എത്രോ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വിവിധ ക്രിസ്തീയ സഭാ വിഭാഗങ്ങളിൽ കണ്ടുവരുന്ന ധൂപപ്രാർത്ഥനകൾക്കാണ് എത്രോ എന്ന് പറയുന്നത്. ബൈബിളിന്റെ പഴയനിയമ പുസ്തകത്തിൽ പലയിടത്തും ധൂപപ്രാർത്ഥനകളെപ്പറ്റി പരാമർശിക്കുന്നുണ്ട്. കുർബ്ബാന അനുഷ്ഠാനത്തിൽ ധൂപപ്രാർത്ഥനകൾ അഗ്രഗണ്യമായ സ്ഥാനമാണ് വഹിക്കുന്നത്. തങ്ങളുടെ പ്രാർത്ഥനകൾ സ്വർഗത്തിലേക്ക് ഉയരുന്നതിന്റെ പ്രതീകമായാണ് ധൂപങ്ങളെ പല വിഭാഗങ്ങളും കാണുന്നത്. കേരളത്തിൽ സുറിയാനി പാരമ്പര്യത്തിൽപ്പെട്ട എല്ലാ സഭകളും ധൂപപ്രാർത്ഥനകൾ ഉപയോഗിക്കാറുണ്ട്. ഓർത്തഡോക്സ്, കത്തോലിക്ക സഭകൾ മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥനകളിലും ധൂപപ്രാർത്ഥനകൾ ഉപയോഗിക്കാറുണ്ട്.