എഫ്.ആർ. ഫരീദി
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഡോ. എഫ്.ആർ. ഫരീദി. പൂർണ്ണനാമം ഡോ. ഫസലുറഹ്മാൻ ഫരീദി. പ്രശസ്ത സാമ്പത്തികശാസ്ത്ര വിചക്ഷണൻ. ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകർത്താവും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ കൂടിയാലോചനാ സമിതിയംഗവുമായിരുന്നു.[1][2][3]
![]() | |
ജനനം | ജോൻപൂർ, Uttar Pradesh, India | ഏപ്രിൽ 2, 1932
---|---|
മരണം | 2011 ജൂലൈ 25 |
മതം | ഇസ്ലാം |
പ്രധാന താത്പര്യങ്ങൾ | സാമ്പത്തികശാസ്ത്രം |
ശ്രദ്ധേയമായ ആശയങ്ങൾ | പലിശരഹിത സമ്പദ് വ്യവസ്ഥ |
ജീവിതരേഖതിരുത്തുക
1932ൽ ഉത്തർപ്രദേശിലെ ജോൻപൂർ മച്ച്ലി ഷഹറിൽ ജനനം. ജോൻപൂരിൽ പ്രാഥമിക വിദ്യാഭ്യാസം. റാംപൂരിലെ ഇസ്ലാമിക കലാലയത്തിൽ നിന്ന് അറബി ഭാഷയും ഇസ്ലാമിക വിഷയങ്ങളും പഠിച്ചു. അലീഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി.ഇന്ത്യയിലും വിദേശത്തുമായി അധ്യാപക സേവനമനുഷ്ടിച്ചു. 2011 ജൂലൈ 25 ന് അന്തരിച്ചു.[4][5]
ഉത്തരവാദിത്തങ്ങൾതിരുത്തുക
അലീഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റിയിൽ സാമ്പത്തികശാസ്ത്ര പ്രൊഫസറായി ദീർഘകാലം ജോലിചെയ്തു. ഇന്ത്യൻ അസോസിയേഷൻ ഫോർ ഇസ്ലാമിക് ഇക്കണോമിക്‌സ് ചെയർമാൻ[6], ഇന്ത്യൻ സെന്റർ ഫോർ ഇസ്ലാമിക് ഫിനാൻസ് ചെയർമാൻ,[7] റേഡിയൻസ് ഇംഗ്‌ളീഷ് വാരികയുടെ എഡിറ്റർ, സിന്ദഗി നൌ എന്ന ഉറുദുമാസികയുടെ എഡിറ്റർ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. 1949 മുതൽ ജമാഅത്തെ ഇസ്ലാമിയുമായി ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചന സമിതിയിലും ഉത്തർപ്രദേശ് സംസ്ഥാനസമിതിയിലും അംഗമായിരുന്നു. കൂടാതെ സംഘടനയുടെ ഗവേഷണ പഠന ഗ്രൂപ്പിന്റെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഉറുദു ഭാഷകളിൽ നിരവിധി ഗ്രന്ഥങ്ങൾ രചിക്കുകയും അനവധി ഗവേഷണ പ്രബന്ധങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്തു. കൂടാതെ വിവിധ ട്രസ്റ്റുകളുടെയും ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്നു.
ശ്രദ്ധേയ രചനകൾതിരുത്തുക
സാമ്പത്തികം, ആഗോളവൽകരണം, സാമൂഹിക പുനരുദ്ധാനം, മതത്തിനെതിരെയുള്ള പ്രചാരണങ്ങൾ തുടങ്ങിയ അനേകം വിഷയങ്ങളിൽ ലേഖനങ്ങളും ലഘു പുസ്തകങ്ങളുമുണ്ട്. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് എട്ട് കനപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സാമ്പത്തിക വിഷയങ്ങളിൽ കൃത്യമായ ഉൾക്കാഴ്ചയുള്ള പൂസ്തകങ്ങൾ മലയാളമുൾപ്പെടെയുള്ള ഭാഷകളിലേക്ക വിവർത്തനം ചെയ്തിട്ടുണ്ട്.[8]
- . Nature and Significance of Economic Activity in Islam.
- . Towards a Theory of Fiscal Policy in Islam.
- . Economic Developments and Islamic Moral Values.
- . Essays in Islamic Economic Analysis.
- . Islamic Economics and Economy of Indian Muslims.
- . Living as a Muslim in a Plural Society.
- . Economic Development and Fiscal Policy in Egypt.
- . Indian Economic Development and Planning(1951-1965).
അവലംബംതിരുത്തുക
- ↑ OBAIDULLAH FAHAD. "Tracing Pluralistic Trends in Sīrah Literature: A Study of Some Contemporary Scholars" (PDF). Islamic Studies. 50 (2): 224. ശേഖരിച്ചത് 16 June 2020.
- ↑ ASAD ZAMAN. "Islamic Economics: A Survey of the Literature: II" (PDF). Islamic Studies. 48 (4): 544. JSTOR 20839183. ശേഖരിച്ചത് 16 June 2020.
- ↑ Azra Khanam. Muslim Backward Classes: A Sociological Perspective. SAGE. ശേഖരിച്ചത് 31 March 2020.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-08-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-27.
- ↑ http://twocircles.net/2011jul25/eminent_islamic_economist_dr_fazlur_rahman_faridi_passes_away.html
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-07-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-27.
- ↑ http://www.icif.in/activities.php?event=ei&id=54
- ↑ "ജമാഅത്തെ ഇസ്ലാമി വെബ്സൈറ്റിലെ പ്രൊഫൈൽ". മൂലതാളിൽ നിന്നും 2009-06-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-27.