എൻ. രമണി
കർണ്ണാടകസംഗീതരംഗത്തെ ഒരു ഓടക്കുഴൽ വാദകനായിരുന്നു നടേശൻ രമണി അഥവാ എൻ രമണി. തമിഴ്നാട്ടിലെ തിരുവാരൂരിൽ 1934 -ൽ രമണി ജനിച്ചു. പിതാമഹനായ അഴിയൂർ നാരായണ അയ്യരായിരുന്നു സംഗീതത്തിന്റെ ബാലപാഠങ്ങൾ രമണിയെ അഭ്യസിപ്പിച്ചത്. പുല്ലാങ്കുഴൽ കച്ചേരികൾ നടത്തി വരുന്ന സഹോദരിമാരായിരുന്ന സിക്കിൽ സഹോദരിമാരുടെയും ഗുരു അഴിയൂർ നാരായണ അയ്യർ തന്നെയായിരുന്നു. സിക്കിൾ ശിങ്കാരവെല്ലാർ ക്ഷേത്രത്തിലായിരുന്നു രമണിയുടെ അരങ്ങേറ്റം. വീണ, വയലിൻ വായനയിലും അദ്ദേഹം പ്രശസ്തനായിരുന്നു. പുല്ലാങ്കുഴൽ രംഗത്തെ അതികായനായിരുന്ന മാലിയുടെ ശിഷ്യത്വവും രമണി സ്വീകരിക്കുകയുണ്ടായി. ഹിന്ദുസ്ഥാനി സംഗീതജ്ഞനായ പന്നലാൽ ഘോഷ്, കർണ്ണാടക സംഗീതജ്ഞനായ ജി.എൻ.ബാലസുബ്രഹ്മണ്യത്തിന്റെ ശൈലികളും രമണി പ്രയോഗിയ്ക്കുകയുണ്ടായിട്ടുണ്ട്.[1]ട്രിവാൻഡ്രം വെങ്കട്ടരാമൻ, ലാൽഗുഡി ജി. ജയരാമൻ എന്നിവർക്കൊപ്പം വേണു – വീണ – വയലിൻ എന്ന ആശയം വേദിയിൽ ആവിഷ്കരിച്ചു.[2]
എൻ. രമണി | |
---|---|
ജനനം | |
മരണം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | പുല്ലാങ്കുഴൽ വാദകൻ |
ജീവിതപങ്കാളി(കൾ) | കാമാക്ഷി |
കുട്ടികൾ | ആർ. ത്യാഗരാജൻ എൻ. മോഹനൻ |
അർബുദരോഗബാധയെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന രമണി 2015 ഒക്ടോബർ 9 ന് മൈലാപുർ ഇസബേൽ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.[3]
ബഹുമതികൾ
തിരുത്തുക- പത്മശ്രീ
- സംഗീതകലാനിധി
- യു.എസിലെ മേരിലാൻഡ് വാസൽ കോളജ് ഹോണററി പൗരത്വം
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-02. Retrieved 2013-06-13.
- ↑ "പുല്ലാങ്കുഴൽ വിദഗ്ദ്ധൻ എൻ. രമണി അന്തരിച്ചു". www.madhyamam.com. Archived from the original on 2015-10-13. Retrieved 13 ഒക്ടോബർ 2015.
- ↑ "വിഖ്യാത പുല്ലാങ്കുഴൽ വാദകൻ എൻ. രമണി (82) അന്തരിച്ചു". www.mathrubhumi.com. Archived from the original on 2015-10-12. Retrieved 13 ഒക്ടോബർ 2015.
പുറം കണ്ണികൾ
തിരുത്തുക- A Student's Description.
- Meeting of the Legends Archived 2011-09-27 at the Wayback Machine.
- MusicIndiaOnline Archived 2012-03-07 at the Wayback Machine.
- IndiaMusicInfo - Official Biography Archived 2009-08-12 at the Wayback Machine.
- Chowdiah & Parvathi Blogspot.com