എലിസബത്ത് അബിംബോള ആവോലിയി
നൈജീരിയയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്ത ആദ്യ വനിതയാണ് ചീഫ് എലിസബത്ത് അബിംബോള ആവോലിയി MBE, OFR (മുമ്പ്, അകെരെലെ, 1910-14 സെപ്റ്റംബർ 1971).[1] ഡബ്ലിനിൽ റോയൽ സർജന്റെ ലൈസൻസ് നേടിയ ആദ്യത്തെ പശ്ചിമാഫ്രിക്കൻ വനിത കൂടിയായിരുന്നു അവർ.[1][2] 1938-ൽ, എലിസബത്ത് ആവോലിയി, 1929-ൽ മെഡിക്കൽ സ്‌കൂളിൽ നിന്ന് ബിരുദം നേടിയ ആഗ്നസ് യെവാണ്ടെ സാവേജിന് ശേഷം ഓർത്തഡോക്സ്-മെഡിസിൻ പരിശീലനം ലഭിച്ച് വൈദ്യനായി ആയി യോഗ്യത നേടുന്ന രണ്ടാമത്തെ പശ്ചിമാഫ്രിക്കൻ വനിതയായിരുന്നു.[3] 1964 മുതൽ 1971-ൽ മരിക്കുന്നതുവരെ നൈജീരിയയിലെ വിമൻസ് സൊസൈറ്റീസ് നാഷണൽ കൗൺസിലിന്റെ പ്രസിഡന്റായി അവർ സേവനമനുഷ്ടിച്ചിരുന്നു.[4]
എലിസബത്ത് അബിംബോള ആവോലിയി | |
---|---|
ജനനം | 1910 ലാഗോസ്, നൈജീരിയ |
മരണം | 14 സെപ്റ്റംബർ 1971 | (പ്രായം 60–61)
ദേശീയത | നൈജീരിയൻ |
കലാലയം | |
തൊഴിൽ | വൈദ്യൻ |
അറിയപ്പെടുന്നത് |
|
ബന്ധുക്കൾ |
|
ജീവിതം
തിരുത്തുകനൈജീരിയയുടെ തെക്ക്-പടിഞ്ഞാറൻ ഭാഗത്തുള്ള ലാഗോസിൽ ഡേവിഡ് എവാരിസ്റ്റോയുടെയും റുഫിന അകെരെലെയുടെയും അഗുഡ കുടുംബത്തിലാണ് എലിസബത്ത് അബിംബോള ആവോലി ജനിച്ചത്.[1] ലാഗോസിലെ സെന്റ് മേരീസ് കാത്തലിക് സ്കൂളിൽ നിന്ന് വിദ്യാഭ്യാസം ആരംഭിച്ച അവർ അവിടെ നിന്ന് ലാഗോസിലെ ക്വീൻസ് കോളേജിലേക്ക് ഉപരിപഠനത്തിന് പോയി.[5] എലിസബത്ത് അബിംബോള ആവോലി 1938-ൽ യൂണിവേഴ്സിറ്റി ഓഫ് ഡബ്ലിനിലെ, കാഫ്രീസ് കോളേജിൽ നിന്ന് വൈദ്യശാസ്ത്ര ബിരുദം നേടി.[6][7][8] മെഡിസിനിൽ മെഡലും അനാട്ടമിയിൽ ഡിസ്റ്റിംഗ്ഷനും ഉൾപ്പെടെ ഫസ്റ്റ് ക്ലാസ് ബഹുമതികളോടെ അവർ ഡബ്ലിനിൽ നിന്ന് ബിരുദം നേടി. ഡബ്ലിനിൽ റോയൽ സർജന്റെ ലൈസൻസ് ലഭിച്ച ആദ്യത്തെ പശ്ചിമാഫ്രിക്കൻ വനിതയായി അവർ മാറി.[1][2] റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് (യുണൈറ്റഡ് കിംഗ്ഡം), റോയൽ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജി എന്നിവയിലെ അംഗവും റോയൽ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആൻഡ് ചൈൽഡ് ഹെൽത്തിലെ ഡിപ്ലോമേറ്റുമായിരുന്നു.[1][2]
എലിസബത്ത് അബിംബോള ആവോലിയി നൈജീരിയയിലേക്ക് മടങ്ങി. മാസി സ്ട്രീറ്റ് ഹോസ്പിറ്റൽ ലാഗോസിൽ ഗൈനക്കോളജിസ്റ്റും ജൂനിയർ മെഡിക്കൽ ഓഫീസറും ആയി. പിന്നീട് ആ ആശുപത്രിയിലെ ചീഫ് കൺസൾട്ടന്റും മെഡിക്കൽ ഡയറക്ടറുമായി, 1960 മുതൽ 1969 വരെ ആ പദവിയിൽ തുടർന്നു.[2] 1962-ൽ, ഫെഡറൽ മിനിസ്ട്രി ഓഫ് ഹെൽത്ത് സീനിയർ സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റും പ്രസവചികിത്സയും ആയി നിയമിക്കപ്പെട്ടു.[2]
അവരുടെ ചില അവാർഡുകൾ ഇവയാണ്: മോസ്റ്റ് എക്സലന്റ് ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ (എംബിഇ), ലാഗോസിലെ ഇയാ അബിയെ, ഇയാലാജെ ഓഫ് ഒയോ എംപയർ, നൈജീരിയൻ നാഷണൽ ഹോണർ - ഓഫീസർ ഓഫ് ദി ഫെഡറൽ റിപ്പബ്ലിക് (OFR).[2]
അവരുടെ മകൻ തുഞ്ചി ആവോലിയിയുടെ റിട്ടേൺ ടു ലൈഫ് എന്ന നോവൽ അവർക്കായി സമർപ്പിച്ചിരിക്കുന്നു.[9]
പുരസ്കാരങ്ങളും ബഹുമതികളും
തിരുത്തുക- Member of the Order of the British Empire (MBE)
- Iya Abiye of Lagos
- Iyalaje of Oyo
- Nigerian National Honor – Officer of the Order of the Federal Republic (OFR)
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 Yinka Vidal (4 March 2015). How to Prevent the Spread of Ebola: Effective Strategies to Reduce Hospital Acquired Infections. Lara Publications Inc. pp. 7–. ISBN 978-0-9640818-8-8. Archived from the original on 7 May 2016.
- ↑ 2.0 2.1 2.2 2.3 2.4 2.5 Tabitha Admin (2015-03-12). "Celebrating African Women in Medicine". Tabitha Medical Center. Archived from the original on 2017-12-06. Retrieved 2015-07-02.
- ↑ "CAS Students to Lead Seminar On University's African Alumni, Pt. IV: Agnes Yewande Savage". CAS from the Edge (in അമേരിക്കൻ ഇംഗ്ലീഷ്). 2016-11-16. Retrieved 2018-02-20.
- ↑ Ojewusi 1996, പുറം. 283.
- ↑ Lagos Archdiocesan Council of Catholic Women Organisation (2000). Mobilising for Action. Dedun Educational Books, Indiana University. p. 47. ISBN 9789788013037.
- ↑ Musliu Olaiya Anibaba (2003). A Lagosian of the 20th century: an autobiography. Tisons Limited. ISBN 9789783557116.
- ↑ Godwin Chukwuemeka Ezeh (2004). Nigerian heroes and heroines: and other issues in citizenship education. Mike Social Press, 2004. p. 97.
- ↑ Tabitha Admin (2015-03-12). "Celebrating African Women in Medicine". Tabitha Medical Center. Archived from the original on 2017-12-06. Retrieved 2015-07-02.
- ↑ Awoliyi, Tunji (2006-11-18). Return to Life - Tunji Awoliyi - Google Books. ISBN 9789781261916. Archived from the original on 2016-06-17. Retrieved 2015-07-02.
Sources
തിരുത്തുക- Ojewusi, Sola (1996). Speaking for Nigerian women: (a history of the National Council of Women's Societies, Nigeria) (in ഇംഗ്ലീഷ്). Abuja: All State Pub. and Print. Co.