എലീറ്റ് ബൂസ്‌കെല (ജനനം: ഫെബ്രുവരി 15, 1950) ഒരു ബ്രസീലിയൻ ഭിഷഗ്വരയും ഗവേഷകയും റിയോ ഡി ജനീറോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമാണ്. അവൾ കാർഡിയോവാസ്കുലർ ഫിസിയോളജി മേഖലയിൽ പ്രവർത്തിക്കുന്നു.

എലീറ്റ് ബൂസ്‌കെല
കലാലയംഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് റിയോ ഡി ജനീറോ
വാഷിംഗ്ടൺ യൂണിവേഴ്സിറ്റി
അറിയപ്പെടുന്നത്മൈക്രോ സർക്കുലേഷൻ
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾറിയോ ഡി ജനീറോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി
ലണ്ട് യൂണിവേഴ്സിറ്റി

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

1950 ഫെബ്രുവരി 15 ന് ഉബർലാൻഡിയയിലാണ് എലീറ്റ് ബൂസ്‌കെല ജനിച്ചത്.[1] ഒരു രസതന്ത്രജ്ഞയോ ക്രിമിനോളജിസ്റ്റോ ആകണമെന്നാണ് ചെറുപ്പകാലത്ത് അവൾ സ്വപ്നം കണ്ടിരുന്നത്.[2] ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഫിസിക്സ് കാർലോസ് ചഗാസ് ഫിൽഹോയിൽ ജോലി ചെയ്യാൻ തുടങ്ങിയ ബൂസ്‌കെല, അവിടെ ലാംഗൻഡോർഫ് ഹൃദയം തയ്യാറാക്കുന്നതു സംബന്ധമായ ജോലി ചെയ്തു.[3] ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് റിയോ ഡി ജനീറോയിൽനിന്ന് വൈദ്യശാസ്ത്രം പഠിച്ച അവർ, 1973 ൽ അവിടെനിന്ന് വൈദ്യശാസ്ത്ര ബിരുദം നേടി.[4] ഉപരി പഠനത്തിനായി അവർ അവിടെ തുടരുകയും 1975 ൽ ബയോഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു.[5]

ജോലിയും ഗവേഷണവും

തിരുത്തുക

1975-ൽ അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് മാറിയ ബൗസ്കെല അവിടെ മയോ ക്ലിനിക്ക് ആസ്ഥാനമായുള്ള വാഷിംഗ്ടൺ സർവ്വകലാശാലയിൽ റിസർച്ച് അസോസിയേറ്റ് ആയി ജോലി ചെയ്തു.[6] 1978 ൽ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിയോളജിയിൽ പി.എച്ച്.ഡി. നേടി.[7] 1977-ൽ റിയോ ഡി ജനീറോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിതയായ ബൗസ്കെല, 1999-ൽ റിയോ ഡി ജനീറോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഒരു പൂർണ്ണ പ്രൊഫസറായി. 1987-ൽ ലണ്ട് സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെട്ടു.[8] ഇവിടെ അവൾ മൈക്രോവാസ്കുലർ, എൻഡോതെലിയൽ അപര്യാപ്തത എന്നിവയേക്കുറിച്ച് പഠിച്ചു.[9][10]

  1. "ANM - Academia Nacional de Medicina - Eliete Bouskela (Cadeira No. 94)". anm.org.br. Retrieved 2019-03-13.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Talento brasileiro na Academia Francesa de Medicina". Jusbrasil (in ബ്രസീലിയൻ പോർച്ചുഗീസ്). Retrieved 2019-03-13.
  3. "ANM - Academia Nacional de Medicina - Eliete Bouskela (Cadeira No. 94)". anm.org.br. Retrieved 2019-03-13.[പ്രവർത്തിക്കാത്ത കണ്ണി]
  4. "ANM - Academia Nacional de Medicina - Eliete Bouskela (Cadeira No. 94)". anm.org.br. Retrieved 2019-03-13.[പ്രവർത്തിക്കാത്ത കണ്ണി]
  5. "ANM - Academia Nacional de Medicina - Eliete Bouskela (Cadeira No. 94)". anm.org.br. Retrieved 2019-03-13.[പ്രവർത്തിക്കാത്ത കണ്ണി]
  6. "Bouskela, Eliete". TWAS (in ഇംഗ്ലീഷ്). Retrieved 2019-03-13.
  7. "Talento brasileiro na Academia Francesa de Medicina". Jusbrasil (in ബ്രസീലിയൻ പോർച്ചുഗീസ്). Retrieved 2019-03-13.
  8. "ANM - Academia Nacional de Medicina - Eliete Bouskela (Cadeira No. 94)". anm.org.br. Retrieved 2019-03-13.[പ്രവർത്തിക്കാത്ത കണ്ണി]
  9. "ANM - Academia Nacional de Medicina - Eliete Bouskela (Cadeira No. 94)". anm.org.br. Retrieved 2019-03-13.[പ്രവർത്തിക്കാത്ത കണ്ണി]
  10. Nazário, Heleno Rocha. "Estudante de Medicina da UFSB vai participar do estágio de treinamento do Programa Aristides Pacheco Leão". UFSB (in ബ്രസീലിയൻ പോർച്ചുഗീസ്). Retrieved 2019-03-14.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=എലീറ്റ്_ബൂസ്‌കെല&oldid=3847913" എന്ന താളിൽനിന്ന് ശേഖരിച്ചത്