സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി
(ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോഴിക്കോട് ജില്ലയിലെ ഒരു പ്രമുഖ കലാലയമാണ് സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി അഥവാ ദേവഗിരി കോളേജ്. നഗരമധ്യത്തിൽ നിന്നും 11 കിലോമീറ്റർ കിഴക്ക് മാറി ദേവഗിരി എന്ന സ്ഥലത്താണ് ഈ കലാലയം സ്ഥിതി ചെയ്യുന്നത്.കല, അടിസ്ഥാനശാസ്ത്ര വിഷയങ്ങളിൽ ബിരുദവും ബിരുദാന്തര ബിരുദവുമാണ് പ്രധാന കോഴ്സുകൾ.
ആദർശസൂക്തം | ലത്തീൻ: Pro Deo Et Patria ("For God and Country") |
---|---|
സ്ഥാപിതം | 1956 |
സ്ഥാപകൻ | CMI congregation |
പ്രധാനാദ്ധ്യാപക(ൻ) | Dr. Shibichen M Thomas manager: Rev. Fr. Joseph Paikada CMI |
സ്ഥലം | Devagiri, Kozhikode, Kerala, India 11°15′55″N 75°50′10″E / 11.2653°N 75.8360°E |
അഫിലിയേഷനുകൾ | University of Calicut |
വെബ്സൈറ്റ് | devagiricollege.org |
ചരിത്രം തിരുത്തുക
1956 ൽ സി.എം.ഐ. സഭയാണ് ഈ കോളേജ് സ്ഥാപിച്ചത്.ഉദ്ഘാടന കർമ്മം നിർവഹിച്ചത് അന്നത്തെ മദ്രാസ് ഗവർണ്ണരായിരുന്നു.ആദ്യം മദ്രാസ് സർവകലാശാലയ്ക്ക് കീഴിലും പിന്നീട് കോഴിക്കോട് സർവകലാശാലയ്ക്ക് കീഴിലുമായി അംഗീകരിക്കപ്പെട്ടു.
കോഴ്സുകൾ തിരുത്തുക
എട്ടു ബിരുദാനന്തര ബിരുദ ഡിപ്പാർട്ടുമെന്റുകളും, രണ്ടു റിസർച്ച് സെന്ററുകളുമാണ് ഇവിടെയുള്ളത്.
യുജിസിയുടെ ‘നാക്’ അക്രഡിഷൻ തിരുത്തുക
യുജിസിയുടെ ‘നാക്’ (നാഷനൽ അസെസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ) ഗ്രേഡിങ്ങിൽ രാജ്യത്തെ ആദ്യ എ ഡബിൾ പ്ലസ് നേടിയത് ദേവഗിരി കോളേജ് ആണ്. [1]
അവലംബം തിരുത്തുക
St. Joseph's College, Devagiri എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.