നാലും അഞ്ചും ലോക്‌സഭകളിലെ അംഗമായിരുന്നു എസ്.എം. മുഹമ്മദ് ഷെരീഫ്. [1] തമിഴ്‌നാടിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലീം ലീഗ് ലോക്സഭാംഗമായിരുന്നു.

എസ്.എം. മുഹമ്മദ് ഷെരീഫ്

ജീവിതരേഖ

തിരുത്തുക

1924 ജൂലൈ 15 ന് മുഹമ്മദ്‌ മത്താർ രാവുത്തരുടെയും ജവരുന്നിസയുടെയും മകനായി ജനിച്ചു.[2] അമേരിക്കൻ കോളേജ് (മധുര), ബീഹാർ യുനീവേഴ്സിറ്റി റാഞ്ചി, മദ്രാസ്‌ യുനീവേഴ്സിറ്റി എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മധുര സിറ്റി മുസ്ലിം ലീഗ് പ്രസിഡന്റ്‌, മധുര ജില്ല മുസ്ലിം ലീഗ് സെക്ടറി, തമിൾ നാട് സംസ്ഥാന മുസ്ലിം ലീഗ് അസിസ്ടന്റ്റ് സെക്ടറി, മധുര മുൻസിപ്പൽ കൗൺസിലർ (1964 -1969) എന്നീ നിലകളിൽ പ്രവർത്തിച്ചു. നാലാം ലോകസഭ തിരഞ്ഞെടുപ്പിൽ മദ്രാസിലെ രാമനാഥപുരം മണ്ഡലത്തിൽ നിന്നും കോൺഗ്രസിന്റെ എസ്. ബാലകൃഷ്ണനെ 32025 വോട്ടിനു പരാജയപ്പെടുത്തി. അഞ്ചാം ലോക്സഭയിലേക്കു മുസ്ലിം ലീഗ് സഥാനാർത്ഥി ആയി തമിഴ്‌നാട്ടിലെ പെരിയകുളം ലോക്‌സഭ മണ്ഡലത്തിൽ നിന്നും സ്വതന്ത്രപാർട്ടിയുടെ അജ്മൽ ഖാനെ 41925 വോട്ടിനു പരാജയപ്പെടുത്തി.

  1. "Fifth Lok Sabha". Lok Sabha House of the People. Retrieved 4.2.2018. {{cite web}}: Check date values in: |access-date= (help)
  2. "Fifth Lok Sabha Members Bioprofile MUHAMMED SHERIFF". http://164.100.47.194/loksabha/writereaddata/biodata_1_12/1864.htm. Retrieved 4.2.2018. {{cite web}}: Check date values in: |access-date= (help); External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=എസ്.എം._മുഹമ്മദ്_ഷെരീഫ്&oldid=3440654" എന്ന താളിൽനിന്ന് ശേഖരിച്ചത്