എൻകെ വാൽനക്ഷത്രം
സൗരയൂഥത്തിലെ ഒരു വാൽനക്ഷത്രമാണ് എൻകെ ധൂമകേതു(Comet Encke). 1788-ലാണ് ഇത് ആദ്യമായി നിരീക്ഷിക്കപ്പെട്ടത് 1822-ൽ ഇതു വീണ്ടും പ്രത്യക്ഷപ്പെടുമെന്ന് യോഹൻ ഫ്രാൻസ് എൻകെ (Johann Franz Encke) പ്രവചിക്കുകയുണ്ടായി. തുടർന്ന് നിശ്ചിത കാലയളവിൽ ഈ ധൂമകേതു പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. 1795, 1805 എന്നീ വർഷങ്ങളിലും ഇതിന്റെ വരവ് നിരീഷിക്കപ്പെട്ടിരുന്നു. ഏറ്റവും ചുരുങ്ങിയകാലം (3 വർഷം 4 മാസം) കൊണ്ട് സൂര്യനെ ചുറ്റുന്ന ധൂമകേതുവാണിത്[3]. നിരന്തരമായ ഉപസൌരത്താൽ വാൽ സൃഷ്ടിക്കുന്ന ഘടകങ്ങൾ പൂർണമായും നഷ്ടപ്പെട്ടു പോയതിനാൽ ഇപ്പോൾ എൻകെ ധൂമകേതുവിന് വാൽ രൂപപ്പെടാറില്ല.
Discovery | |
---|---|
Discovered by | പിയറെ മെക്കായിൻ; യൊഹാൻ ഫ്രാൻസ് എൻകെ (ചംക്രമണസമയം മനസ്സിലാക്കിയത്) |
Discovery date | 1786 |
Alternative designations | 1786 I; 1795; 1805; 1819 I; 1822 II; 1825 III; 1829; 1832 I; 1835 II; 1838; 1842 I; 1845 IV |
Orbital characteristics A | |
Epoch | സെപ്റ്റംബർ 22, 2006 (JD 2454000.5) |
Aphelion | 4.11 AU |
Perihelion | 0.3302 AU |
Semi-major axis | 2.2178 AU |
Eccentricity | 0.8471 |
Orbital period | 3.30 a |
Inclination | 11.76° |
Last perihelion | 21 നവംബർ 2013[1][2] |
Next perihelion | 10 മാർച്ച് 2017 |
ഭ്രമണപഥം
തിരുത്തുകദീർഘവൃത്താകാരത്തിലുള്ള ഇതിന്റെ ഭ്രമണപഥത്തിനു മാറ്റം വന്നുകൊണ്ടിരിക്കുന്നതായി ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. ഏകദേശം വൃത്താകാരമായ ഭ്രമണപഥമാണ് ഇപ്പോഴുള്ളത്. ഭ്രമണകാലവും ക്രമേണകുറഞ്ഞു വരുന്നു. ; കഴിഞ്ഞ ശതകത്തിൽ രണ്ടു ദിവസത്തെ കുറവുണ്ടായി. സൂര്യന്റെ സമിപമെത്തുമ്പോൾ ഉണ്ടാകുന്ന വാതകങ്ങളുടെ ജെറ്റ്പ്രവർത്തനം കൊണ്ട് ഭ്രമണപഥത്തിനു വേഗം കൂടുന്നതായിട്ടാണ് എഫ്. എൻ. വിപ്പിൾ അഭിപ്രായപ്പെടുന്നത്. ഓരോ ഭ്രമണത്തിലും ഇതിന്റെ അഞ്ഞൂറിലൊരംശം ദ്രവ്യമാനം നഷ്ടപ്പെടുന്നുണ്ട്.[4]
നാശത്തോടടുക്കുന്ന ധൂമകേതു
തിരുത്തുകനഗ്ന നേത്രങ്ങൾക്കു ദൃശ്യമാകാൻ തക്ക പ്രകാശം ഈ ധൂമകേതുവിന് ഇല്ല. നൂറുവർഷം മുമ്പുള്ളത്തിനെക്കാൾ പ്രകാശമാനം കുറഞ്ഞിട്ടുമുണ്ട്. വലിപ്പത്തിലും പ്രകാശത്തിലും സംഭവിക്കുന്ന ഈ കുറവ് കണക്കിലെടുത്താൽ എൻകെ ധൂമകേതുവിന് ഇനി അധികം ആയുസുണ്ടാകാൻ ഇടയില്ല എന്നാണ് ശാസ്ത്രഞ്ജരുടെ അഭിപ്രായം. ഏറ്റവുമൊടുവിൽ ഇത് ഉപസൗരം (perihelion) കടന്നുപോയത് 1977-ൽ ആയിരുന്നു.[5]
അവലംബം
തിരുത്തുക- ↑ 2P/Encke past, present and future orbits by Kazuo Kinoshita
- ↑ 2P at the JPL Small-Body Database
- ↑ http://www.seds.org/~spider/spider/Comets/encke.html Comet 2P/Encke
- ↑ https://web.archive.org/web/20040619183004/http://www.space.com/spacewatch/comet_encke_031114.html NightSky Friday: Astronomers Ready for Comet Encke's Return
- ↑ https://web.archive.org/web/20011114001717/http://www.space.com/scienceastronomy/planetearth/comet_bronzeage_011113-1.html Comets, Meteors & Myth: New Evidence for Toppled Civilizations and Biblical Tales