എസ്ഥേർ വിക്ടോറിയ എബ്രഹാം

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി

ഹിന്ദി ചലച്ചിത്രരംഗത്തെ ആദ്യ വനിതാ ചലച്ചിത്ര നിർമാതാവും അഭിനേത്രിയും മോഡലുമാണ് പ്രമീള എന്ന പേരിലറിയപ്പെടുന്ന എസ്ഥേർ വിക്ടോറിയ എബ്രഹാം (ഡിസംബർ 30, 1916 - 6 ഓഗസ്റ്റ് 2006) 1947-ൽ മിസ്സ് ഇന്ത്യ മത്സരത്തിൽ വിജയിച്ചതിൻറെ പേരിൽ കൂടുതൽ പ്രശസ്തയായിരുന്നു.

Pramila
ജനനം
Esther Victoria Abraham

30 December 1916
മരണം6 ഓഗസ്റ്റ് 2006(2006-08-06) (പ്രായം 89)
ദേശീയതIndian
മറ്റ് പേരുകൾPramila
തൊഴിൽ
  • Model
  • Actress
കുട്ടികൾHaidar Ali
Pramila in the 1936 film Hamari Betiya.

സ്വകാര്യ ജീവിതം തിരുത്തുക

കൊൽക്കത്തയിൽ നിന്നുള്ള ഒരു ബിസിനസുകാരനായ രൂബേൻ എബ്രഹാമിൻറെയും കറാച്ചിയിൽ നിന്നുള്ള മെറ്റിൽഡ ഐസക് എന്നിവരുടെയും മകളായി 1916-ൽ കൊൽക്കത്തയിൽ ഒരു ബാഗ്ദാദി യഹൂദ കുടുംബത്തിൽ ജനിച്ചു.[1][2]തന്റെ പിതാവിന്റെ ആദ്യഭാര്യയായ ലിയയോടുള്ള ബന്ധത്തിൽ മൂന്നു മക്കളും, സ്വന്തം മാതാപിതാക്കളിൽ നിന്ന് ആറ് സഹോദരങ്ങളും അവർക്കുണ്ടായിരുന്നു.

എസ്ഥേർ വിക്ടോറിയ അബ്രാഹം രണ്ടു തവണ വിവാഹം കഴിച്ചു. ആദ്യ വിവാഹത്തിൽ ഒരു കുട്ടി ഉണ്ടായിരുന്ന എസ്ഥേർ, കുമാർ എന്ന പേരിലറിയപ്പെടുന്ന സഹനടൻ സയദ് ഹസൻ അലി സെയ്ദിയുമായി വീണ്ടും വിവാഹം കഴിഞ്ഞ് നാലു കുഞ്ഞുങ്ങൾക്കുകൂടി അമ്മയായി. ഷിയ മുസ്ലീം പരിശീലകനായിരുന്ന സായിദി മുഗൾ-ഇ-അസം, ശ്രീ 420 എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. എസ്ഥേർ വിക്ടോറിയ എബ്രഹാം അദ്ദേഹത്തിൻറെ രണ്ടാം ഭാര്യയായിരുന്നു. [3] കുമാർ പാകിസ്താനിലേക്ക് 1963-ൽ കുടിയേറിയെങ്കിലും എസ്തർ വിക്ടോറിയ എബ്രഹാം ഇന്ത്യയിൽ തന്നെ താമസിക്കാൻ തീരുമാനിച്ചു.

അവലംബം തിരുത്തുക

  1. "Jewish stars of Bollywood". Retrieved 3 September 2014.
  2. "Meet Pramila, the first Miss India". Retrieved 3 September 2014.
  3. Pramila: Esther Victoria Abraham – A Star Studded Bollywood and Glamour Family in India Archived 2018-10-04 at the Wayback Machine.. Jewish Calcutta

പുറം കണ്ണികൾ തിരുത്തുക

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് എസ്ഥേർ വിക്ടോറിയ എബ്രഹാം