ഈറിസ്

(എറിസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രീക്ക് പുരാണങ്ങളിലെ കലഹദേവതയാണ് എറിസ്.ഈറിസ് (ɪərɪs) ˈ; എന്നും എറിസ്( ɛrɪs)എന്നും ഉച്ചാരണഭേദങ്ങളുണ്ട് നിശാദേവിയിൽ സ്യൂസിനുണ്ടായ പുത്രിയാണെന്നും അതല്ല നിശാദേവിയുടേതു മാത്രമാണെന്നും പറയുന്നുണ്ട്.[1]തന്നെ പെലിയൂസിന്റെയും തെറ്റീസ്സിന്റെയും വിവാഹാഘോഷത്തിന് ക്ഷണിക്കാതിരുന്നതിനെ തുടർന്ന് വിരുന്നുസൽക്കാര വേളയിൽ കലഹമുണ്ടാക്കാൻ എറിസ് ശ്രമിച്ചു. ഏറ്റവും സുന്ദരിയായവൾക്ക് എന്ന് ആലേഖനം ചെയ്ത ഒരു സുവർണ ആപ്പിൾ എറിസ് വിരുന്നുകാരുടെ ഇടയിലേക്ക് എറിഞ്ഞു. ഈ ആപ്പിളിനു വേണ്ടി ഹേരയും അഫ്രൊഡൈറ്റും അഥീനായും കലഹിച്ചു. ഇതിൽ തീർപ്പുകൽപ്പിക്കാൻ സിയൂസ്, പാരീസ് രാജകുമാരനെ ചുമതലപ്പെടുത്തി. പാരീസ് ആ സുവർണ ആപ്പിൾ അഫ്രൊഡൈറ്റിനു നൽകി. അതിനു പ്രതിഫലമായി സുന്ദരിയായ ഹെലനെ കൈവശപ്പെടുത്തുവാൻ അഫ്രൊഡൈറ്റ് പാരീസിനെ സഹായിക്കുകയും ചെയ്തു. അവിടെനിന്നാണ് ട്രോജൻ യുദ്ധത്തിന്റെ തുടക്കം. അങ്ങനെ ട്രോജൻ യുദ്ധത്തിനു കാരണഭൂത എറിസ്സാണ്. [2] കലഹത്തിന്റേയും, സ്പർധയുടേയും മൂർത്തീകരണമായിട്ടാണ് ഗ്രീക്- റോമൻ പുരാണങ്ങളിൽ എറിസ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. .

ഈറിസ്
Eris ca. 520 BC
Eris ca. 520 BC
ഗ്രീക്കുപുരാണങ്ങളിലെ കലഹദേവത''
ചിഹ്നംGolden apple of discord
മാതാപിതാക്കൾNyx
സഹോദരങ്ങൾHypnos, Thanatos, Keres, Nemesis, Moros
മക്കൾDysnomia
റോമൻ പേര്Discordia


  1. Eris
  2. http://www.britannica.com/EBchecked/topic/191565/Eris

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഈറിസ്&oldid=3625399" എന്ന താളിൽനിന്ന് ശേഖരിച്ചത്