എലിസബത്ത് ആൻ ഫോളൻസ്ബീ (ജീവിതകാലം: ഡിസംബർ 9, 1839 - ഓഗസ്റ്റ് 22, 1917) ഒരു അമേരിക്കൻ മെഡിക്കൽ ഡോക്ടറും കാലിഫോർണിയയിൽ ഒരു മെഡിക്കൽ സ്കൂൾ ഫാക്കൽറ്റിയിൽ പ്രവേശിക്കുന്ന ആദ്യത്തെ വനിതയുമായിരുന്നു.

എലിസബത്ത് എ. ഫോളൻസ്ബീ, 1910-ലെ ഒരു പ്രസിദ്ധീകരണത്തിൽ നിന്ന്.

ആദ്യകാലജീവിതം തിരുത്തുക

എലിസബത്ത് ആൻ ഫോളൻസ്‌ബി, മെയ്‌നിലെ പിറ്റ്‌സ്റ്റണിലോ[1] അല്ലെങ്കിൽ ഒരുപക്ഷേ മസാച്ചുസെറ്റ്‌സിലെ ഡോർചെസ്റ്ററിലോ നാൻസി ഷെർമാൻ (മാക്കിന്റോഷ്) നാവിക ക്യാപ്റ്റൻ അലോൺസോ ഫോളൻസ്‌ബി എന്നിവരുടെ മകളായി ജനിച്ചു.[2] അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഒപ്പുവെച്ച റോജർ ഷെർമാന്റെ കൊച്ചുമകളായിരുന്നു അവൾ.[3] അവൾ കാലിഫോർണിയ സർവകലാശാലയിൽ മെഡിക്കൽ വിദ്യാലയത്തിൽ ചേർന്നു, 1875-ൽ അവിടെ ചേർന്ന രണ്ട് വനിതാ വിദ്യാർത്ഥികളിൽ ഒരാളായിരുന്ന ഫോളൻസ്ബി. ഏറെ എതിർപ്പുകൾ നേരിട്ട അവർ ഒരു വർഷത്തിന് ശേഷം അവിടം വിട്ട് മിഷിഗൺ സർവകലാശാലയിൽ തൻറെ മെഡിക്കൽ പരിശീലനം തുടരുകയും 1877-ൽ വുമൺസ് മെഡിക്കൽ കോളേജ് ഓഫ് പെൻസിൽവാനിയിൽനിന്ന് ബിരുദം പഠനം പൂർത്തിയാക്കുകയുംചെയ്തു.[4]

കാലിഫോർണിയയിലേക്ക് മടങ്ങിയെത്തിയ ഫോളൻസ്ബീ ഷാർലറ്റ് ബ്ലേക്ക് ബ്രൗണും മറ്റ് ചില വനിതാ ഡോക്ടർമാരുമായി ചേർന്ന്, സാൻ ഫ്രാൻസിസ്കോയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ സഹ-സ്ഥാപനം നടത്തി.[5] ആരോഗ്യപരമായ കാരണങ്ങളാൽ അവർ 1883-ൽ ലോസ് ഏഞ്ചൽസിലേക്ക് താമസം മാറുകയും ലോസ് ഏഞ്ചൽസ് കൗണ്ടി മെഡിക്കൽ അസോസിയേഷനിൽ അംഗമായി പ്രവേശനം നേടിയ ആദ്യ വനിതയെന്ന ഖ്യാതി നേടുകയും ചെയ്തു.

സ്വകാര്യ ജീവിതം തിരുത്തുക

1917-ൽ 77-ാം വയസ്സിൽ ലോസ് ഏഞ്ചൽസിൽ വച്ച് ഫോളൻസ്ബീ അന്തരിച്ചു.[6] 1919-ൽ, ഡോട്ടേർസ് ഓഫ് ദ അമേരിക്കൻ റവലൂഷൻ എന്ന സന്നദ്ധ സംഘടനയുടം കാബ്രില്ലോ ഘടകം ഫോളൻസ്ബീയുടെ സ്മരണയ്ക്കായി ഒരു കുട്ടികളുടെ ആശുപത്രിയ്ക്ക് കിടക്ക സമർപ്പിക്കാൻ പണം സ്വരൂപിച്ചു.[7]

അവലംബം തിരുത്തുക

  1. George H. Kress, A History of the Medical Profession of Southern California (1910): 134-135.
  2. Adelaide Brown, "The History of the Development of Women in California" California and Western Medicine (May 1925): 579-580.
  3. "Patriotic Ancestry" Southern California Practitioner (1905): 327-328.
  4. George H. Kress, A History of the Medical Profession of Southern California (1910): 134-135.
  5. Adelaide Brown, "The History of the Development of Women in California" California and Western Medicine (May 1925): 579-580.
  6. "Dr. Elizabeth Follansbee Dead" Southern California Practitioner (September 1917): 147.
  7. Alice M. Church, "Cabrillo Chapter" Daughters of the American Revolution Magazine (November 1919): 689.
"https://ml.wikipedia.org/w/index.php?title=എലിസബത്ത്_എ._ഫോളൻസ്ബീ&oldid=3940517" എന്ന താളിൽനിന്ന് ശേഖരിച്ചത്