എലീസ നെൽസൺ
ഇന്ത്യൻ ഫീൽഡ് ഹോക്കി താരം
പ്രശസ്തയായ ഒരു ഇന്ത്യൻ ഹോക്കി കളിക്കാരിയാണ് എലീസ നെൽസൺ. ഇംഗ്ലീഷ്: Eliza Nelson, (പൂർവ്വ നാമം: എലീസ മെന്‌ഡോൻക)[1] ഇന്ത്യൻ ഹോക്കി സംഘത്തിന്റെ ക്യാപ്റ്റനായിരുന്നിട്ടുണ്ട്.[2] 1956 സെപ്തംബർ 27 മഹാരാഷ്ട്രയിലെ പൂനെയിൽ ഒരു ആംഗ്ലോ ഇന്ത്യൻ കുടുംബത്തിൽ ജനിച്ചു. ചെറുപ്പം മുതലേ ഹോക്കി കളിച്ചു വളർന്ന എലീസ ദേശീയ ഹോക്കി ടീമിൽ അംഗമാവുന്നതിനു മുൻപേ തന്നെ ഇന്ത്യൻ റെയില്വേക്ക് വേണ്ടി കളിക്കാനരംഭിച്ചിരുന്നു. 1982 ൽ ദില്ലിയിൽ വച്ചു നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ സ്വർണ്ണക്കപ്പ് വിജയത്തിലേക്ക് നയിച്ചു.[3] അതിനു മുൻപ് മോസ്കോ ഒളിപിക്സിൽ നാലാം സ്ഥാനത്തെത്തിയ ഇന്ത്യൻ ടീമിലും എലീസ അംഗമായിരുന്നു.
എലീസ നെൽസൺ | |
---|---|
ജനനം | 27 സെപ്തംബർ1956 പൂനെ, മഹാരാഷ്ട്ര, ഇന്ത്യ |
തൊഴിൽ | ഹോക്കി |
അറിയപ്പെടുന്നത് | വനിതകളുടെ ഹോക്കി |
പുരസ്കാരങ്ങൾ | പദ്മശ്രീ അർജ്ജുന പുരസ്കാരം |
1981 ൽ രാജ്യം അർജ്ജുന അവാർഡ് നൽകി ആദരിച്ചു.[4] [5] 1983 പദ്മശ്രീ ലഭിച്ചു.[6]
റഫറൻസുകൾ
തിരുത്തുക- ↑ "Indian Sports Portal". Indian Sports Portal. 2015. Archived from the original on July 10, 2015. Retrieved July 9, 2015.
- ↑ "Eliza Nelson". Sports Reference. 2015. Archived from the original on 2012-12-15. Retrieved July 9, 2015.
- ↑ "Poor planning cost us medal in 1980 Olympics". Times of India. 25 July 2012. Retrieved July 9, 2015.
- ↑ ചിത്ര, ഗാർഗ്ഗ് (2010). Indian Champions: Profiles of Famous Indian Sportspersons. ന്യൂഡൽഹി: രാജ് പാൽ ആൻഡ് സൺസ്. ISBN 978-81-7028-852-7.
- ↑ "Arjuna Awardees List". News Choupal. 6 August 2010. Archived from the original on 2015-07-10. Retrieved July 9, 2015.
- ↑ "Padma Shri" (PDF). Padma Shri. 2015. Archived from the original (PDF) on 2014-11-15. Retrieved June 18, 2015.