എലിക്സിർ
ഒരാളുടെ രോഗം ഭേദമാക്കാൻ വായമാർഗ്ഗം ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന തെളിഞ്ഞ മധുരവും സുഗന്ധ
ഒരാളുടെ രോഗം ഭേദമാക്കാൻ വായമാർഗ്ഗം ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന തെളിഞ്ഞ മധുരവും സുഗന്ധവുമുള്ള ഒരു ദ്രാവകമാണ് എലിക്സിർ. ഫാർമസ്യൂട്ടിക്കൽ ഔഷധങ്ങൾ ഉപയോഗിക്കുവാൻ തയ്യാറാക്കുമ്പോൾ, വായമാർഗ്ഗം ഉപയോഗിക്കാൻ എലിക്സറിൽ കുറഞ്ഞത് ഒരു സജീവ ഘടകമെങ്കിലും അടങ്ങിയിരിക്കണം.
തരങ്ങൾ
തിരുത്തുകആരോമാറ്റിക് എലിക്സിർ ( യുഎസ്പി ), ഐസോആൽക്കഹോളിക് എലിക്സിറുകൾ (എൻ.എഫ്), അല്ലെങ്കിൽ കോംപൗണ്ട് ബെൻസാൽഡിഹൈഡ് എലിക്സറുകൾ (എൻഎഫ്). എന്നീ ഔഷധ എലിക്സിറുകൾ നിർമ്മിക്കാൻ ലായകമോ വെഹിക്കിളോ (ഫാർമസിയിൽ കൂടുതലും വെഹിക്കിൾ ആയി ഉപയോഗിക്കുന്നത് ഈഥൈൽ ആൽക്കഹോൾ ആണ്) ആവശ്യമുണ്ട്: സജീവ ഘടകങ്ങളെ ലയിപ്പിക്കാൻ15 മുതൽ 50% വരെ ഈഥൈൽ ആൽക്കഹോൾ എലിക്സിറുകളിൽ ഉപയോഗിക്കുന്നു.
മെഡിക്കേറ്റെഡ് എലിക്സിർ
- ആന്റിഹിസ്റ്റാമിനിക്ക് എലിക്സിറുകൾ : അലർജിക്ക് എതിരായി ഉപയോഗിക്കുന്നു. ക്ലോറാംഫെനിറാമൈൻ മാലിയേറ്റ് എലിക്സിർ (യു.എസ്.പി), ഡിഫെൻഹൈഡ്രമിൻ ഹൈഡ്രോക്ലോറൈഡ് എലിക്സിർ .
- സെഡേറ്റീവ് ആന്റ് ഹിപ്നോട്ടിക് എലിക്സിറുകൾ : മയക്കുമരുന്നുകൾ മയക്കമുണ്ടാക്കുകയും, ഹിപ്നോട്ടിക്സ് ഉറക്കത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു: പീഡിയാട്രിക് ക്ലോറാൽ ഹൈഡ്രേറ്റ് എലിക്സിർ .
- എക്സ്പെക്റ്റോറന്റ്: ചുമയ്ക്കെതിരെ (cough with sputum) ഉപയോഗിക്കുന്നു: ടെർപൈൻ ഹൈഡ്രേറ്റ് എലിക്സിർ .
- പലവക: അസെറ്റാമിനോഫിൻ (പാരസെറ്റമോൾ) എലിക്സിറുകൾ. അനാൾജെസിക് ആയി ഉപയോഗിക്കുന്നു.
സംഭരണം
തിരുത്തുകഎലിക്സറുകൾ നേരിട്ട് ചൂടിനെയും സൂര്യപ്രകാശത്തെയും പ്രതിരോധമുള്ള കണ്ടെയ്നറിൽ സൂക്ഷിക്കേണ്ടതാണ്.