എൻഡോസൾഫാൻ ദുരന്തം ബാധിച്ച കാസർഗോഡിലെ എൻമകജെ എന്ന ഗ്രാമത്തിലെ ദുരിത പൂർവമായ ജന ജീവിത ആധാരമാക്കി അംബികാസുതൻ മാങ്ങാട് എഴുതിയ നോവലാണ് എൻമകജെ. മനുഷ്യന്റെ അന്ധമായ ഇടപെടലുകളിലൂടെ എന്നെന്നേക്കുമായി നശിച്ചു പോകുന്ന ജൈവ വ്യവസ്ഥയേ പറ്റി നോവൽ വിലപിക്കുന്നു[1].

എൻമകജെ
കർത്താവ്അംബികാസുതൻ മാങ്ങാട്
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംനോവൽ
പ്രസിദ്ധീകരിച്ച തിയതി
2014
ഏടുകൾ200

നോവൽപ്രമേയം

തിരുത്തുക

സാമൂഹികപ്രവർത്തനങ്ങളിൽ നിരന്തരം ഇടപെടുന്നതിനാൽ എൻഡോസൾഫാൻ ദുരിത മേഖലയായ എന്മഗജയിൽ നേരിട്ട് പോകാനും കരളലിയിപ്പിക്കുന്ന ആ ഗ്രാമീണരുടെ ജീവിതാവസ്ഥ നേരിട്ട്കാണാനും ഇടവന്നു. ഇതേ ത്തുടർന്നാണ് ആ ഗ്രാമത്തിന്റെ പേരിൽത്തന്നെ ഒരു നോവൽ പ്രസിദ്ധീകരിക്കാൻ കഥാകാരൻ തീരുമാനിക്കുന്നത്. നാട്ടു വിശ്വാസത്തെപ്പറ്റിയും ആചാരാനുഷ്ഠാനങ്ങളെപ്പറ്റിയും നോവൽ വിശദീകരിക്കുന്നു

എഴുത്തു രീതി

തിരുത്തുക

കാഴ്ച്ചകളുടെ നേരിട്ടുള്ള വിവരണത്തേക്കാളേറെ അവയെ ഭാവനാപരമായാണ് കഥാകാരൻ അവതരിപ്പിക്കുന്നത്.എന്നാൽ ജീവനുള്ളതും അല്ലാതതുമായ നൊമ്പരങ്ങളെ അതേപടി പകർത്താനും അംബികാസുതൻ മാങ്ങാട്ശ്രമിച്ചിട്ടുണ്ട്. എൻഡോസൾഫാൻ വിഷയം പുറം ലോകമറിയുന്നതിനു മുമ്പു തന്നെ നോവലിനാവശ്യമായ വിവര ശേഖരണം പൂർത്തിയായതിനാൽ 2000 2001 കാലങ്ങളിലെ ഗ്രാമാവസ്ഥയാണ് നോവലിൽ പ്രതിപാദിക്കുന്നത്.. സമൂഹത്തിൽ പിന്നോക്കം നില്ക്കുന്ന ഒരു വിഭാഗത്തോട് ഭരണ കൂടം കാണിച്ച ക്രൂരത വിളിച്ചോതുന്നതാണ് ഈ നോവൽ. 25 വർഷം നീണ്ടു നിന്ന വിഷ പ്രയോഗം ഒരു നാടിനെ എല്ലാ രീതിയിലും നിശ്ശബ്ദമാക്കി എന്ന് നോവൽ വിലപിക്കുന്നു.

  1. എൻമകജെ[1] Archived 2016-03-05 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=എൻമകജെ_(നോവൽ)&oldid=4142308" എന്ന താളിൽനിന്ന് ശേഖരിച്ചത്