററായിരുന്ന കാസിയസ് എഡ്വിൻ ഫിസ്റ്റെ എന്നിവരായിരുന്നു അവരുടെ മാതാപിതാക്കൾ.[4]പിതാവിന്റെ മൂത്ത അർദ്ധസഹോദരി തെൽമയ്‌ക്കൊപ്പമാണ് യുവതിയായ എർമ താമസിച്ചിരുന്നത്. 1932-ൽ അവളുടെ പ്രായത്തിന് പതിവിലും ഒരു വർഷം മുമ്പാണ് അവൾ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചത്. അക്കാലത്തെ ജനപ്രിയ നർമ്മ എഴുത്തുകാരെ അവർ ഏറെ ആസ്വദിച്ചിരുന്നു. എർമയുടെ പിതാവ് 1936-ൽ മരിച്ചതിനുശേഷം, അമ്മയോടൊപ്പം മുത്തശ്ശിയുടെ വീട്ടിലേക്ക് മാറി. അമ്മ 1938-ൽ ആൽബർട്ട് ഹാരിസുമായി (ചലിക്കുന്ന വാൻ ഉടമ) വീണ്ടും വിവാഹം കഴിച്ചു. എർമ ടാപ് നൃത്തവും ആലാപനവും അഭ്യസിച്ചു. എട്ട് വർഷത്തോളം കുട്ടികളുടെ ഹാസ്യാത്മകമായ ലഘുനാടകത്തിനായി ഒരു പ്രാദേശിക റേഡിയോ സ്റ്റേഷൻ വാടകയ്ക്കെടുത്തു.
രൂപവത്കരണ വർഷങ്ങൾ
തിരുത്തുക1940-ൽ എർമ എമേഴ്‌സൺ ജൂനിയർ ഹൈസ്‌കൂളിൽ ചേരുകയും ദി ഓൾ എന്ന പത്രത്തിന് ഒരു നർമ്മ കോളം എഴുതാൻ തുടങ്ങി. 1942-ൽ പാർക്കർ (ഇപ്പോൾ പാറ്റേഴ്‌സൺ) വൊക്കേഷണൽ ഹൈസ്‌കൂളിൽ ചേർന്നു. അവിടെ ഗൗരവമേറിയ ഒരു കോളം നർമ്മത്തിൽ കലർത്തി എഴുതി. അതേ വർഷം ഡേട്ടൺ ഹെറാൾഡിൽ ഒരു കോപ്പി ഗേൾ ആയി ജോലി ആരംഭിച്ചു. ഒരു സ്‌നേഹിതയുമായി അവളുടെ മുഴുവൻ സമയ കർത്തവ്യം പങ്കിട്ടു. 1943-ൽ, തന്റെ ആദ്യത്തെ പത്രപ്രവർത്തനത്തിനായി ഡേട്ടൺ സന്ദർശിച്ച ഷെർലി ടെമ്പിളുമായി അഭിമുഖം നടത്തി. അഭിമുഖം പത്രത്തിൽ നാടകീയമായി ആവിഷ്‌ക്കരിച്ചു.
1944-ൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ എർമ ഒരു കോളേജ് സ്കോളർഷിപ്പ് ഫണ്ട് നേടാൻ ശ്രമിച്ചു. ഒരു വർഷക്കാലം ഡേട്ടൺ ഹെറാൾഡിനും മറ്റ് നിരവധി കമ്പനികൾക്കുമായി ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡേട്ടൺ ഹെറാൾഡിനായി ചെറിയ പത്രപ്രവർത്തനങ്ങളും (ചരമക്കുറിപ്പ് etc.) ചെയ്തു. സമ്പാദിച്ച പണം ഉപയോഗിച്ച്, എർമ 1946-ൽ ഒഹായോയിലെ ഏഥൻസിലെ ഒഹിയോ സർവകലാശാലയിൽ ചേർന്നു. എന്നിരുന്നാലും, അവളുടെ മിക്ക സാഹിത്യ ചുമതലകളും പരാജയപ്പെടുകയും യൂണിവേഴ്സിറ്റി പത്രത്തിൽ നിരസിക്കുകയും ചെയ്തു. ഒരു സെമസ്റ്ററിന് ശേഷം അവളുടെ ഫണ്ട് തീർന്നു.
എർമ പിന്നീട് കത്തോലിക്കാ കോളേജായ ഡേട്ടൻ സർവകലാശാലയിൽ ചേർന്നു. അവൾ അവളുടെ കുടുംബവീട്ടിൽ താമസിച്ചു. ഡിപ്പാർട്ട്‌മെന്റ് സ്റ്റോറായ റൈക്ക്സ് സ്റ്റോറിൽ ജോലി ചെയ്തു. അവിടെ കമ്പനി വാർത്താക്കുറിപ്പിനായി നർമ്മം എഴുതി. കൂടാതെ, അവൾ ഒരു പരസ്യ ഏജൻസിയിലെ ഒരു ടെർമിറ്റ് കൺട്രോൾ അക്കൗണ്ടന്റായും പ്രാദേശിക വൈഎംസിഎയിലെ പബ്ലിക് റിലേഷൻസ് വ്യക്തിയായും രണ്ട് പാർട്ട് ടൈം ജോലികൾ ചെയ്തു. [5]കോളേജിൽ പഠിക്കുമ്പോൾ അവളുടെ ഇംഗ്ലീഷ് പ്രൊഫസർ ബ്രോ. ടോം പ്രൈസ്, ഒരു എഴുത്തുകാരിയെന്ന നിലയിൽ തന്റെ വലിയ പ്രതീക്ഷകളെക്കുറിച്ച് എർമയോട് അഭിപ്രായപ്പെടുകയും യൂണിവേഴ്സിറ്റി വിദ്യാർത്ഥി പ്രസിദ്ധീകരണമായ ദി എക്സ്പോണന്റിനായി അവൾ എഴുതാൻ തുടങ്ങി. 1949-ൽ ഇംഗ്ലീഷിൽ ബിരുദം നേടിയ അവർ സർവകലാശാലയുടെ ആജീവനാന്ത സജീവ സമ്പർക്കമായി മാറുകയും സാമ്പത്തികമായി സഹായിക്കുകയും വ്യക്തിപരമായി പങ്കെടുക്കുകയും ചെയ്തു.1987-ൽ സ്ഥാപനത്തിന്റെ ആജീവനാന്ത ട്രസ്റ്റിയായി. 1949-ൽ, യുണൈറ്റഡ് ബ്രദേറൻ പള്ളിയിൽ നിന്ന് കത്തോലിക്കാ മതത്തിലേക്ക് പരിവർത്തനം ചെയ്തു. ഡേട്ടൺ സർവകലാശാലയിലെ മുൻ സഹ വിദ്യാർത്ഥിയും രണ്ടാം ലോക മഹായുദ്ധത്തിന്റെ കൊറിയൻ മുന്നണിയിലെ മുതിർന്നയാളുമായ ബിൽ ബോംബെക്കിനെ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ തുടർന്നുള്ള തൊഴിൽ അധ്യാപകന്റെയും സ്കൂൾ സൂപ്പർവൈസറുടെയും ആയിരുന്നു. ബോംബെക്ക് ജീവിതകാലം മുഴുവൻ പള്ളിയിൽ സജീവമായിരുന്നു
അവലംബം
തിരുത്തുക- ↑ Full Biography of Dayton University - ErmaMuseum.org Archived 2008-03-29 at the Wayback Machine. original sources from Erma Bombeck: Writer and Humorist by Lynn Hutner Colwell
- ↑ Oliver, Myrna (April 23, 1996). "Erma Bombeck, Columnist, Dies After Transplant; Writers: The homemaker-turned-humor author and speaker succumbs to complications at age 69". Los Angeles Times. Retrieved 4 June 2018.
- ↑ "Erma Bombeck Biography: A Life Of Humor". Essortment. Archived from the original on November 24, 2013. Retrieved September 30, 2014.
- ↑ "Bombeck, Erma (1927 - 1996), Humorists". Retrieved 15 October 2014.
- ↑ Erma Bombeck: A Life in Humor by Susan Edwards
- Erma in Bomburbia. Time Magazine cover story. (1984) Archived 2013-08-22 at the Wayback Machine.
- Encarta Encyclopedia (Archived 2009-10-31)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Erma Bombeck Writers' Workshop
- Erma Bombeck Collection Online
- Erma Bombeck Writing Competition
- Erma Bombeck: Legacy of Laughter, PBS Documentary narrated by Phil Donahue. https://www.pbs.org/video/1430382156/ Archived 2016-08-19 at the Wayback Machine.
- എർമ ബോംബെക്ക് at Find a Grave