എലീൻ വിർസലാഡ്‌സെ (Georgian: ელენე ვირსალაძე; ജനുവരി 3, 1911 – 1977) ഇ.ബി. വിർസലാഡ്‌സെ എന്നുകൂടി അറിയപ്പെടുന്ന, വിപുലമായ രചനയ്ക്കും വാതിൽപ്പുറ പ്രവൃത്തികൾക്കും പേരുകേട്ട ഒരു ജോർജിയൻ വംശജയായ ഫോക്ക്‌ലോറിസ്റ്റായിരുന്നു.[1] അവരുടെ കൃതികൾ റഷ്യൻ, ഫ്രഞ്ച്, ജർമ്മൻ, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.[2]

ജീവചരിത്രം

തിരുത്തുക

1911 ജനുവരി 3-ന് സാമ്പത്തിക വിദഗ്ദ്ധനായിരുന്ന ബഗ്രത് വിർസലാഡ്‌സെയുടെയും സസ്യശാസ്ത്രജ്ഞയായിരുന്ന എലീൻ മസ്‌ഖെലിഷ്‌വിലിയുടെയും മകളായി എലീൻ വിർസലാഡ്‌സെ ജനിച്ചു.[3][4] മാതാപിതാക്കളുടെ മൂന്ന് മക്കളിൽ ഇളയവളായിരുന്നു അവർ.[5] വിർസലാഡ്‌സെയ്ക്ക് പത്ത് വയസ്സുള്ളപ്പോൾ, സോവിയറ്റ് ചെമ്പട ജോർജ്ജിയയെ ആക്രമിച്ചു. അധിനിവേശത്തിൽനിന്ന് രക്ഷപ്പെടാൻ ഭാര്യയും താനും വിദ്യാഭ്യാസം നടത്തിയ യൂറോപ്പിലേക്ക് പലായനം ചെയ്യാനാണ് വിർസലാഡ്‌സെയുടെ പിതാവ് ആഗ്രഹിച്ചതെങ്കിലും മാതാവ് ജോർജിയ വിടാൻ വിസമ്മതിച്ചു.[6]

ജോർജിയയിലെ ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ വിർസലാഡ്‌സെ ടിബിലിസി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ (TSU) പഠനതത്തിൻ ചേരുകയും അവിടെ ഫോക്ക്ലോറിസ്റ്റ് വഖ്താംഗ് കോട്ടെറ്റിഷ്വിലിയുടെ കീഴിൽ വിദ്യാഭ്യാസം നടത്തുകയും ചെയ്തു.[7] ഫോക്ക്‌ലോറും ഫിലോളജിയും പഠിച്ച വിർസലാഡ്‌സെ 1930-ൽ ബിരുദം നേടി.[8][9] പിൽക്കാലത്ത് തത്ത്വചിന്തയിൽ പണ്ഡിതനായി അറിയപ്പെട്ട ശൽവ ഖിദാഷേലിയെ 1931-ൽ  അവർ വിവാഹം  കഴിച്ചു.[10] 1935-ൽ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിലുള്ള ലെനിൻഗ്രാഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സാഹിത്യം, ഭാഷ, തത്ത്വചിന്ത ഫാക്കൽറ്റിയിൽ നിന്ന് അവർ ബിരുദം നേടി.[11] 1936-ൽ, "ദി ജെനസിസ് ഓഫ് ജോർജിയൻ ഫോക്ൿടെയിൽസ്" എന്ന തന്റെ പ്രബന്ധത്തെ അവർ ന്യായീകരിച്ചു.[12] അതേ വർഷം തന്നെ, ടി.എസ്‌.യു.വിൽ ജോലി ചെയ്യുന്നതിനായി ടിബിലിസിയിലേക്ക് മടങ്ങിയ അവർ ലോക നാടോടിക്കഥകളെ, പ്രത്യേകിച്ച് റഷ്യൻ നാടോടിക്കഥകളെക്കുറിച്ച് പ്രഭാഷണം നടത്തി. [13][14] ഇതിനിടെ അവർ തന്റെ ഏക സന്താനമായ മനാനയ്ക്കും ജന്മം നൽകി.[15]

1937-ൽ പിതാവും അവരുടെ ഉപദേഷ്ടാവായിരുന്ന കോട്ടെറ്റിഷ്വിലിയും വധിക്കപ്പെട്ടു. 1943 വരെ ഫാർ ഈസ്റ്റിലേക്ക് നാടുകടത്തപ്പെട്ട വിർസലാഡ്‌സെ  പിന്നീട് ജോർജ്ജിയയിലേക്ക് മടങ്ങാൻ അനുവദിക്കപ്പെട്ടു. ഗോറിയിലേക്ക് അയയ്ക്കപ്പെട്ട, വിർസലാഡ്‌സെയെ 1948 വരെ അവിടെ തുടർന്നതിനുശേഷം ടിബിലിസിയിലേക്ക് മടങ്ങാൻ അനുവദിച്ചു. ഷോട്ട റുസ്തവെലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജോർജിയൻ ലിറ്ററേച്ചറിൽ ജോലി ചെയ്ത അവർ അവിടെയും തന്റെ ഡോക്ടറേറ്റിനെ ന്യായീകരിച്ചു.[16]

ഡോക്ടറേറ്റ് നേടിയതിന് തൊട്ടുപിന്നാലെ വിർസലാഡ്‌സെ ടി.എസ്‌.യു.വിൽ പ്രൊഫസറായി നിയമിതയായി.[17] 1974-ൽ ഇന്റർനാഷണൽ നരേറ്റീവ് ഫോക്ലോർ സൊസൈറ്റിയിൽ ചേർന്ന അവർ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുത്തു.[18][19] 1976-ൽ അവർ TSU-യിലെ ഫോക്ലോർ ഡിപ്പാർട്ട്‌മെന്റിന്റെ അദ്ധ്യക്ഷയായി. [20][21] വിർസലാഡ്‌സെ 1977-ൽ അന്തരിച്ചു.[22]

  1. Hunt, David (2017). "Biography of Elene Virsaladze". In Khukhunaishvili-Tsiklauri, Mary; Abashidze, Elene (eds.). Georgian hunting myths and poetry (PDF). Georgian National Academy of Sciences. pp. 7–8. Archived from the original (PDF) on 2018-06-12. Retrieved 2019-02-07.
  2. "ივანე ჯავახიშვილის სახელობის თბილისის სახელმწიფო უნივერსიტეტი". ივანე ჯავახიშვილის სახელობის თბილისის სახელმწიფო უნივერსიტეტი (in ജോർജിയൻ). Retrieved 2019-02-07.
  3. Hunt, David (2017). "Biography of Elene Virsaladze". In Khukhunaishvili-Tsiklauri, Mary; Abashidze, Elene (eds.). Georgian hunting myths and poetry (PDF). Georgian National Academy of Sciences. pp. 7–8. Archived from the original (PDF) on 2018-06-12. Retrieved 2019-02-07.
  4. "ივანე ჯავახიშვილის სახელობის თბილისის სახელმწიფო უნივერსიტეტი". ივანე ჯავახიშვილის სახელობის თბილისის სახელმწიფო უნივერსიტეტი (in ജോർജിയൻ). Retrieved 2019-02-07.
  5. Hunt, David (2017). "Biography of Elene Virsaladze". In Khukhunaishvili-Tsiklauri, Mary; Abashidze, Elene (eds.). Georgian hunting myths and poetry (PDF). Georgian National Academy of Sciences. pp. 7–8. Archived from the original (PDF) on 2018-06-12. Retrieved 2019-02-07.
  6. Hunt, David (2017). "Biography of Elene Virsaladze". In Khukhunaishvili-Tsiklauri, Mary; Abashidze, Elene (eds.). Georgian hunting myths and poetry (PDF). Georgian National Academy of Sciences. pp. 7–8. Archived from the original (PDF) on 2018-06-12. Retrieved 2019-02-07.
  7. Hunt, David (2017). "Biography of Elene Virsaladze". In Khukhunaishvili-Tsiklauri, Mary; Abashidze, Elene (eds.). Georgian hunting myths and poetry (PDF). Georgian National Academy of Sciences. pp. 7–8. Archived from the original (PDF) on 2018-06-12. Retrieved 2019-02-07.
  8. Hunt, David (2017). "Biography of Elene Virsaladze". In Khukhunaishvili-Tsiklauri, Mary; Abashidze, Elene (eds.). Georgian hunting myths and poetry (PDF). Georgian National Academy of Sciences. pp. 7–8. Archived from the original (PDF) on 2018-06-12. Retrieved 2019-02-07.
  9. "ივანე ჯავახიშვილის სახელობის თბილისის სახელმწიფო უნივერსიტეტი". ივანე ჯავახიშვილის სახელობის თბილისის სახელმწიფო უნივერსიტეტი (in ജോർജിയൻ). Retrieved 2019-02-07.
  10. Hunt, David (2017). "Biography of Elene Virsaladze". In Khukhunaishvili-Tsiklauri, Mary; Abashidze, Elene (eds.). Georgian hunting myths and poetry (PDF). Georgian National Academy of Sciences. pp. 7–8. Archived from the original (PDF) on 2018-06-12. Retrieved 2019-02-07.
  11. "ივანე ჯავახიშვილის სახელობის თბილისის სახელმწიფო უნივერსიტეტი". ივანე ჯავახიშვილის სახელობის თბილისის სახელმწიფო უნივერსიტეტი (in ജോർജിയൻ). Retrieved 2019-02-07.
  12. Hunt, David (2017). "Biography of Elene Virsaladze". In Khukhunaishvili-Tsiklauri, Mary; Abashidze, Elene (eds.). Georgian hunting myths and poetry (PDF). Georgian National Academy of Sciences. pp. 7–8. Archived from the original (PDF) on 2018-06-12. Retrieved 2019-02-07.
  13. Hunt, David (2017). "Biography of Elene Virsaladze". In Khukhunaishvili-Tsiklauri, Mary; Abashidze, Elene (eds.). Georgian hunting myths and poetry (PDF). Georgian National Academy of Sciences. pp. 7–8. Archived from the original (PDF) on 2018-06-12. Retrieved 2019-02-07.
  14. "ივანე ჯავახიშვილის სახელობის თბილისის სახელმწიფო უნივერსიტეტი". ივანე ჯავახიშვილის სახელობის თბილისის სახელმწიფო უნივერსიტეტი (in ജോർജിയൻ). Retrieved 2019-02-07.
  15. Hunt, David (2017). "Biography of Elene Virsaladze". In Khukhunaishvili-Tsiklauri, Mary; Abashidze, Elene (eds.). Georgian hunting myths and poetry (PDF). Georgian National Academy of Sciences. pp. 7–8. Archived from the original (PDF) on 2018-06-12. Retrieved 2019-02-07.
  16. Hunt, David (2017). "Biography of Elene Virsaladze". In Khukhunaishvili-Tsiklauri, Mary; Abashidze, Elene (eds.). Georgian hunting myths and poetry (PDF). Georgian National Academy of Sciences. pp. 7–8. Archived from the original (PDF) on 2018-06-12. Retrieved 2019-02-07.
  17. Hunt, David (2017). "Biography of Elene Virsaladze". In Khukhunaishvili-Tsiklauri, Mary; Abashidze, Elene (eds.). Georgian hunting myths and poetry (PDF). Georgian National Academy of Sciences. pp. 7–8. Archived from the original (PDF) on 2018-06-12. Retrieved 2019-02-07.
  18. Hunt, David (2017). "Biography of Elene Virsaladze". In Khukhunaishvili-Tsiklauri, Mary; Abashidze, Elene (eds.). Georgian hunting myths and poetry (PDF). Georgian National Academy of Sciences. pp. 7–8. Archived from the original (PDF) on 2018-06-12. Retrieved 2019-02-07.
  19. "ივანე ჯავახიშვილის სახელობის თბილისის სახელმწიფო უნივერსიტეტი". ივანე ჯავახიშვილის სახელობის თბილისის სახელმწიფო უნივერსიტეტი (in ജോർജിയൻ). Retrieved 2019-02-07.
  20. Hunt, David (2017). "Biography of Elene Virsaladze". In Khukhunaishvili-Tsiklauri, Mary; Abashidze, Elene (eds.). Georgian hunting myths and poetry (PDF). Georgian National Academy of Sciences. pp. 7–8. Archived from the original (PDF) on 2018-06-12. Retrieved 2019-02-07.
  21. "ივანე ჯავახიშვილის სახელობის თბილისის სახელმწიფო უნივერსიტეტი". ივანე ჯავახიშვილის სახელობის თბილისის სახელმწიფო უნივერსიტეტი (in ജോർജിയൻ). Retrieved 2019-02-07.
  22. "ივანე ჯავახიშვილის სახელობის თბილისის სახელმწიფო უნივერსიტეტი". ივანე ჯავახიშვილის სახელობის თბილისის სახელმწიფო უნივერსიტეტი (in ജോർജിയൻ). Retrieved 2019-02-07.
"https://ml.wikipedia.org/w/index.php?title=എലീൻ_വിർസലാഡ്‌സെ&oldid=3727354" എന്ന താളിൽനിന്ന് ശേഖരിച്ചത്