സുഷുമ്‌നാ നാഡിക്ക് ചുറ്റുമുള്ള എപ്പിഡ്യൂറൽ സ്‌പെയ്‌സിലേക്ക് മരുന്ന് കുത്തിവയ്ക്കുന്ന ഒരു മെഡിക്കൽ അഡ്മിനിസ്ട്രേഷൻ രീതിയാണ് എപ്പിഡ്യൂറൽ അനസ്തീസ്യ. ലോക്കൽ അനസ്തെറ്റിക് ഏജന്റുകൾ, വേദനസംഹാരികൾ, റേഡിയോ കോൺട്രാസ്റ്റ് ഏജന്റുകൾ പോലുള്ള ഡയഗ്നോസ്റ്റിക് മരുന്നുകൾ, ഗ്ലൂക്കോകോർട്ടിക്കോയിഡുകൾ പോലുള്ള മറ്റ് മരുന്നുകൾ എന്നിവ നൽകുന്നതിന് എപ്പിഡ്യൂറൽ ഉപയോഗിക്കുന്നു. ചികിത്സയുടെ സമയം മുഴുവൻ എപ്പിഡ്യൂറൽ സ്പെയ്സിലേക്ക് ഒരു കത്തീറ്റർ(ട്യൂബ്) സ്ഥാപിക്കുന്നു.

എപ്പിഡ്യൂറൽ അഡ്മിനിസ്ട്രേഷൻ
വളരെ ലളിതമായി ചേർത്ത ലംബർ എപ്പിഡ്യൂറൽ കത്തീറ്റർ. അയോഡിൻ ടിഞ്ചർ ഉപയോഗിച്ച് നിർദിഷ്ടസ്ഥലം ഒരുക്കിയിരിക്കുന്നു. ഡ്രസ്സിംഗ് ചെയ്യ്തിട്ടില്ല. കത്തീറ്ററിന്റെ ഷാഫ്റ്റിൽ ആഴത്തിലുള്ള അടയാളങ്ങൾ കാണാം.
ICD-9-CM03.90
MeSHD000767
OPS-301 code8-910

1921-ൽ സ്പാനിഷ് മിലിട്ടറി സർജൻ ഫിഡൽ പേജ് ആണ് ബോധപൂർവമായ എപ്പിഡ്യൂറൽ അഡ്മിനിസ്ട്രേഷൻ എന്ന സാങ്കേതികത ആദ്യമായി വിവരിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ 50% പ്രസവങ്ങളിലും എപ്പിഡ്യൂറൽ അനസ്തേഷ്യയുടെ ഉപയോഗം ഉൾപ്പെടുന്നു. എപ്പിഡ്യൂറൽ അനസ്തേഷ്യ സുഷുമ്നാ നാഡിയിലോ സമീപത്തോ ഉള്ള നാഡി നാരുകൾ വഴിയുള്ള സിഗ്നലുകൾ സംപ്രേക്ഷണം ചെയ്യുന്നത് തടയുന്നതിലൂടെ വേദന ഇല്ലാതാകുന്നു. ഇക്കാരണത്താൽ, പ്രസവസമയത്തും ശസ്ത്രക്രിയാ സമയത്തും വേദന നിയന്ത്രിക്കാൻ എപ്പിഡ്യൂറലുകൾ സാധാരണയായി ഉപയോഗിക്കുന്നു. പ്രസവസമയത്തും ശസ്ത്രക്രിയാ സമയത്തും വേദന ഒഴിവാക്കുന്നതിന് ഈ സാങ്കേതികവിദ്യ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണക്കാക്കപ്പെടുന്നു, കൂടാതെ വായിലൂടെയോ ഇൻട്രാവണസ് ലൈനിലൂടെയോ വേദന മരുന്ന് നൽകുന്നതിനേക്കാൾ കൂടുതൽ ഫലപ്രദവും സുരക്ഷിതവുമാണ്. എപ്പിഡ്യൂറൽ അനസ്തേഷ്യയെ കുറിച്ചുള്ള അബദ്ധധാരണകൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.[1]

ഉപയോഗങ്ങൾ

തിരുത്തുക

വേദനരഹിതമായ പ്രസവത്തിന്

തിരുത്തുക

എപ്പിഡ്യൂറൽ കുത്തിവയ്പ്പുകൾ (വേദനസംഹാരി) സാധാരണയായി പ്രസവസമയത്ത് വേദനക്ക് ആശ്വാസം നൽകാൻ ഉപയോഗിക്കുന്നു. സാധാരണയായി ഒരു ലോക്കൽ അനസ്തെറ്റിക് എപ്പിഡ്യൂറൽ കുത്തിവയ്പ്പും ഒപിയോയിഡുകളും ഉൾപ്പെടുന്നതിനെ സാധാരണയായി "എപ്പിഡ്യൂറൽ" എന്ന് വിളിക്കുന്നു. വായിലൂടുള്ളതോ അല്ലെങ്കിൽ ഇൻട്രാ വെനൽ (IV) ഒപിയോയിഡുകളേക്കാളും (വേദനസംഹാരികൾ) പ്രസവസമയത്തെ മറ്റ് സാധാരണ രീതികളേക്കാളും എപ്പിഡ്യൂറൽ കൂടുതൽ ഫലപ്രദമാണ്. ഒരു എപ്പിഡ്യൂറൽ നൽകിയ ശേഷം ഒരു സ്ത്രീക്ക് വേദന അനുഭവപ്പെടില്ല, പക്ഷേ ഇപ്പോഴും ഒരു സമ്മർദ്ദം അനുഭവപ്പെട്ടേക്കാം. എപ്പിഡ്യൂറൽ വേദനസംഹാരിയെ ഇൻട്രാവെനസ്(ഞരമ്പുകളിലൂടെ കൊടുക്കുന്ന) അല്ലെങ്കിൽ ഓറൽ അനാലിസിയയെ അപേക്ഷിച്ച് പ്രസവ വേദന ഒഴിവാക്കുന്നതിനുള്ള സുരക്ഷിതവും ഫലപ്രദവുമായ മാർഗ്ഗമായി കണക്കാക്കുന്നു.[2][3][4][5][6]

  1. "സിസേറിയൻ ചെയ്താൽ നടുവേദന വരുമോ?; അമ്മമാരുടെ പരാതിയും ഡോക്ടറുടെ മറുപടിയും; കുറിപ്പ് | Anesthesia side effects |". Retrieved 2022-10-25.
  2. "വേദനയില്ലാതെ പ്രസവിക്കാനും സുഖപ്രസവവം നടക്കാനും ഇക്കാര്യങ്ങൾ അറിയണം" (in ഇംഗ്ലീഷ്). Retrieved 2022-10-25.
  3. "പ്രസവ വേദന കൊച്ചിനെ കാണുമ്പോ മാറിക്കോളും; പറ്റിക്കാൻ ആണെങ്കിലും ഇങ്ങനെ പറയരുത്; ഒരു എപ്പിഡ്യൂറൽ പ്രസവകഥ | bijily p jacob facebook post". Retrieved 2022-10-25.
  4. "പ്രസവത്തെക്കുറിച്ച് ഇനി ആശങ്കപ്പെടേണ്ട". Retrieved 2022-10-25.
  5. "സുഖപ്രസവവും സിസേറിയനും; അറിഞ്ഞിരിക്കേണ്ട ചിലത്..." Retrieved 2022-10-25.
  6. "കരയല്ലേ കണ്മണി, 'അരികെ'യുണ്ട് ഞാൻ | Madhyamam". 2017-01-04. Retrieved 2022-10-25.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എപ്പിഡ്യൂറൽ_അനസ്തീസ്യ&oldid=4075097" എന്ന താളിൽനിന്ന് ശേഖരിച്ചത്