ത്യാഗരാജസ്വാമികൾ ശങ്കരാഭരണരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് എന്ദുകുപെദ്ദല.

വരികളും അർത്ഥവും

തിരുത്തുക
  വരികൾ അർത്ഥം
പല്ലവി എന്ദുകുപെദ്ദല വലെബുദ്ധി ഇയ്യവു
എന്ദു പോദുനയ്യ രാമയ്യ
പ്രഭോ, മറ്റു മഹത്തുക്കൾക്കു കൊടുത്തതുപോലെ അങ്ങെന്താണ് എനിക്ക്
ബുദ്ധി നൽകാത്തത്? വേറെവിടെയണ് ഞാൻ പോകേണ്ടത് രാമാ?
അനുപല്ലവി അന്ദരി വലെ ദാടി ദാടി വദരിതി
അന്ദ രാനി പണ്ഡായെ കദരാ
പൊട്ടത്തരങ്ങൾ പറഞ്ഞുകൊണ്ട് ഞാൻ അങ്ങുമിങ്ങും ചാടിക്കളിക്കുകയാണ്.
ബുദ്ധി എന്നത് എനിക്ക് എത്തിപ്പറിക്കാൻ പറ്റാത്തൊരു ഫലം ആവുകയാണോ?
ചരണം വേദശാസ്ത്ര തത്ത്വാർത്ഥമുലു തെലിസി
ഭേദരഹിത വേദാന്തമുലു തെലിസി
നാദവിദ്യ മർമംബുലനു തെലിസി
നാഥത്യാഗരാജനുത നിജമുഗ
വേദശാസ്ത്രങ്ങളുടെ പൊരുൾ അറിഞ്ഞിട്ടും ഭേദരഹിതതത്വങ്ങളെയും
നാദവിദ്യയെയും രഹസ്യങ്ങളെയും പറ്റി ഭാഷണങ്ങൾ നടത്തിയിട്ടും
ബുദ്ധിസാമർത്ഥ്യത്തിനതീതമായ ജ്ഞാനം തന്ന് ത്യാഗരാജനാൽ
പ്രകീർത്തിക്കപ്പെടുന്ന നീ എന്നെ ഇനിയും അനുഗഹിക്കാത്തതെന്താണ്?

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എന്ദുകുപെദ്ദല&oldid=3475299" എന്ന താളിൽനിന്ന് ശേഖരിച്ചത്