എഴുമാന്തുരുത്ത് പൂങ്കാവിൽ ദേവീക്ഷേത്രം
ശ്രീ ബാലഭദ്രയുടെ അപൂർവ്വം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് പൂങ്കാവിൽ ശ്രീ ബാലഭദ്ര ക്ഷേത്രം. കേരളത്തിലെ കോട്ടയം ജില്ലയിൽ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിലെ എഴുമാന്തുരുത്ത് ഗ്രാമത്തിൽ ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഐതിഹ്യം
തിരുത്തുക17-ആം നൂറ്റാണ്ടിൽ ടിപ്പുസുൽത്താൻ വടക്കൻ കേരളം ആക്രമിച്ചപ്പോൾ മലബാറിലെ പല രാജാക്കന്മാരും ബ്രാഹ്മണരും പാലായനം ചെയ്ത് മദ്ധ്യതിരുവിതാംകൂറിൽ എത്തി പല സ്ഥലങ്ങളിലായി താമസം ഉറപ്പിച്ചു. ഇങ്ങനെയുള്ള ഒരു കുടുംബം എഴുമാന്തുരുത്തിൽ താമസം ഉറപ്പിച്ചു. ഈ കുടുംബത്തോടൊപ്പം ദേവി ബാലഭദ്ര എന്ന ഒരു ശിശുദേവതയും ഇവിടെ എത്തി. എങ്കിലും ഈ കുടുംബം ദേവിയുടെ വരവ് അറിഞ്ഞില്ല. കൊല്ലവർഷം 99-ൽ കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തിന്റെ സമയത്ത് മുണ്ടർ വേലു എന്ന സ്ഥലത്തെ പ്രമാണി പൂങ്കാവിൽ ദേവിയുടെ സാന്നിദ്ധ്യം കണ്ടെത്തി. അദ്ദേഹം താന്ത്രികരെ ഉടൻ തന്നെ വിളിച്ചുവരുത്തി ഇത് ഉറപ്പുവരുത്തി, ക്ഷേത്ര നിർമ്മാണം ആരംഭിച്ചു. താന്ത്രികരുടെ കണ്ടെത്തലുകൾ അനുസരിച്ച് ദേവത യുവതികളോട് വളരെ കരുണയുള്ളവൾ ആണ്. യുവതികളുടെ സുഖത്തിലും സുരക്ഷയിലും ദേവി ശ്രദ്ധാലുവാണ്. ഇവിടെ നെയ്‌വിളക്ക്, നാരങ്ങാ മാല എന്നിവ അർപ്പിക്കുന്ന യുവതികളിൽ പ്രസാദിച്ച് ദേവി ഇവരുടെ വിവാഹ തടസ്സങ്ങൾ മാറ്റുന്നു എന്നാണ് വിശ്വാസം.[അവലംബം ആവശ്യമാണ്]
ശ്രീ ബാലഭദ്രയെ ആരാധിക്കുന്ന യുവതികളുടെ വിവാഹം പെട്ടെന്നു നടക്കും എന്ന് മാതാപിതാക്കൾ വിശ്വസിക്കുന്നു. ഇതിനാൽ ധാരാളം ഭക്തർ ഇവിടം സന്ദർശിക്കുന്നു.
വഴിപാടുകൾ
തിരുത്തുക- നെയ്‌വിളക്ക്
- നാരങ്ങാ മാല