എൻഡ്രെ സീസൽ
ഒരു ഹംഗേറിയൻ വൈദ്യനും, ജനിതകശാസ്ത്രജ്ഞനും, പൊതുജനാരോഗ്യ നിർവ്വാഹകനും, പ്രൊഫസറുമായിരുന്നു എൻഡ്രെ സീസൽ (ജീവിതകാലം: 3 ഏപ്രിൽ 1935 - 10 ഓഗസ്റ്റ് 2015)[1]. സെമ്മൽവീസ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ഒരു വൈദ്യനുമായിരുന്നു. വൈറ്റമിൻ ബി 9 അഥാവാ ഫോളിക് ആസിഡ് സ്‌പൈന ബിഫിഡ പോലുള്ള ന്യൂറൽ ട്യൂബ് വൈകല്യങ്ങളുടെ രൂപീകരണത്തെ തടയുകയോ അല്ലെങ്കിൽ കുറയ്ക്കുകയോ ചെയ്യുന്നുവെന്ന് കണ്ടെത്തിയതിൻറെ പേരിൽ അദ്ദേഹം പരക്കെ അറിയപ്പെടുന്നു. ആൻഡ്രൂ ഇ സിസെൽ എന്ന പേരിൽ അദ്ദേഹം തന്റെ ഇംഗ്ലീഷ് ഭാഷാ പ്രസിദ്ധീകരണങ്ങളിൽ ചിലത് പുറത്തിറക്കി. അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ ലോകാരോഗ്യ സംഘടനയുടെ ഹംഗേറിയൻ ഡയറക്ടറായിരുന്നു (1984-?). 1996 മുതൽ 1998 വരെ അദ്ദേഹം ഹംഗേറിയൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടർ ജനറലായി സേവനമനുഷ്ടിച്ചു. ഏകദേശം ഒരു വർഷത്തിനു ശേഷം വിജയകരമായ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് രക്താർബുദം ബാധിച്ച് അദ്ദേഹം മരിച്ചു.
എൻഡ്രെ സീസൽ | |
---|---|
ജനനം | |
മരണം | 10 ഓഗസ്റ്റ് 2015 Budapest, Hungary | (പ്രായം 80)
ദേശീയത | Hungarian |
ജീവിതപങ്കാളി(കൾ) | Judit Gerőfi Erzsébet Mécs Dóra |
കുട്ടികൾ | Gábor Balázs Barbara Erzsébet András Fanni |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Genetics Gynaecology Obstetrics Teratology |
സ്ഥാപനങ്ങൾ | World Health Organization |
സ്വകാര്യ ജീവിതം
തിരുത്തുക1958-ൽ അദ്ദേഹം ജൂഡിറ്റ് ഗെറോഫിയെ വിവാഹം കഴിച്ചു. അദ്ദേഹത്തിന് നിന്ന് ഗാബോർ, ബാലാസ് എന്നീ രണ്ട് ആൺമക്കളും ബാർബറ എന്ന മകളും ജനിച്ചു.[2] 12 വർഷത്തെ ദാമ്പത്യത്തിന് ശേഷം ജൂഡിറ്റ് മരണമടഞ്ഞതോടെ പിന്നീട് അദ്ദേഹം എർസെബെറ്റ് മെക്സിനെ വീണ്ടും വിവാഹം കഴിച്ചു. അവളുടെ മകൾ ആൻഡ്രിയയെ അദ്ദേഹം വളർത്തി.[3] തന്റെ വെപ്പാട്ടി ഡോറയിൽ ആന്ദ്രാസ്, ഫാനി എന്നീ രണ്ട് അവിഹിത മക്കളും അദ്ദേഹത്തിനുണ്ടായിരുന്നു.[4] ഹംഗേറിയൻ ലിബറൽ പാർട്ടിയുടെ നേതാവായ ഗബോർ ഫോഡോർ ആണ് സീസലിന്റെ മരുമകൻ.[5]
അവലംബം
തിരുത്തുക- ↑ "Elhunyt Czeizel Endre". Archived from the original on 2019-04-03. Retrieved 2023-01-31.
- ↑ András Bajtai - Ő Czeizel Endre legidősebb fia - Gábor elismert rendező lett
- ↑ Czeizelt megviselte, hogy meleg a fia
- ↑ Lezárult a Czeizel-hagyaték körüli vita
- ↑ Miniszteri biztos lesz Fodor Gábor élettársa