എല്ലെൻ വുഡ് (നോവലിസ്റ്റ്)
എല്ലെൻ വുഡ് (ജീവിതകാലം: 17 ജനുവരി 1814 – 10 ഫെബ്രുവരി 1887), ഒരു ഇംഗ്ലീഷ് നോവലിസ്റ്റായിരുന്നു. സാഹിത്യലോകത്ത് മിസിസ് ഹെൻട്രി വുഡ് എന്നറിയപ്പെട്ടിരുന്നു. അവരുടെ 1861 ലെ നോവലായ “East Lynne”, ആണ് പ്രശസ്തിയിലേയ്ക്കുയർത്തിയ പുസ്തകം. അവരുടെ പല പുസ്തകങ്ങളും അന്തർദേശീയമായി ബെസ്റ്റ് സെല്ലർമാരായി മാറുകയും അമേരിക്കയിൽ വ്യാപകമായി തിരിച്ചറിയപ്പെടുകയും ചെയ്തിരുന്നു
Ellen Wood | |
---|---|
ജനനം | Ellen Price 17 ജനുവരി 1814 Worcester, England |
മരണം | 10 ഫെബ്രുവരി 1887 England | (പ്രായം 73)
ശ്രദ്ധേയമായ രചന(കൾ) | East Lynne (1861) |
കയ്യൊപ്പ് |
ജീവിതരേഖ.
തിരുത്തുകഎല്ലെൻ പ്രൈസ് എന്ന പേരിൽ ഇംഗ്ലണ്ടിലെ വോർസെസ്റ്ററിൽ 1814 ലാണ് അവർ ജനിച്ചത്. ഫ്രാൻസിലെ തെക്കൻ പ്രദേശത്തെ ഡൌഫൈൻ പട്ടണത്തിൽ ബാങ്കിങ്, ഷിപ്പിംഗ് വ്യവസായത്തിലേർപ്പെട്ടിരുന്ന ഹെൻട്രി വുഡിനെ 1836 ൽ വിവാഹം കഴിക്കുകയും 20 വർഷത്തോളം അവിടെ താമസിക്കുകയും ചെയ്തു. ഹെൻട്രി വുഡിൻറെ വ്യവസായം പരാജയപ്പെട്ടതോടെ നാലുകുട്ടികളോടൊപ്പം കുടുംബം ഇംഗ്ലണ്ടിലേയ്ക്കു തിരിച്ചുവരുകയും ലണ്ടനു സമീപമുള്ള അപ്പർ നോർവുഡിൽ താമസമുറപ്പിക്കുകയും ചെയ്തു. ഇവിടെവച്ച് എല്ലൻ വുഡ് സാഹിത്യരചനയിലേയ്ക്കു തിരിഞ്ഞു. ഇത് കുടുബത്തിന് ഒരു താങ്ങായിരുന്നു. 1866 ൽ ഹെൻട്രി വുഡ് മരണമടയുകയും ചെയ്തു. അവർ “East Lynne” ഉൾപ്പെടെ 30 ൽപ്പരം നോവലുകളെഴുതുകയും ഇവയെല്ലാം വായനക്കാരെ ആകർഷിക്കുകയും ചെയ്തിരുന്നു. നോവലുകളിൽ ഏറ്റവും പ്രശസ്തമായവ “Danesbury House”, “Oswald Cray”, “Mrs. Halliburton's Troubles”, “The Channings”, “Lord Oakburn's Daughters” “The Shadow of Ashlydyat” എന്നിവയാണ്. അവരുടെ എഴുത്തിൻറെ രീതി പലപ്പോഴും യാഥാസ്ഥിതികവും മതപരവുമായിരുന്നു.
കൃതികൾ
തിരുത്തുകഒരു സ്പെഷലിസ്റ്റ് പുസ്തകവിതരണക്കാരൻറെ കാറ്റലോഗിലെ അനുബന്ധ വിവരങ്ങനുസരിച്ച്, ബ്രിട്ടീഷ് ലൈബ്രറിയുടെ പട്ടികയിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ യുകെ പതിപ്പുകളാണീ പുസ്തകങ്ങൾ.[1]
അവലംബം
തിരുത്തുക- ↑ Women Writers R–Z (London: Jarndyce, 2012)
- ↑ "Shropshire-cc.gov.uk". Archived from the original on 2007-10-24. Retrieved 2017-04-29.