എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം


ആലപ്പുഴ ജില്ലയിലെ കായംകുളം പട്ടണത്തിനു സമീപം എരുവ വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം[1]. കായംകുളം പട്ടണത്തിൽ നിന്നും 2 കിലോമീറ്റർ വടക്കായാണ് തിരുവിതാംകുർ ദേവസം ബോർഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിന്റെ സ്ഥാനം. ഗുരുവായൂരിലേതുപോലെ ചതുർബാഹുവായ മഹാവിഷ്ണുവാണ് ശ്രീകൃഷ്ണരൂപത്തിൽ ഇവിടെ ആരാധിക്കപ്പെടുന്നത്. നരസിംഹ മൂർത്തിയുടെ വിഗ്രഹവും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ ഉൽസവം മകര മാസത്തിലെ രോഹിണി നാളിൽ കൊടിയേറി 10 ദിവസം ആഘോഷപൂർവം നടത്തപ്പെടുന്നു. ഇതിൽ എരുവ പടിഞ്ഞാരേക്കരക്കാർ നടത്തുന്ന ഏഴാം ഉൽസവവും കിഴക്കെക്കരക്കാർ നടത്തുന്ന എട്ടാം ഉൽസവവും ആണു് കൂടുതൽ പ്രസിദ്ധമായത്.

കദളിക്കുല സമർപ്പണവും തൃകെെ വെണ്ണയും ആണ് ആഗ്രഹ സാഫല്യത്തിനു ഭഗവാനു സമർപ്പിക്കുന്ന വഴിപ്പാടുകൾ

ക്ഷേത്രത്തിലെ മറ്റ് വിശേഷദിനങ്ങൾ ശ്രീമദ് ഭാഗവത സപ്താഹ യഞ്ജവും അഷ്ടമി രോഹിണി മഹോത്സവും ആണ്




പുറംകണ്ണികൾ തിരുത്തുക

ഔദ്യോഗിക വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി]

  1. എരുവ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ കൊടിയേറ്റ് ഇന്ന് / മാതൃഭൂമി ആലപ്പുഴ[പ്രവർത്തിക്കാത്ത കണ്ണി]