എലിം, നോം സെൻസസ് മേഖലയിലുൾപ്പെട്ട അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറു പട്ടണമാണ്. 2010 ലെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ആകെയുള്ള ജനസംഖ്യ 330 ആണ്.

Elim

Neviarcaurluq
Elim is located in Alaska
Elim
Elim
Location in Alaska
Coordinates: 64°37′4″N 162°15′24″W / 64.61778°N 162.25667°W / 64.61778; -162.25667
CountryUnited States
StateAlaska
Census AreaNome
IncorporatedOctober 17, 1970[1]
ഭരണസമ്പ്രദായം
 • MayorCharles Saccheus, Sr.[2]
 • State senatorDonald Olson (D)
 • State rep.Neal Foster (D)
വിസ്തീർണ്ണം
 • ആകെ2.42 ച മൈ (6.27 ച.കി.മീ.)
 • ഭൂമി2.42 ച മൈ (6.27 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)
ഉയരം
36 അടി (11 മീ)
ജനസംഖ്യ
 (2010)
 • ആകെ330
 • കണക്ക് 
(2018)[4]
340
 • ജനസാന്ദ്രത140.44/ച മൈ (54.23/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99739
Area code907
FIPS code02-22250

ഭൂമിശാസ്ത്രം

എലിം പട്ടണത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ 64°37′4″N 162°15′24″W / 64.61778°N 162.25667°W / 64.61778; -162.25667 [5] ആണ്. അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ അനുസരിച്ച് ഈ പട്ടണത്തിന്റെ ആകെയുള്ള വിസ്തൃതി 2.4 square miles (6.2 km2) ആണ്.

നൈസർഗ്ഗിക ചരിത്രം

വളരെയധികം സസ്യജാലങ്ങളും മൃഗങ്ങളും എലിം മേഖലയിൽ കണ്ടുവരുന്നുണ്ട്.

ജനസംഖ്യാപരമായ കണക്കുകൾ

പട്ടണത്തിൽ 313 ആളുകളും, 84 പാർപ്പിടങ്ങളും, 69 കുടുംബങ്ങളുമുള്ളതായി കണ്ടിരുന്നു. പട്ടണത്തിലെ ജനസാന്ദ്രത ഓരോ സ്ക്വയർ മൈലിനും (49.7/km²) 128.9 ആളുകളാണ്. പട്ടണത്തിൽ ആകെ 106 പാർപ്പിട സമുച്ചയങ്ങളുടെ ശരാശിര സാന്ദ്രത 43.7 സ്ക്വയർ മൈൽ (16.8/km²) വീതമാണ്. ആളുകളുടെ വർഗ്ഗപരമായ കണക്കുകൾ 5.11% വെള്ളക്കാർ, 92.65% നേറ്റീവ് ഇന്ത്യൻസ്, 2.24% രണ്ടോ മൂന്നോ വർഗ്ഗങ്ങളിലുള്ളവരുമാണ്.

ആകെയുള്ള 84 പാർപ്പിടങ്ങളിൽ 60.7 ശതമാനം 18 വയസിനു താഴെയുള്ള കുട്ടികൾ കുടുംബങ്ങളോടൊപ്പം താമസിക്കുന്നു. 57.1 ശതമാനം ആളുകൾ ഒന്നിച്ചു വസിക്കുന്ന വിവാഹിതരായ ദമ്പതികൾ, 15.5% ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മമാർ 16.7% ആളുകൾ കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്നവരുമാണ്.

പട്ടണത്തിലെ ആളുകളെ വയസ് കണക്കാക്കി തിരിച്ചാൽ 41.9% പേർ18 വയസിനു താഴെയുള്ളവരും, 10.5% പേർ18 നും 24, നും ഇടയ്ക്കു പ്രായമുള്ളവരും 26.2% ആളുകൾ 25 നും 44 നുമിടയ്ക്കുളളവരും 14.7% ആളുകൾ 45 നും 64 നുമിടയ്ക്കും, 6.7% ആളുകൾ 65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുമാണ്. ഒരോ 100 സ്ത്രീകൾക്കു 131.9 പുരുഷൻമാർ എന്ന അനുപാദമാണ്. ഓരോ 100 സ്ത്രീകളെ പരിഗണിച്ചാൽ 18 നും അതിൽ കൂടുതലും പ്രായമുള്ളവരാണ് കൂടുതൽ. ഏകദേശം 8.0% of കുടുംബങ്ങളും 7.9% പ്രജകളും ദാരിദ്ര്യ രേഖയ്ക്കു ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ്.

ഗതാഗത മാർഗ്ഗങ്ങൾ

വിമാനത്താവളം തിരുത്തുക

എലിം വിമാനത്താവളം ഒരു സംസ്ഥാന ഉടമസ്ഥതയിലുള്ള വിമാനത്താവളമാണ്. മറ്റു പട്ടണങ്ങളിലേയ്ക്ക് ഇവിടെ നിന്നും സർവ്വീസുകളുണ്ട്. എലിം പട്ടണത്തിലുള്ള മറ്റൊരു വിമാനത്താവളം മോസസ് പോയിന്റ് എയർപോർട്ടാണ്. ഇത് നേരത്തേ എലിം നേറ്റീവ് കോർപ്പറേഷന്റ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ വിമാനത്താവളമായിരുന്നു.

വിദ്യാഭ്യാസം തിരുത്തുക

എലിം പട്ടണത്തിൽ ബെറിങ് സ്ട്രെയിറ്റ് സ്കൂൾ ഡിസ്ട്രിക്റ്റ് പ്രവർത്തിക്കുന്നു. അനിഗ്വിൻ എന്ന സ്കൂൾ ഗ്രേഡ് പ്രീ-K മുതൽ12 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.

ബൌൾഡർ ക്രീക് യുറേനിയ ഖനി വിവാദം

2005 ൽ, മൈനിംഗ് കമ്പനിയായ ഫുൾ മെറ്റൽ മിനറൽസ്, ട്രിയെക്സ് മിനറൽസ് കോർപ്പറേഷനുമായി ഒത്തുചേർന്ന് എലിം പട്ടണത്തിന്റെ വടക്കായുള്ള യൂറേനിയം നിക്ഷേപത്തിൽ കണ്ണുവച്ച് ഖനി വികസിപ്പിക്കാനുള്ള നടപടികൾ തുടങ്ങി[6] 2005 സെപ്റ്റംബർ മാസത്തിൽ ഇതിനുള്ള പര്യവേക്ഷണങ്ങളും ഭൂസർവ്വേ ജോലികളും പുരോഗമിച്ചുകൊണ്ടിരുന്നു[7] പ്രാഥമിക ഭൂമി തുരക്കലും പര്യവേക്ഷണങ്ങളും 2006 ജൂലൈ മാസത്തിൽ പൂർത്തിയായിരുന്നു.[8][9] ഡെത്ത് വാലിയിലെ ബൌൾഡർ ക്രീക്ക് ഭാഗത്തു് യൂറേനിയം സമ്പുഷ്ടമായ മണൽക്കല്ലുകൾ കുഴിച്ചെടുത്തതോടെ യുറേനിയത്തിന്റെ വൻ നിക്ഷേപം ഇവിടെയുണ്ടെന്നു സ്ഥിരീകരിക്കപ്പെട്ടു.[10]

ഖനി സ്ഥിതി ചെയ്തിരുന്ന ഇടം ടുബുടുലിക് നദിയുടെ ഭാഗമായിരുന്നു. വായുവിന്റെയും ജലത്തിന്റെയും മലിനീകരണമെന്ന ഗുരുതരമായ അപകടസാദ്ധ്യതയോടൊപ്പം അണുവികിരണ സാദ്ധ്യതയുള്ള ഉപോത്പന്നങ്ങളും സസ്യ ജന്തുജാലങ്ങളുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാണെന്ന തിരിച്ചറിവ് തദ്ദേശവാസികൾക്കുണ്ടായി[11] ജനങ്ങൾ യൂറേനിയം ഖനനം ചെയ്യുന്നതിനെതിരെ ശക്തമായി പ്രതിഷേധിച്ചു. തദ്ദേശവാസികൾ നിത്യജീവിതത്തിനായി ആശ്രയിക്കുന്ന സസ്യങ്ങൾ, നദിയിലെ മീനുകൾ, വന്യ മൃഗങ്ങൾ എന്നിവയെയെല്ലാം റേഡിയോ ആക്ടീവ് ഉപോൽപ്പന്നങ്ങളുടെ പുറന്തള്ളൽ ബാധിക്കുമെന്നതായിരുന്നു നില[12] 2007 സെപ്റ്റംബർ മാസത്തിൽ അനിഗ്വിൻ സ്കൂളിലെ ഐറിൻ മുറേ അലാസ്ക ഗവർണറായിരുന്ന സാറാ പാലിന് മാനുഷികാരോഗ്യത്തിനും പരിതഃസ്ഥിതിയ്ക്കും യൂറേനിയം ഖനനം വരുത്തിവയ്ക്കുന്ന ആഘാതങ്ങളെക്കുറിച്ച് വിവിരിക്കുന്ന ഒരു റിപ്പോർട്ട് സമർപ്പിച്ചു[13] പ്രതിഷേധ സമരത്തിന്റെ നേതൃത്വം Elim Students Against Uranium (ESAU)[14] എന്ന സംഘനയാണ് നയിച്ചത്. പട്ടണവാസികൾ പദ്ധതിക്കെതിരെ നിയമ നടപടികളിലേയ്ക്കും തിരിഞ്ഞിരുന്നു. കാര്യങ്ങൾ ന്യൂക്ലിയർ റഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണുള്ളത്.[11]

വിഷയാനുബന്ധം

  വിക്കിവൊയേജിൽ നിന്നുള്ള എലീം, അലാസ്ക യാത്രാ സഹായി

അവലംബം തിരുത്തുക

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 53.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 59.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 22, 2017.
  4. "Population and Housing Unit Estimates". Retrieved June 4, 2019.
  5. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  6. "Full Metal Options Boulder Creek Uranium Property to Triex" Archived 2011-07-11 at the Wayback Machine. 2005-09-28. Full Metal Minerals Press Release. Retrieved 2009-08-11.
  7. "Full Metal and Triex Boulder Creek Uranium Deposit - 2006 Drill Programs" Archived 2011-07-11 at the Wayback Machine. 2006-01-16. Full Metal Minerals Press Release. Retrieved 2009-08-11.
  8. "Triex and Full Metal Continue Uranium Exploration at Boulder Creek" Archived 2011-07-11 at the Wayback Machine. 2006-09-07. Full Metal Minerals Press Release. Retrieved 2009-08-11.
  9. "Boulder Creek Project" Archived 2008-07-23 at the Wayback Machine. Triex Minerals Corporation. Retrieved 2009-08-13
  10. "Full Metal and Triex Announce Results from Drilling and Reconnaissance Exploration, Boulder Creek Uranium Project, Alaska" Archived 2011-07-11 at the Wayback Machine. 2006-11-16. Full Metal Minerals Press Release. Retrieved 2009-08-11.
  11. 11.0 11.1 "ACF Partners Join Village to Stop Uranium Mine: Effects could be devastating"[പ്രവർത്തിക്കാത്ത കണ്ണി] 2008. Alaska Conservation Foundation. Retrieved 2009-08-11.
  12. "Iditarod a stage for mining protest", 2008-03-13. Sandra L. Medearis. The Nome Nugget
  13. "Student Letter to Governor Palin" Archived 2009-03-05 at the Wayback Machine. 2007-09-20. BSSD Strait Talk. Retrieved 2009-08-11.
  14. "Elim Students Against Uranium" Archived 2011-07-27 at the Wayback Machine. 2008-10. Indigenous Environmental Network. Retrieved 2009-08-11.

"https://ml.wikipedia.org/w/index.php?title=എലീം,_അലാസ്ക&oldid=3802150" എന്ന താളിൽനിന്ന് ശേഖരിച്ചത്