എൻ. ഗോപാലസ്വാമി അയ്യങ്കാർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗമായിരുന്നു എൻ. ഗോപാലസ്വാമി അയ്യങ്കാർ (31 മാർച്ച് 1882 - 10 ഫെബ്രുവരി 1953). [1] രാജ്യസഭാ നേതാവ്, കാബിനറ്റ് മന്ത്രി, കേന്ദ്ര മന്ത്രിസഭയിലെ ആദ്യത്തെ വകുപ്പില്ലാ മന്ത്രി, (പിന്നീട് അദ്ദേഹം റെയിൽവേ മന്ത്രിയായി) എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ് നരസിംഹ ഗോപാലസ്വാമി അയ്യങ്കാർ. [2] ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിൽ കശ്മീർ പ്രശ്നത്തിൽ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു. പിന്നീട് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 തയ്യാറാക്കിയതും ഗോപാലസ്വാമി അയ്യങ്കാറാണ്. ഈ ആർട്ടിക്കിൾ പ്രകാരം ജമ്മു കശ്മീരിന് സ്വയംഭരണാവകാശം നൽകപ്പെട്ടു. [3]

എൻ. ഗോപാലസ്വാമി അയ്യങ്കാർ
Minister of Railways & Transport
ഓഫീസിൽ
22 September 1948 – 13 May 1952
MonarchKing George VI (1936-1950)
രാഷ്ട്രപതിRajendra Prasad
പ്രധാനമന്ത്രിJawaharlal Nehru
പിൻഗാമിLal Bahadur Shastri
Prime Minister of Jammu and Kashmir
ഓഫീസിൽ
1937–1943
MonarchHari Singh
പിൻഗാമിKailash Nath Haksar
വ്യക്തിഗത വിവരങ്ങൾ
ജനനം
Narasimha Ayyangar Gopalaswami Ayyangar

31 March 1882
Tanjore district, Madras Presidency, British India
മരണം10 ഫെബ്രുവരി 1953(1953-02-10) (പ്രായം 70)
Madras, Madras State, India
(now Chennai, Tamil Nadu)]]

ജീവിതരേഖ

തിരുത്തുക

1882 മാർച്ച് 31 ന് മദ്രാസ് പ്രവശ്യയിലെ തഞ്ചൂർ ജില്ലയിലാണ് ഗോപാലസ്വാമി അയ്യങ്കർ ജനിച്ചത്. 1905 ൽ അയ്യങ്കാർ മദ്രാസ് സിവിൽ സർവീസിൽ ചേർന്നു. 1919 വരെ ഡെപ്യൂട്ടി കളക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം 1920 ൽ കളക്ടറായും ജില്ലാ മജിസ്‌ട്രേറ്റായും സ്ഥാനക്കയറ്റം നേടി. 1921 മുതൽ ഏഴുവർഷം പഞ്ചായത്തുകളുടെ രജിസ്ട്രാർ ജനറലും ലോക്കൽ ബോർഡുകളുടെ ഇൻസ്പെക്ടറുമായിരുന്നു. 1932 മുതൽ 1934 വരെ പൊതുമരാമത്ത് വകുപ്പിൽ സർക്കാർ സെക്രട്ടറിയായി പ്രവർത്തിച്ചു. ഒടുവിൽ 1937 വരെ റവന്യൂ ബോർഡ് അംഗമായി സേവനമനുഷ്ഠിച്ചു. 1937-1943 വരെ ജമ്മു കശ്മീർ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 1943-1947 വരെ കൗൺസിൽ ഓഫ് സ്റ്റേറ്റ് ആയി നിയമിതനായി. അക്കാലത്ത് അദ്ദേഹം ഇന്ത്യയുടെ സൈനികവൽക്കരണ സമിതിയുടെ ചെയർമാനായിരുന്നു. 1947-1948 വരെ ജവഹർലാൽ നെഹ്രുവിന്റെ കീഴിലുള്ള ആദ്യത്തെ മന്ത്രിസഭയിൽ വകുപ്പില്ലാത്ത മന്ത്രിയായി സേവനമനുഷ്ഠിച്ചു. 1948-1952 വരെ റെയിൽ‌വേ, ഗതാഗത മന്ത്രിയായി ചുമതല വഹിച്ചു. ഒടുവിൽ 1952-1953 വരെ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചു. [4]

കശ്മീർ പ്രധാനമന്ത്രി (1937-1943)

തിരുത്തുക

1937-43 കാലഘട്ടത്തിൽ ഗോപാലസ്വാമി അയ്യങ്കർ ജമ്മു കശ്മീർ പ്രധാനമന്ത്രിയായി ചുമതല വഹിച്ചു. [5]

  1. http://www.indiandefencereview.com/news/article-370-the-untold-story
  2. https://web.archive.org/web/20120529125047/http://zeenews.india.com/news/exclusive/forgotten-fathers-of-the-constitution_598978.html
  3. https://www.thehindu.com/todays-paper/tp-miscellaneous/dated-february-10-1953-ng-ayyangar-passes-away/article27745065.ece
  4. http://www.newindianexpress.com/nation/2019/aug/05/do-you-know-about-the-tamil-nadu-man-who-drafted-article-370-2014452.html
  5. https://www.hindustantimes.com/analysis/the-supremacy-of-the-indian-state-and-parliament-opinion/story-NwMHMsKjfRGliutAkNahzO.html