എരിയക്കോളോൺ ബൈഅപ്പെൻഡിക്കുലേറ്റം

കേരളത്തിൽ പശ്ചിമഘട്ടത്തിലെ മൂന്നാർ-സൈലന്റ്‌വാലി, പാച്ചക്കാട് പ്രദേശത്തുനിന്നും കണ്ടെത്തിയ പുതിയ ഒരിനം ചൂത്‌ സസ്യമാണ് എരിയക്കോളോൺ ബൈഅപ്പെൻഡിക്കുലേറ്റം (ശാസ്ത്രീയനാമം: Eriocaulon biappendiculatum).

എരിയക്കോളോൺ ബൈഅപ്പെൻഡിക്കുലേറ്റം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
E. biappendiculatum
Binomial name
Eriocaulon biappendiculatum

ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിലെ അസി. പ്രൊഫസർ മനുദേവ്, പീച്ചി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിലെ റോബി, കാലിക്കറ്റ് സർവകലാശാല ബോട്ടണി വിഭാഗത്തിലെ പ്രൊഫ. സന്തോഷ് നമ്പി എന്നിവരാണ് ഈ സസ്യത്തെ കണ്ടെത്തിയത്.

വെള്ളം കൂടുതലുള്ള സ്ഥലങ്ങളിലാണ് ഇവ വളരുന്നത്. രണ്ട് മില്ലി മീറ്റർമാത്രം വലിപ്പമുള്ള പൂക്കൾ കുലയായായി വളരുന്നു. വിത്തിനു മഞ്ഞനിറവും കേസരത്തിനു കറുപ്പു നിറവുമാണ്. ആൺപൂവും പെൺപൂവും പ്രത്യേകമായി കാണപ്പെടുന്നു.[1][2]