എസ്തർ ഡബ്ല്യു. ടെയ്‌ലർ
എസ്തർ ഡബ്ല്യു. ടെയ്‌ലർ (ജീവിതകാലം: ഏപ്രിൽ 16, 1826 - ഓഗസ്റ്റ് 9, 1904) ഒരു അമേരിക്കൻ ഫിസിഷ്യനും ന്യൂ ഇംഗ്ലണ്ടിലെ ആദ്യകാല വനിതാ ഫിസിഷ്യൻമാരിൽ ഒരാളുമായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ജീവചരിത്രം
തിരുത്തുകഎസ്തർ വുഡ്മാൻ കോൾബി 1826 ഏപ്രിൽ 16 ന് ന്യൂ ഹാംഷെയറിലെ സാൻബോൺടണിൽ ജനിച്ചു. എബനേസർ, സാലി കോൾബി എന്നിവരായിരുന്നു അവരുടെ മാതാപിതാക്കൾ. മാതാപിതാക്കൾക്ക് എട്ട് കുട്ടികൾ ജനിച്ചുവെങ്കിലും പെൺകുട്ടികളിൽ ഡോ. എസ്തർ, മസാച്യുസെറ്റ്സിലെ ബോസ്റ്റണിലുള്ള ഒരു സഹോദരിയായ ഡോ. സാറാ എ കോൾബി എന്നീ രണ്ടുപേർ മാത്രമേ ശൈശവത്തെ അതിജീവിച്ചുള്ളു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ജന്മനാട്ടിലെ പൊതുവിദ്യാലയങ്ങളിലും സാൻബോൺടൺ അക്കാദമിയിലുമാണ് ടെയ്‌ലർ വിദ്യാഭ്യാസം നേടിയത്. പൊതുവിദ്യാലയങ്ങളിൽ അധ്യാപനത്തിനായി കുറച്ച് സമയം ചെലവഴിച്ച ശേഷം, ബോസ്റ്റണിലുള്ള തന്റെ സഹോദരനെ സന്ദർശിച്ച അവർ ലൈഫ് ഇൻഷുറൻസ് ബിസിനസിൽ ഏർപ്പെട്ടിരുന്ന എൻ.എഫ്. ടെയ്‌ലറെ 1846 ജനുവരി 25-ന് വിവാഹം കഴിച്ചു. അവർക്ക് വഷ്തി കോൾബി ടെയ്‌ലർ (ബി. 1847) എന്ന ഒരു പെൺകുട്ടി ജനിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
1855-ൽ, മിസ്റ്റർ ടെയ്‌ലറും കുടുംബവും മിനസോട്ടയിലേക്ക് താമസം മാറി, അവിടെ അവർ കുറച്ച് വർഷങ്ങൾ ചെലവഴിച്ചു. ആഭ്യന്തരയുദ്ധകാലത്ത് 1862-ലെ ഡക്കോട്ട യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, അവർ ഇല്ലിനോയിയിലെ ഫ്രീപോർട്ടിലേക്ക് പോകുകയും, അവിടെ മിസിസ് ടെയ്‌ലർ മെഡിസിൻ പഠിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഭർത്താവിൻറെ സഹായത്തോടെ വിദ്യാഭ്യാസം ആരംഭിച്ച അവരുടെ സമഗ്രമായ മെഡിക്കൽ വിദ്യാഭ്യാസം നേടാനുള്ള ശ്രമങ്ങളിൽ മകളുടെ പൂർണ്ണ സഹകരണവും പിന്തുണയും ഉണ്ടായിരുന്നു. അവൾ ഇല്ലിനോയിയിലെ ഷിക്കാഗോയിലെ ഹാനിമാൻ മെഡിക്കൽ കോളേജിൽ ചേരുകയും അവിടെനിന്ന് 1872 ഫെബ്രുവരി 22-ന് ഓണേർസോടെ ബിരുദം നേടുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
1873-ൽ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതിയിൽ ചേർന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1875-ൽ അവർ ഇല്ലിനോയിയിലെ ഹോമിയോപ്പതിക് സ്റ്റേറ്റ് മെഡിക്കൽ സൊസൈറ്റിയിലും അതേ വർഷം തന്നെ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതിയിലും അംഗത്വം നേടി. 1879-ൽ ഷിക്കാഗോയിലെ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്ന് ഒരു ഡിപ്ലോമ നേടി. ഇല്ലിനോയിസിലെ ഫ്രീപോർട്ടിൽ പരിശീലനത്തിനായി താമസിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
1880 ഒക്‌ടോബർ വരെ ഇല്ലിനോയിയിലെ ഫ്രീപോർട്ടിൽ അവൾ ഒരു വിപുലമായ പരിശീലനം ആസ്വദിക്കുകയും, ആ സമയത്ത് ബോസ്റ്റണിലേക്ക് പോയി സഹോദരിയോടൊപ്പം താമസിക്കുകയും ചെയ്തു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)1881-ൽ അവർ മസാച്ചുസെറ്റ്സിലെ ഹോമിയോപ്പതിക് സ്റ്റേറ്റ് മെഡിക്കൽ സൊസൈറ്റിയിൽ അംഗമായി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1903-ൽ ആരോഗ്യം മോശമായപ്പോൾ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതയായി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
സ്വകാര്യ ജീവിതം
തിരുത്തുകഡോട്ടേർസ് ഓഫ് അമേരിക്കൻ റവലൂഷൻ എന്ന സംഘടനയിൽ ടെയ്‌ലർ അംഗമായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
1903-ൽ തന്റെ പരിശീലനം ഉപേക്ഷിച്ച ശേഷം, ടെയ്‌ലർ മസാച്ചുസെറ്റ്‌സിലെ ബ്രൂക്ക്‌ലൈനിലെ മകൾ വഷ്തി (മിസ്സിസ് ചാൾസ് എഫ്. ഗുഡ്‌ഹ്യൂ) യ്‌ക്കൊപ്പം താമസിച്ചു. 1904 ഓഗസ്റ്റ് 5-ന് ഗുഡ്‌ഹ്യൂസിന്റെ വേനൽക്കാല വസതിയിൽ ആയിരുന്നപ്പോൾ ടെയ്‌ലർക്ക് പക്ഷാഘാതം പിടിപെടുകയും പിന്നീട്, വെറും നാലു ദിവസത്തെ ജീവിതമേ ബാക്കിയുണ്ടായിരുന്നുള്ളു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) എസ്തർ ഡബ്ല്യു. ടെയ്‌ലർ 1904 ഓഗസ്റ്റ് 9-ന് അന്തരിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) മരണ സമയത്ത് ഭർത്താവും മകളും ജീവിച്ചിരുന്നു.[1]
അവലംബം
തിരുത്തുക- ↑ "dr Esther W. Taylor Dead". The Boston Globe (in ഇംഗ്ലീഷ്). 10 August 1904. p. 12. Retrieved 2 July 2021 – via Newspapers.com.