മൺപാത്രനിർമാണം
മൺപാത്രനിർമ്മാണം
തിരുത്തുകചരിത്രപശ്ചാത്തലം
തിരുത്തുകനവീന ശിലായുഘം മുതലാണ് മനുഷ്യൻ ആദ്യമായി മൺപാത്രം ഉപയോഗിച്ച് തുടങ്ങിയത്. കുലാലയ ചക്രങ്ങളുടെ കണ്ടുപിടിത്തമാണ് മൺപാത്രങ്ങളുടെ നിർമ്മാണത്തിലേക്ക് മനുഷ്യരെ നയിച്ചത്. ചരിത്ര കാലഘണനയെ പറ്റി വ്യക്തമായ വിവരങ്ങൾ തരുന്നതിനാൽ മൺപാത്ര അവശിഷ്ടങ്ങളെ കാലഘണനാ ശാസ്ത്രത്തിന്റെ അക്ഷരമാല എന്നാണ് ചരിത്ര കാരന്മാർ വിളിക്കുന്നത്. മൺപാത്രങ്ങളോ, അവയുടെ അവശിഷ്ടങ്ങളോ ഒരിക്കലും നശിച്ചു പോകാറില്ല. തർമോ ലൂമിനൈസസ്‍ എന്ന കാലഘണനാ രീതി ഉപയോഗിച്ചാണ് മൺപാത്രവശിഷ്ടങ്ങളുടെ കാലപ്പഴക്കം നിർണയിക്കുന്നത്. വ്യത്യസ്ത നിറത്തിലും, തരത്തിലുമുള്ള മണ്പാത്രങ്ങൾ പ്രാചീന ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്നു എന്നതിനും വ്യക്ത്തമായ തെളിവുകൾ പുരാവസ്തു സൈറ്റുകളിൽ നിന്നും ചരിത്രകാരൻമാർ കണ്ടെത്തിയിട്ടുണ്ട്. ചുവപ്പ് നിറമുള്ള മൺപാത്രങ്ങൾ, ചാര നിറത്തിലുള്ള മൺപാത്രങ്ങൾ, കറുത്തതും തിളക്കമാർന്നതുമായ മൺപാത്രങ്ങൾ എന്നിവയാണ് അവയിൽ ചിലത്. സമൂഹത്തിലെ ഉയർന്ന സാമ്പത്തിക ശേഷിയുള്ളവരാണ് കറുത്തതും തിളക്കമാർന്നതുമായ മണ്പാത്രങ്ങൾ ഉപയോഗിച്ചിരുന്നതെന്നാണ്ചരിത്രകാരന്മാർ പറയുന്നത്.
മൺപാത്രനിർമ്മാണം കേരളത്തിൽ
തിരുത്തുകകേരളത്തിൽ കുശവൻ, കുലാല, കുംഭാരൻ, ഓടൻ, വേളാൻ, ആന്ത്ര നായർ എന്നിങ്ങനെ വ്യത്യസ്ത പേരുകളിലറിയപ്പെടുന്ന ജാതി വിഭാഗങ്ങളാണ് ഇന്ന് മൺപാത്ര നിർമ്മാണം കുലത്തൊഴിലാക്കിയിട്ടുള്ളത്. നേരിയ വ്യത്യാസങ്ങളോടു കൂടിയ മൂന്നോ, നാലോ തരം കളിമണ്ണും , അരുവികളിൽ നിന്നും ലഭിക്കുന്ന ചുവന്ന മണലും ചേർത്ത് കുഴച്ചൊരുക്കുന്ന മിശ്രിതം കുലാലയ ചക്രത്തിൽ വച്ച് മെനഞ്ഞെടുക്കുന്നതാണ് മണ്പാത്രങ്ങൾ. സാങ്കേതിക വിദ്യകളുടെ വികാസത്തോടു കൂടി വൈദ്യുതോർജത്തിൽ പ്രവർത്തിക്കുന്ന ഇരുമ്പു ചക്രങ്ങളും കളിമണ്മിക്സറും ചിലയിടങ്ങളിൽ ഉപയോഗത്തിലുണ്ടെങ്കിലും ഇന്നും പരമ്പരാഗത ശൈലിയിൽ കൈകൊണ്ട് പാത്രങ്ങൾ നിർമ്മിക്കുന്നവർ കേരളത്തിൽ ധാരാളമുണ്ട്. അപൂർവം ചില വയലുകളിൽ മാത്രമാണ് കളിമൺ നിക്ഷേപം കണ്ടുവരുന്നത്. അതിനാൽ മണ്പാത്ര തൊഴിലാളികൾ ഈ വയലിനടുത്തുള്ള പ്രദേശത്തു തന്നെ കൂട്ടമായി താമസിച്ചുവരുന്നു. ഒരു വർഷത്തേക്കാവശ്യമുള്ള മണ്ണ് ആണ്ടിലൊരു ദിവസം ഇത്തരം വയലുകളിൽ നിന്നും ശേഖരിക്കുകയും, അത് വീടിനോട് ചേർന്നുള്ള പ്രത്യേകം തയ്യാറാക്കിയ കുഴികളിൽ സംഭരിക്കുകയുമാണ് പതിവ്.
പാത്ര നിർമ്മാണം
തിരുത്തുകഒരു ദിവസം പാത്രങ്ങളുണ്ടാക്കാനാവശ്യമായ കളിമണ്ണ് തലേന്നാൾ തന്നെ വെള്ളം ചേർത്ത് കുതിർത്തിടണം. സാധാരണയായി വീട്ടിലെ സ്ത്രീകളാണ് ഈ പ്രവൃത്തി ചെയ്യുക. പിറ്റേ ദിവസം മണൽ ചേർത്ത് കല്ലും, മറ്റ് അനാവശ്യ വസ്തുക്കളുംശ്രദ്ധാപൂർവം ഒഴിവാക്കി കുഴച്ചൊരുക്കുന്നതാണ് യഥാർത്ത കളിമണ്ണ്. ഇതിനെ അഞ്ചോ , പത്തോ കിലോ വരുന്ന രീതിയിൽ ചെറു തിരകളാക്കി മാറ്റുന്നു. ഇത്തരം തിരകളാണ് പിന്നീട് കുലാലയ ചക്രത്തിൽ വച്ച് കറക്കി മൺപാത്രങ്ങളാക്കി മാറ്റുന്നത്. മൺപാത്ര നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും സ്ത്രീ, പുരുഷ സമത്വം ദർശിക്കാൻ കഴിയും. മൺതരികൾ കുലാലയ ചക്രത്തിൽ വച്ച് പാത്രങ്ങൾ ഉണ്ടാക്കുന്നത് പുരുഷൻമാരാണെങ്കിലും, ഇതേ സമയം ചക്രം തിരിക്കുന്നത് മിക്കവാറും വീട്ടിലെ സ്ത്രീകളായിരിക്കും. കുലാലയ ചക്രം പഴമക്കാർക്കിടയിൽ ചമതി എന്നാണ് അറിയപ്പെടുന്നത്.ഇരുമ്പു ചക്രങ്ങൾക്ക് പകരം പഴന്തുണിയും, ചകിരിയും കൊണ്ട് നിർമ്മിക്കുന്ന പരമ്പരാഗത രീതിയിലുള്ള ച്ചക്രങ്ങളും കേരളത്തിൽചിലയിടങ്ങളിൽ ഇന്നും ഉപയോഗത്തിലുണ്ട്. ഇത്തരം ചക്രങ്ങൾക്ക് പകരമായാണ് സ്വയം പ്രവർത്തിപ്പിക്കാൻ കഴിയുന്നതും,കറക്കത്തിന്റെ വേഗത കാൽ കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്നതുമായ വൈദ്യുത ചക്രങ്ങൾ ഇന്ന് ഉപയോഗിക്കുന്നത്.