എഥൽ ലിലിയൻ വോയ്നിച്ച്
ഐറിഷ് നോവലിസ്റ്റും സംഗീതജ്ഞയുമായിരുന്നു എഥൽ ലിലിയൻ വോയ്നിച്ച്. അയർലണ്ടിലെ കോർക് എന്ന സ്ഥലത്ത് ഇംഗ്ളീഷ് ഗണിതഞ്ജനായ ജോർജ് ബൂളിന്റേയും സ്ത്രീപക്ഷ തത്ത്വചിന്തകയായ മേരി എവറസ്റ്റിന്റേയും പുത്രിയായി 1864 മെയ് 11 നു ജനിച്ചു. പോളിഷ് വംശജനായ എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായ മൈക്കൽ വോയ്നിക്കിനെ (Wilfrid Michael Voynich) 1902 ൽ വിവാഹം ചെയ്ത ലിലിയൻ സാമൂഹ്യ ,പരിഷ്കരണ വിഷയങ്ങളിൽ ശക്തമായി ഇടപെട്ടു വന്നിരുന്നു. 1897ൽ ആണ് ലിലിയന്റെ പ്രശസ്തമായ കൃതിയായ"കാട്ടുകടന്നൽ" അമേരിയ്ക്കയിൽ പ്രസിദ്ധീകരിയ്ക്കപ്പെടുന്നത്. സോവിയറ്റ് യൂണിയനിലും ചൈനയിലും ഈ ക്രൂതി ഏറെ പ്രശസ്തമായി.[1] ഇറ്റലി കേന്ദ്രീകരിച്ചു നടക്കുന്ന വിപ്ളവ മുന്നേറ്റങ്ങളുടെ ചിത്രീകരണമാണ് ഈ നോവലിന്റെ പ്രധാന ഇതിവ്രൂത്തം. സോവിയറ്റ് യൂണിയനിൽ ഈ നോവലിനെ അധികരിച്ച് 1928 ൽ ഓപ്പറയും, 1955 ൽ സിനിമയും പുറത്തിറങ്ങുകയുണ്ടായി. 1960 ജൂലൈ 27 നു എഥൽ ലിലിയൻ അന്തരിച്ചു
എഥൽ ലിലിയൻ വോയ്നിച്ച് | |
---|---|
![]() | |
ജനനം | County Cork, Ireland | 11 മേയ് 1864
മരണം | 27 ജൂലൈ 1960 New York City, United States | (പ്രായം 96)
തൊഴിൽ | Novelist, Musician |
പ്രധാന കൃതികൾ | കാട്ടുകടന്നൽ |
പ്രധാന കൃതികൾതിരുത്തുക
- Stories from Garshin (1893)
- The Gadfly
- Jack Raymond (1901)
- Olive Latham (1904)
- An Interrupted Friendship (Russian Ovod v Izgnanii (meaning "The Gadfly in exile") (1910)
- Put Off Thy Shoes (1945)
അവലംബംതിരുത്തുക
- ↑ Cork City Libraries provides a downloadable PDF of Evgeniya Taratuta's 1957 biographical pamphlet Our Friend Ethel Lilian Boole/Voynich, translated from the Russian by Séamus Ó Coigligh. The pamphlet gives some idea of the Soviet attitude toward Voynich.