എൻ. സുബ്രഹ്മണ്യ ഷേണായി

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

വടക്കേ മലബാറിലെ ഒരു പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റു് പാർട്ടി പ്രവർത്തകനുമായിരുന്നു സുബ്രഹ്മണ്യം ഷേണായി. ഇപ്പോഴത്തെ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലായിരുന്നു അദ്ദേഹം ജീവിച്ചിരുന്നതു്

ജനനം - 1913 മെയ് 5.

1928-ൽ പയ്യന്നൂരിൽ നടന്ന നാലാം കേരള രാഷ്ട്രീയ സമ്മേളനത്തിൽ ഏറ്റവും പ്രായം കുറഞ്ഞ സേവകനായിരുന്നു സുബ്രഹ്മണ്യം ഷേണായി. 1935-ൽ വടക്കൻ കേരളത്തെ പ്രതിനിധീകരിച്ചു് കെ.പി.സി.സി. അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ആധുനിക കേരള ശില്പികളായ എ.കെ.ജി, കൃഷ്ണപിള്ള, ഇ.എം.എസു് എന്നിവരുടെ സ്വാധീനത്താൽ അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റു് പ്രവർത്തകനും തൊഴിലാളി സംഘാടകനുമായിമാറി.[1]

രണ്ടു തവണ പയ്യന്നൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച് കേരളാ നിയമസഭാഗംമായി പ്രവർത്തിച്ചിരുന്നു

2006-ൽ അന്തരിച്ചു

  1. http://malayalam.webdunia.com/newsworld/news/currentaffairs/0805/09/1080509045_1.htm
"https://ml.wikipedia.org/w/index.php?title=എൻ._സുബ്രഹ്മണ്യ_ഷേണായി&oldid=3519795" എന്ന താളിൽനിന്ന് ശേഖരിച്ചത്