നാഷണൽ ഏറോസ്പേസ് ലാബറട്ടറീസ്, ബാംഗളൂർ

(എൻ. എ. എൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

12°56′38″N 77°39′59″E / 12.9438041°N 77.6663607°E / 12.9438041; 77.6663607

സി. എസ്. ഐ. ആറിന്റെ ഘടകമായ, എൻ. എ. എൽ, “നാൽ” എന്നീ ചുരുക്കപ്പരുകളിലറിയപ്പെടുന്ന നാഷണൽ എയ്റോസ്പേസ് ലാബറട്ടറീസ്[1] ബാംഗളൂരിലാണുളളത്. വ്യോമയാനങ്ങളേയും (aircrafts) വ്യോമയാത്രകളേയും( air travel) സംബന്ധിച്ചുളള ശാസ്ത്രസാങ്കേതിക പഠനങ്ങളും ഗവേഷണങ്ങളും ഇവിടെ നടക്കുന്നു. 1959-ൽ ദൽഹിയിൽ നാഷണൽ ഏറോനോട്ടിക്സ് ലാബറട്ടറി എന്ന പേരിൽ രൂപീകരിക്കപ്പെട്ട ഈ സ്ഥാപനം പിന്നീട് (1960) ബാംഗളൂരിലേക്ക് മാറ്റി. ഇന്ത്യയുടെ ബഹിരാകാശസംബന്ധിയായ പദ്ധതികളിൽ ബഹുമുഖമേഖലകളിൽ മുഖ്യ പങ്കു വഹിക്കുന്നതിനാൽ 1993-ൽ “ നാഷണൽ എയ്റോസ്പേസ് ലാബറട്ടറീസ് ” എന്ന് പേരു പുതുക്കപ്പെട്ടു.[2]

ഏകദേശം 1300 പേരാണിവിടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ആകാശ,ബഹിരാകാശസംബന്ധിയായ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും വേണ്ട എല്ലാ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.

മുഖ്യ ഗവേഷണ മേഖലകളിൽ ചിലവ

തിരുത്തുക
  • കംപ്യൂട്ടേഷണൽ ഫ്ലൂയിഡ് ഡയനാമിക്സ്
  • എക്സപെരിമെൻറൽ  ഏറോഡയനാമിക്സ്
  • നാഷണൽ ട്രൈസോണിക് ഏറോഡയനാമിക് ഫെസിലിറ്റി    
  • ഫ്ലൈറ്റ് മെക്കാനിക്സ് അൻറ് കണ്ട്രോൾ
  • പ്രൊപ്പൽഷൻ
  • കംമ്പോസിറ്റ്സ്
  • സ്ട്രക്ച്ചറൽ ഡിസൈൻ അനാലിസിസ് അൻറ് ടെസ്റ്റിംഗ് 
  • സ്ട്രക്ച്ചറൽ ഡയനാമിക്സ് അൻറ് ഇൻറഗ്രിറ്റി y
  • സർഫസ് മോഡിഫിക്കേഷൻ
  • ഏറോസ്പേസ് മെറ്റീരിയൽസ്
  • ഏറോസ്പേസ് ഇലക്ട്രോണിക്സ് അൻറ് സിസ്റ്റംസ്  
  • സിവിൽ ഏവിയേഷൻ   
  • പാരലൽ പ്രൊസസ്സിംഗ് കംപ്യൂട്ടേഴ്സ്
  • മെറ്റെറോളജിക്കൽ മോഡലിംഗ്   
  • വിൻഡ് എനർജി
  • മാനുഫാക്ച്ചറിംഗ് ടെക്നോളജി
  • ഇൻഫോർമേഷൻ സിസ്റ്റംസ്

പ്രധാന നേട്ടങ്ങൾ

തിരുത്തുക
  • ഹംസ് - ഭാരം കുറഞ്ഞ പരിശീലന വ്യോമയാനം (കംമ്പോസിറ്റ് പദാർത്ഥങ്ങളാൽ നിർമ്മിക്കപ്പെട്ടത്)
  • സരസ് - ഭാരം കുറഞ്ഞ 14 പേർക്കിരിക്കാവുന്ന വിവിധോദ്ദേശ വ്യോമയാനം
  • എ എം എസ് - 5 പേർക്കിരിക്കാവുന്ന വ്യോമയാനം

പഠന പരിശീലന സൗകര്യങ്ങൾ [3]

തിരുത്തുക

വിദ്യാർത്ഥികൾക്കും ബിരുദുധാരികൾക്കുമായി വേതനത്തോടുകൂടിയുളള ഹ്രസ്വ ദീർഘ കാല കോഴ്സുകൾ നടത്തുന്നു. പി.എച്ച്.ഡി, ചെയ്യാനുളള സൗകര്യങ്ങളും ലഭ്യമാണ്.

പുറം കണ്ണികൾ

തിരുത്തുക