മഹാകവി ജി ശങ്കരക്കുറുപ്പ് രചിച്ച ഒരു കവിതയാണ് എന്റെ വേളി. ഇതിൽ വേളി കഴിഞ്ഞ് ഭർതൃഗൃഹത്തിലേക്ക് പോകാൻ ഒരുങ്ങുന്ന വധുവിന്റെ വിഹ്വലതകൾ അദ്ദേഹം വിവരിക്കുകയാണ്. എന്നാൽ വായിച്ചു വരുമ്പോഴാണ് വേളി എന്നതു കൊണ്ട് കവി വിവക്ഷിക്കുന്നത് മരണത്തെയാണെന്ന് മനസ്സിലാവുന്നത്. സുന്ദരമായ ഈ കവിതയിൽ നിന്നും വരികൾ പലരും പല സന്ദർഭങ്ങളിലും ചൊല്ലിക്കേൾക്കാറുണ്ട്.

കവിതയിൽ നിന്നും ചില വരികൾ-

കാൽവിനാഴികകൂടി ഞാൻ പിറന്നൊരീ വീട്ടിൽ
മേവിടാൻ കഴിഞ്ഞെങ്കിൽ ! - ഇത്ര വേഗമോ യാത്ര ?
മേനി മേ വിറയ്ക്കില്ല , ചുണ്ടിണ ചലിക്കില്ല
ഗ്ലാനി വന്നുദിക്കില്ല , വിളറിപ്പോകില്ലാസ്യം
സമയം വരുന്നേരം സർവ്വശക്തമാക്കൈയ്യിൽ
മമജീവിതം ക്ഷുദ്രം സസ്മിതം സമർപ്പിക്കും
സ്നേഹപൂർണ്ണമായെന്നെ നോക്കി വീർപ്പിടും ജന്മ-
ഗേഹമേ പൊങ്ങുന്നില്ല യാത്രചോദിപ്പാൻ ശബ്ദം .

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എന്റെ_വേളി&oldid=2319851" എന്ന താളിൽനിന്ന് ശേഖരിച്ചത്