ഘാനയിലെ ഒരു മെഡിക്കൽ ഡോക്ടറും രാഷ്ട്രീയക്കാരനുമാണ് എഡ്വേർഡ് നാസിഗ്രി മഹാമ (ജനനം 15 ഏപ്രിൽ 1945) .

Edward Nasigrie Mahama
Leader of the PNC
ഓഫീസിൽ
2016–2020
മുൻഗാമിDr. Hassan Ayariga
വ്യക്തിഗത വിവരങ്ങൾ
ജനനം (1945-04-15) ഏപ്രിൽ 15, 1945  (79 വയസ്സ്)
Sumniboma, Ghana
രാഷ്ട്രീയ കക്ഷിPeople's National Convention
അൽമ മേറ്റർUniversity of Ghana
ജോലിGynaecologist

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

1945-ൽ സുമ്‌നിബോമ (വടക്കൻ ഘാന) ഗ്രാമത്തിൽ ജനിച്ച മഹാമ, 1953 മുതൽ 1959 വരെ നലേരിഗു പ്രൈമറി ആൻഡ് മിഡിൽ സ്‌കൂളിൽ പഠിച്ചു. തുടർന്ന് 1961 മുതൽ 1965 വരെ തമാലെയിലെ സെക്കൻഡറി സ്‌കൂളിൽ ചേർന്നു. ആ വർഷം അവസാനം ലെഗോണിലുള്ള ഘാന സർവകലാശാലയിൽ ചേർന്നു. 1972 ൽ മെഡിക്കൽ ബിരുദം നേടി.

വൈദ്യശാസ്ത്രം

തിരുത്തുക

1973 സെപ്റ്റംബറിൽ മഹാമ ഒരു മെഡിക്കൽ ഡോക്ടറായി നലേരിഗുവിലേക്ക് മടങ്ങി. നാല് വർഷത്തിന് ശേഷം അദ്ദേഹം ഘാന വിട്ട് ഇല്ലിനോയിസിലെ ചിക്കാഗോയിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി ഫിസിഷ്യനായി. ഈ കാലയളവിൽ അദ്ദേഹം നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ ക്ലിനിക്കൽ ഇൻസ്ട്രക്ടറും ആയിരുന്നു. 1990-ൽ, ഘാന യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ അദ്ധ്യാപകനായും അക്രയിലെ കോർലെ ബു ടീച്ചിംഗ് ഹോസ്പിറ്റലിൽ കൺസൾട്ടന്റായും മഹമ നിയമിതനായി. 1994-ൽ വെസ്റ്റ് ആഫ്രിക്കൻ കോളേജ് ഓഫ് സർജന്റെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു.

പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ
മുൻഗാമി People's National Convention presidential candidate
1996, 2000, 2004, 2008
പിൻഗാമി
മുൻഗാമി People's National Convention presidential candidate
2016
പിൻഗാമി
"https://ml.wikipedia.org/w/index.php?title=എഡ്വേർഡ്_നാസിഗ്രി_മഹാമ&oldid=3848761" എന്ന താളിൽനിന്ന് ശേഖരിച്ചത്