എയ്ഞ്ചൽസ് ക്യാമ്പ് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ കലാവെറാസ് കൌണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്. ഈ പട്ടണം മുമ്പ് എയ്ഞ്ചൽസ് സിറ്റി, കർസൺസ് ക്രീക്ക്, ക്ലീയർലേക്ക് എന്നിങ്ങനെയു അറിയപ്പെട്ടിരുന്നു. കലാവെറാസ് കൌണ്ടിയിലെ ഏകീകരിക്കപ്പട്ടെ ഒരേയൊരു പട്ടണമാണ് എയ്ഞ്ചൽസ് ക്യാമ്പ്. ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ ജനസംഖ്യാ രേഖകൾ പ്രകാരം  3,835 ആയിരുന്നു. സമുദ്രനിരപ്പിൽ 1378 അടി (420 മീ.) ഉയരത്തിലാണ് എയ്ഞ്ചൽസ് ക്യാമ്പ് പട്ടണം നിലനിൽക്കുന്നത്. പ്രശസ്ത അമേരിക്കൻ സാഹിത്യകാരനായ മാർക്ക് ട്വയിൻ തൻറെ ചെറുകഥയായ “ദ സെലിബ്രൈറ്റഡ് ജമ്പിങ്ങ് ഫ്രോഗ് ഓഫ് കലാവെറാസ് കൌണ്ടി” ഈ പട്ടണത്തിലെ പുരാതനമായ എയ്ഞ്ചൽസ് ഹോട്ടലിൽ നിന്നു 1865 ൽ കേട്ട ഒരു കഥയെ ആസ്പദമാക്കി എഴുതിയതാണ്. ഈ സംഭവം ജമ്പിങ്ങ് ഫ്രോഗ് ജൂബിലി എന്ന പേരിൽ ഓരോ വർഷവും മെയ് മാസത്തിൽ കലാവെറാസ് കൌണ്ടിയുടെ കിഴക്കു ഭാഗത്തുള്ള വാർഷിക പ്രദർശന വേദിയിൽ നടത്താറുണ്ട്. ഇതിനാൽ എയ്ഞ്ചൽ ക്യാമ്പ് പട്ടണം ഫ്രോഗ്ടൌൺ എന്ന അപരനാമത്തിലും അറിയപ്പെടുന്നു.

എയ്ഞ്ചൽസ് ക്യാമ്പ്, കാലിഫോർണിയ

Angels
Downtown Angels Camp
Downtown Angels Camp
Nickname(s): 
Angels City, City of Angels
Motto(s): 
"Redefining The Rush"
Location in Calaveras County and California
Location in Calaveras County and California
എയ്ഞ്ചൽസ് ക്യാമ്പ്, കാലിഫോർണിയ is located in the United States
എയ്ഞ്ചൽസ് ക്യാമ്പ്, കാലിഫോർണിയ
എയ്ഞ്ചൽസ് ക്യാമ്പ്, കാലിഫോർണിയ
Location in the United States
Coordinates: 38°04′06″N 120°32′23″W / 38.06833°N 120.53972°W / 38.06833; -120.53972
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyCalaveras
Mining camp1848[1]
IncorporatedJanuary 24, 1912[2]
ഭരണസമ്പ്രദായം
 • MayorWes Kulm[3]
 • Vice MayorJack Lynch[3]
 • City AdministratorMichael McHattan[3]
വിസ്തീർണ്ണം
 • ആകെ3.637 ച മൈ (9.421 ച.കി.മീ.)
 • ഭൂമി3.628 ച മൈ (9.397 ച.കി.മീ.)
 • ജലം0.009 ച മൈ (0.024 ച.കി.മീ.)  0.25%
ഉയരം1,378 അടി (420 മീ)
ജനസംഖ്യ
 (2010)
 • ആകെ3,836
 • ജനസാന്ദ്രത1,100/ച മൈ (410/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
95222
ഏരിയ കോഡ്209
FIPS code06-02112
GNIS feature IDs1667877, 2409709
വെബ്സൈറ്റ്www.angelscamp.gov
Reference no.287[6]

ഭൂമിശാസ്ത്രം

തിരുത്തുക

എയ്ഞ്ചൽസ് ക്യാമ്പ് പട്ടണം സ്ഥിതിചെയ്യുന്ന പ്രദേശത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 38°04′06″N 120°32′23″W / 38.06833°N 120.53972°W / 38.06833; -120.53972 ആണ്. അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യാറോയുടെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിൻറെ ആകെ വിസ്തൃതി 3.6 ചതുരശ്ര മൈലാണ് (9.3 ചതുരശ്ര കിലോമീറ്റർ). ഇതു മുഴുവൻ കരഭൂമിയാണ്. എയ്ഞ്ചൽസ് ക്രീക്ക് അരുവി എയ്ഞ്ചൽസ് ക്യാമ്പ് പട്ടണമദ്ധ്യത്തിലൂടെയാണ് ഒഴുകുന്നത്.

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Koeppel എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved March 27, 2013.
  3. 3.0 3.1 3.2 "City Officials and Staff". City of Angels Camp. Retrieved May 19, 2015.
  4. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  5. "Angels Camp". Geographic Names Information System. United States Geological Survey. Retrieved October 20, 2014.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; CHL എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=എയ്ഞ്ചൽസ്_ക്യാമ്പ്&oldid=3262331" എന്ന താളിൽനിന്ന് ശേഖരിച്ചത്